കൊവിഡ്19 ; കേരളത്തില്‍ മരണസംഖ്യ കൂടുന്നു, പരിശോധ വര്‍ദ്ധിപ്പിക്കണമെന്ന് ആരോഗ്യവിദഗ്ദര്
കൊവിഡ്19 വൈറസിന്റെ രോഗവ്യാപനം തടയാനായി 2020 മാര്‍ച്ച് 24 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യ വ്യാപകമായി ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ജൂണ്‍ ആദ്യവാരം തന്നെ ലോക്ഡൗണില്‍ ഇളവുകളും പ്രഖ്യാപിച്ചിരുന്നു. ഇതിനകം ഗുജറാത്ത്, ദില്ലി, മഹാരാഷ്ട്രാ സംസ്ഥാനങ്ങളില്‍ രോഗികള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ജൂണിലെ ഇളവുകള്‍ പല സംസ്ഥാനങ്ങളും തുടരുന്നതിനിടെ രാജ്യത്തെ വടക്ക് കിടക്കന് സംസ്ഥാനങ്ങളിലൊഴികെ രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജൂലൈ അവസാനമാകുമ്പോഴേക്ക് കേരളവും തെലുങ്കാനയും സമൂഹവ്യാപനം നടന്നതായി സമ്മതിച്ചു. ഇന്നലത്തെ വിവരങ്ങള്‍ കൂടി കിട്ടുമ്പോള്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷത്തിലേക്ക് കടക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 48,661 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായി മൂന്നാം ദിവസവും പുതിയ രോഗികളുടെ എണ്ണം അമ്പതിനായിരത്തിനടുത്തെത്തിയത് ആശങ്കയുണ്ടാക്കുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,85,522 ആയി. ഇതുവരെ 32,063 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം മരിച്ചത് 705 പേരാണ്. ഇതുവരെ 8,85,576 പേർക്ക് രോഗം മാറി. നിലവിൽ 4,67,882 പേരാണ് ചികിത്സയിലുള്ളതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. രാജ്യത്തെ രോഗമുക്തി നിരക്ക് നിലവിൽ 63.91 ശതമാനമാണ്.
ഇന്നലെ കേരളത്തില്‍ നാല് കൊവിഡ് രോഗികളാണ് മരിച്ചത്. എന്നാല്‍ ഇന്ന് ഇതുവരെയായി കേരളത്തില്‍ മാത്രം അഞ്ച് പേര്‍കൂടി കൊവിഡിന് കീഴടങ്ങി.
ഇതുവരെ കേരളത്തില്‍ കൊവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി. ഇന്ന് രാവിലെ അഞ്ച് പേര് മരിച്ചതോടെയാണ് മരണ സംഖ്യ 64 ല്‍ എത്തിയത്.
കേരളത്തില്‍ ആദ്യമരണം രേഖപ്പെടുത്തുന്നത് മാര്‍ച്ച് 28 ന് എറണാകുളത്താണ്. നാല് മാസം പ്രായമായി കുഞ്ഞ് എപ്രില്‍ 24 ന് മലപ്പുറത്ത് വച്ച് മരിച്ചതായിരുന്നു കേരളത്തില്‍ ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണം.
ആദ്യമായി ഒറ്റ ദിവസം തന്നെ ഏറ്റവും കൂടുതല്‍ മരണം കേരളത്തില്‍ സംഭവിച്ചത് ജൂലൈ 12 ന്. അന്ന് ആലപ്പുഴ, ഇടുക്കി, കണ്ണര്, കൊല്ലം ജില്ലകളിലായി നാല് പേരാണ് മരിച്ചത്.
ഇന്നലെ മരിച്ച രണ്ട് പേരുടെ സ്രവം പോസറ്റീവായതോടെ ഇന്നലെ മാത്രം കേരളത്തില്‍ നാല് മരണം സംഭവിച്ചു. ഇന്ന് ഇതുവരെയായി മരിച്ച അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തില്‍ ഇതുവരെയായി 64 പേര്‍ക്ക് ജീവന് നഷ്ടമായി.
ഇതിനിടെ, ദിവസേന 200 ൽ അധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ പരിശോധനകളുടെ എണ്ണം അപര്യാപ്തമാണെന്ന പരാതികള്‍ ഉയര്‍ന്നു.
ജില്ലയിലെ പ്രതിദിന പരിശോധന രണ്ടായിരത്തി അഞ്ഞൂറിലേക്ക് എങ്കിലും ഉയർത്തേണ്ട സമയമായെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
സമൂഹവ്യാപനം സ്ഥിരീകരിച്ച പുല്ലുവിള, പൂന്തുറ അടക്കമുള്ള തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ പ്രതിദിനം നടക്കുന്നത് ശരാശരി 600 പരിശോധനകളാണ്.
രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന നഗരപ്രദേശങ്ങളിലായി ദിവസവും 400 പരിശോധനകളും ജില്ലയുടെ മറ്റ് ഭാഗങ്ങളിലായി 300 ന് അടുത്ത് പരിശോധനകളുമാണ് നടക്കുന്നത്.
അങ്ങനെ ജില്ലയിലാകെ പ്രദിനം ശരാശി നടക്കുന്നത് 1300 ന് അടുത്ത് പരിശോധനകൾ. പക്ഷെ ഇത് വളരെ തുച്ഛമാണെന്നാണ് ആരോഗ്യവിദഗ് പറയുന്നത്.
അതീവ ഗുരുതരാവസ്ഥയിലുള്ള തിരുവനന്തപുരത്ത് പ്രതിദിനം 2,500ന് അടുത്ത് പരിശോധനകൾ നടത്തണമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
സമൂഹ്യവ്യാപനം നടന്ന പൂന്തുറയില്‍ പല ദിവസങ്ങളിലും 50 ല്‍ താഴേ പരിശോധനകളെ നടക്കുന്നൊള്ളൂ. അതില്‍ തന്നെ 36 പേരോളം ഒറ്റ ദിവസം പോസറ്റീവ് ആകുന്നതും ആശങ്ക പടര്‍ത്തുന്നു.
പൂന്തുറ പോലെ ജനസാന്ദ്രതയേറിയതും മറ്റ് രോഗങ്ങള്‍ ഉള്ളവരും പ്രായമേറിയവരും ഏറെയുള്ള സ്ഥലത്ത് കുറഞ്ഞ പരിശോധനങ്ങള്‍ നടത്തുന്നത് രോഗപ്രതിരോധത്തെ താളം തെറ്റിക്കും.
അതിനിടെ, ആരോഗ്യപ്രവർത്തകർക്ക് രോഗം പിടിപ്പെടുന്നതും, കൂടുതൽ ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ പോകുന്നതുമെല്ലാം കടുത്ത വെല്ലുവിളിയുണർത്തുന്നു.
തീരദേശ മേഖലയിൽ പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പോഷകാഹാരകുറവുള്ള കുഞ്ഞുങ്ങൾ എന്നീ വിഭാഗങ്ങൾക്ക് പ്രധാന്യം നൽകിയാണ് കൂടുതൽ പരിശോധനകളും നടക്കുന്നത്.
ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണായതിനാൽ ആളുകളുടെ സഞ്ചാരം കുറവായിരിക്കുമെന്നത് കണക്കിലെടുത്ത് ഇവിടെ ചെറുപ്പക്കാരിൽ വ്യാപക പരിശോധന നടത്തുന്നില്ല.
ഇതും ലാർജ്ജ് കമ്മ്യൂണി ക്ലസ്റ്ററുകൾ ഇതിനകം തന്നെ കൂടുതലായുള്ള തീരദേശ മേഖലയെ കൂടുതൽ അപകടത്തിലാക്കുമെന്നും ആശങ്കയുണ്ട്.
തീരദേശമേഖലയ്ക്കൊപ്പം ഉൾപ്രദേശങ്ങളിലും നഗരത്തിലുമെല്ലാം അതീവ ശ്രദ്ധ നൽകേണ്ട സാഹചര്യമാണ് ജില്ലയിലിപ്പോൾ.
അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്തെ പരിശോധനകളുടെ എണ്ണം 2000 ലേക്ക് എത്തിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം.
ഇതിനിടെ കോഴിക്കോട് ജില്ലയിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലയിൽ ഞായറാഴ്ചകളിൽ ജില്ലാ കളക്ടർ ലോക്ഡൗൺ പ്രഖ്യാപിച്ചത്.
മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ തുറക്കാൻ പാടില്ല. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്രയും പാടില്ല. അതിനിടെ വടകര ജില്ലാ ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫിനും തിരുവള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സ്റ്റാഫ് നഴ്സിനും കൊവിഡ് സ്ഥിരീകരിച്ചു.
കാസർകോട് 5 പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ നിലവിൽ വന്നു. മഞ്ചേശ്വരം, കുന്പള, കാസർകോട്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ അർദ്ധരാത്രിയോടെയാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ വന്നത്.
തൃശ്ശൂരിലെ ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്നു. കര്‍ശന നിയന്ത്രണങ്ങാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനിടെ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ വിവിധ സംസ്ഥാനങ്ങൾ വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങി.
ഒരു ഡസനിലേറെ സംസ്ഥാനങ്ങൾ ഭാഗികമായും ചില സംസ്ഥാനങ്ങൾ പൂർണമായും ലോക്ഡൗൺ ഏർപ്പെടുത്തി. മിക്ക സംസ്ഥാനങ്ങളും വാരാന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചു.
രോഗികളുടെ എണ്ണം നാലായിരത്തോളം എത്തിയതോടെ, നാളെ മുതൽ നാല് ദിവസം ത്രിപുരയിൽ പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു.
പശ്ചിമ ബംഗാളിൽ രോഗികളുടെ എണ്ണം അമ്പത്തിയാറായിരം കടന്നത്തോടെ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തി. നഗരങ്ങളിൽ പൊതുഗതാഗതവും ഇല്ല.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്നെ രോഗബാധിതനായ മധ്യപ്രദേശിൽ ഭോപ്പാൽ നഗരം പത്ത് ദിവസത്തേക്ക് അടച്ചു. ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു.
തമിഴ്നാട്ടിൽ കോയമ്പത്തൂർ നഗരം രണ്ടു ദിവസത്തേക്ക് അടച്ചു.അറുപതിനായിരത്തിലേറെ രോഗികൾക്കുള്ള ഉത്തർപ്രദേശിൽ വാരാന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചു.
ഉത്തരാഖണ്ഡിൽ ഹരിദ്വാറും നൈനിത്താലുമടക്കം നാലു ജില്ലകൾ അടച്ചു. ജമ്മുവിൽ അറുപത് മണിക്കൂർ ലോക്ഡൗൺ വെള്ളിയാഴ്ച തുടങ്ങി. കാശ്മീരിൽ ആറ് ദിവസ ലോക്ഡൗൺ ആണ്.
ജമ്മുകശ്മീരിൽ രോഗികളുടെ എണ്ണം പതിനാറായിരം കടന്നു. മൂന്നര ലക്ഷത്തിലേറെ രോഗികൾക്കുള്ള മഹാരാഷ്ട്രയിൽ നാഗ്പൂരിൽ നഗരത്തിൽ ഇന്നും നാളെയും ജനത കർഫ്യൂ ആണ്.
നാഗാലാൻഡിൽ തലസ്ഥാനമായ കൊഹീമയിൽ ഈ മാസം അവസാനം വരെ സമ്പൂർണ്ണ ലോക്ഡൌൺ പ്രഖ്യാപിച്ചു. മേഘാലയയിലെ ഷില്ലോംഗ് നഗരം അടച്ചു. ഛത്തീസ്ഘണ്ഡിൽ നഗരപരിധികളിൽ, ഏഴു ദിവസം അടച്ചുപൂട്ടൽ ഏർപ്പെടുത്തി.
ഒഡീഷയിൽ അഞ്ചു ജില്ലകൾ 14 ദിവസ ലോക്ഡൗണിലാണ്. രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രമാണ്.
സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം പതിമൂന്ന് ലക്ഷത്തി എൺപത്തി മൂവായിരത്തിന് മുകളിലാണ്.
പ്രതിദിന രോഗബാധ ഏഴായിരത്തിന് അടുത്തെത്തിയ തമിഴ്നാട്ടിൽ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു.
മഹാരാഷ്ട്രയിൽ ഒമ്പതിനായിരത്തിനും ആന്ധ്രപ്രദേശിൽ ഏഴായിരത്തിനും കർണ്ണാടകയിൽ അയ്യായിരത്തിനും മുകളിൽ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.
ബിഹാറിൽ ആദ്യമായി പ്രതിദിന രോഗബാധ രണ്ടായിരത്തിന് മുകളിലെത്തി. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ഇന്നലെ ഏറ്റവും ഉയർന്ന രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്.