എത്ര കണ്ടാലും മതിയാവാത്ത ഒരു നഗരം!
ജപ്പാനീസ് തലസ്ഥാനമായ ടോക്യോയില്‍ നിന്നും 450 കിലോമീറ്റര്‍ പടിഞ്ഞാറോട്ടു മാറി പസഫിക് തീരത്താണ് ക്യോതോയുടെ സ്ഥാനം. 1896 വരെ ഒരായിരം കൊല്ലത്തോളം ജപ്പാന്റെ തലസ്ഥാനമായിരുന്നു പടിഞ്ഞാറന്‍ ജപ്പാനിലെ ഈ പുരാതന നഗരം. നാഗസാക്കിക്കു പകരം അണുബോംബിടാന്‍ തീരുമാനിക്കപ്പെട്ടത് ഈ നഗരമായിരുന്നു, എന്നിട്ടുമത് രക്ഷപ്പെട്ടതിനു പിന്നിലൊരു കഥയുണ്ട്. ക്യോതോയില്‍ മധുവിധു ആഘോഷിച്ച യുദ്ധ സെക്രട്ടറി ഹെന്റി സ്റ്റിംസണ്‍ അവസാന നിമിഷം ഈ സാംസ്‌കാരിക നഗരത്തെ അണുബോംബിടാനുള്ള പട്ടികയില്‍ നിന്നും വെട്ടിക്കളയുകയായിരുന്നു. ക്യോതോയുടെ മനോഹരവീഥികളിലൂടെ ഒരു മലയാളി എഴുത്തുകാരി നടത്തിയ യാത്രയാണിത്. നസീ മേലേതില്‍ പകര്‍ത്തിയ ചിത്രങ്ങള്‍
എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പേയുള്ള വസന്ത കാലത്തിനു ശേഷം ക്യോതോ കാണുന്നത് ഈ കഴിഞ്ഞ വര്‍ഷമാണ്.
തലസ്ഥാനമായ ടോക്യോയില്‍ നിന്നും 450 കിലോമീറ്റര്‍ പടിഞ്ഞാറോട്ടു മാറി പസഫിക് തീരത്താണ് ക്യോതോയുടെ സ്ഥാനം.
896 വരെ ഒരായിരം കൊല്ലത്തോളം ജപ്പാന്റെ തലസ്ഥാനമായിരുന്നു പടിഞ്ഞാറന്‍ ജപ്പാനിലെ ഈ പുരാതന നഗരം.
പ്രശാന്തി കളിയാടുന്ന ദേവാലയങ്ങളും, നിശ്ശബ്ദമായ ഇടവഴികളും, പരമ്പരാഗത ശൈലിയിലുള്ള വീടുകളും, നടക്കുമ്പോള്‍ രാപ്പാടി സംഗീതം മൂളുന്ന തറയുള്ള അന്തപുരങ്ങളും ...
ഒരു പത്തഞ്ഞൂറു കൊല്ലം പിന്നിലെ ജാപ്പനീസ് തെരുവുകളും ജീവിതവും അനുഭവിച്ചറിയണമെങ്കില്‍ ക്യോതോ കഴിഞ്ഞേ ജപ്പാനിലെ വേറൊരു സ്ഥലവും വരൂ.
ചെറിപ്പൂക്കളുടെ സ്വന്തം വസന്ത കാലത്തും, മേപ്പിളിലകള്‍ ചുവന്നു തുടുക്കുന്ന ശിശിരത്തിലും, മഴത്തുള്ളികള്‍ തണുത്തുറഞ്ഞു മഞ്ഞു മണികളായി ഉതിര്‍ന്നു വീഴുന്ന ശൈത്യകാലത്തും കൊടുങ്കാറ്റുകളുടെയും ചാറ്റല്‍ മഴയുടെയും വേനല്‍കാലത്തും കാലഭേദമില്ലാതെ ക്യോതോ സഞ്ചാരികളെ കൊണ്ട് നിറയുന്ന
നസീ മേലേതില്‍ ക്യോട്ടോ നഗരത്തില്‍.