'പട്ടം പോലെ...'; നീല സ്കിന്നി ജീൻസിലും കോർസെറ്റ് ടോപ്പിലും തിളങ്ങി മാളവിക
2013 ല്‍ പട്ടം പോലെ എന്ന ചിത്രത്തിലൂടെയായിരുന്നു മാളവിക മോഹനന്‍ മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്കിടെ വിരലിലെണ്ണാവുന്ന പടങ്ങള്‍ മാത്രമേ മാളവികയുടെതായി പുറത്ത് വന്നിട്ടൊള്ളൂ. എങ്കിലും ഏറ്റവും പുതിയ ഫാഷന്‍ വസ്ത്രങ്ങളില്‍, സാമൂഹിക മാധ്യമങ്ങളിലൂടെ മാളവിക തന്‍റെ സാന്നിധ്യമറിയിക്കാറുണ്ട്. ഏറ്റവും ഒടുവിലായി മുംബൈ നഗരത്തിലെ തെരുവില്‍ വിചിത്രമായ ഡിസൈനുള്ള കോർസെറ്റ് ടോപ്പും നീല സ്കിന്നി ജീൻസുമായെത്തിയ മാളവിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം ഹിറ്റായി കഴിഞ്ഞു.'
2013 ല്‍ പട്ടം പോലെ ഇറങ്ങിയതിന് ശേഷം ഒരു ഇടവേള കഴിഞ്ഞ് 2015 ലാണ് മാളവികയുടെ രണ്ടാമത്തെ ചിത്രം നിര്‍ണ്ണായകം പുറത്തിറങ്ങുന്നത്.
ചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു. മോഹനന്‍റെ മകളാണ് മാളവിക. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരാണ് കുടുംബ വീടെങ്കിലും മാളവിക വളര്‍ന്നതും പഠിച്ചതും മുംബൈയിലാണ്.
മുംബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തു. കോളേജ് പഠനകാലത്ത് പൂവാലശല്യത്തിനെതിരായി നടന്ന ‘’ചപ്പൽ മാരൂംഗി’’ കാമ്പ്യയിനിലെ അംഗമായിരുന്നു മാളവിക.
ഹീറോ ഹോണ്ടാ, മാതൃഭൂമി യാത്ര തുടങ്ങിയവയുടെ പരസ്യചിത്രങ്ങളിലും അഭിനയിച്ച മാളവികയെ തേടി പ്രശസ്ത ഇറാനിയൻ ചലച്ചിത്രസംവിധായകനായ മജീദ് മജീദിയുടെ വാഗ്ദാനമെത്തി.
അദ്ദേഹത്തിന്‍റെ ആദ്യ ഇന്ത്യൻ ചലച്ചിത്രമായ ‘’ബിയോണ്ട് ദ ക്ലൗഡ്സ്’’ എന്ന ചിത്രത്തിൽ നായികയായി മാളവികയെയാണ് തെരഞ്ഞെടുത്തത്. പായല്‍ ദേവിന്‍റെ 'തൗബ' എന്ന ഹിന്ദി മ്യൂസിക്ക് വീഡിയോയാണ് മാളവികയുടേതായി അവസാനം പുറത്തിറങ്ങിയത്.