'പരാതിക്കാരിയുടെ പ്രായമല്ല, പദവിയാണ് പ്രധാനം'; ചില പരാതിതീര്‍പ്പാക്കലുകളില്‍ ഇടപെട്ട് ട്രോളന്മാരും
എണ്‍പത്തൊമ്പത് വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. കൊവിഡ് പൊലൊരു സാംക്രമിക രോഗത്തിന്‍റെ സജീവ സാന്നിധ്യം തുടരുന്ന സാഹചര്യത്തില്‍ വനിതാ കമ്മീഷന്‍റെ നിലപാട് ഏറെ വിവാദമായി. അയല്‍വാസിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ സ്ത്രീ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ബന്ധുക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്. എന്നാല്‍, പരാതിക്കാരിയെ നേരിട്ട് കാണണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടുന്നതായുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ തന്‍റെ സംഭാഷണം രാഷ്ട്രീയ പ്രേരിതമായി വളച്ചൊടിക്കുകയാണെന്ന് എം സി ജോസഫൈന്‍ ആരോപിച്ചു. നേരത്തെയും വിവാദമായ നിലപാടുകള്‍ കൊണ്ട് ട്രോളന്മാര്‍ക്ക് ഏറെ പ്രീയപ്പെട്ടയാളാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായ എം സി ജോസഫൈന്‍. പുതിയ വിവാദ പ്രസ്ഥാവനയിലും ജോസഫൈനെ ട്രോളന്മാര്‍ കൂടെ കൂട്ടി. കാണാം ആ ട്രോളുകള്‍.
(കൂടുതല്‍ ട്രോളുകള്‍ കാണാന്‍ Read More-ല്‍ ക്ലിക്ക് ചെയ്യുക)