Valentine's day : വാലന്റൈൻസ് ഡേ; വീട്ടിലിരുന്ന് എങ്ങനെ ആഘോഷിക്കാം? വഴികളുണ്ട്...
ഫെബ്രുവരി 14. വാലന്റൈസ് ഡേ. ഈ കൊവിഡ‍് കാലത്ത് വീട്ടിൽ തന്നെ വാലന്റൈൻസ് ഡേ ആഘോഷിക്കാം. ഈ പ്രണയദിനത്തിൽ നിങ്ങളുടെ പങ്കാളിക്കൊപ്പം വീട്ടിൽ എങ്ങനെയൊക്കെ പ്രണയ ദിനം ആഘോഷിക്കാമെന്നറിയേണ്ടേ...
Valentine's day
പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി സ്വന്തം ജീവിതം ദാനം ചെയ്‌ത വാലന്‍റൈൻ എന്ന വ്യക്‌തിയുടെ സ്മരണയിലാണ് വാലന്‍റൈൻ ഡേ ആചരിക്കാൻ തുടങ്ങിയത്.
movie
രണ്ടു പേരും സിനിമാ കാണാൻ ഇഷ്ടപ്പെടുന്നവരാണോ? നിങ്ങളുടെ ഹൃദയത്തെ ഊഷ്മളമാക്കുന്ന റൊമാന്റിക് സിനിമകൾ ആസ്വദിക്കാനുള്ള ഏറ്റവും നല്ല ദിവസമാണിത്. ഇരുവർക്കും ഏറ്റവും ഇഷ്ടപ്പെട്ട പ്രണയ സിനിമ ഒരുമിച്ചിരുന്ന് തന്നെ ആസ്വദിക്കാം.
valentine's day
ഈ പ്രണയ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കുറച്ച് സമയം ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ വീട്ടിലെ ബാൽക്കണിയിലോ അല്ലെങ്കിൽ നിങ്ങളുടെ സ്വീകരണമുറിയോ അലങ്കരിക്കുക. ബാൽക്കണിയിൽ മെത്തകളും മനോഹരമായ ബെഡ് ഷീറ്റും വിരിക്കുക. ഇഷ്ടമുള്ള പാട്ടുകളും കേട്ട് തന്നെ ഈ പ്രണയ ദിനം മനോഹരമാക്കാം.
cooking
വീട്ടിൽ രണ്ട് പേരും ഒരുമിച്ച് തന്നെ നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം ഏതാണെന്ന് വച്ചാൽ അത് പാചകം ചെയ്യാം. വിഭവത്തിൽ പുതിയ പരീക്ഷണങ്ങളും ആകാം.
ഈ പ്രണയ ദിനത്തിൽ രണ്ട് പേരും ഒരുമിച്ചിരുന്ന് ഒരു ഡയറിയിലോ പുസ്കത്തിലോ നിങ്ങളുടെ ആഗ്രഹങ്ങൾ തുറന്നെഴുതുക. ഇരുവർക്കും ഇഷ്ടമുള്ള ഭക്ഷണം, നിറം, വസ്ത്രം ഇങ്ങനെ പലതും ഇരുവരും തുറന്നെഴുതുക.