ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇനിയെന്ത്? അറിയണം ഇക്കാര്യങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരാളുടെയും പരിശോധന ഫലം ഇന്ന് നെഗറ്റീവ് ലിസ്റ്റിലില്ല. കൊല്ലത്ത് ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂരിൽ നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണ്. തിരുവനന്തപുരം, കണ്ണൂർ - മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, കോഴിക്കോട്, കാസർകോട് - രണ്ട് വീതം. എറണാകുളം, പാലക്കാട്, മലപ്പുറം ഒന്നു വീതം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം വാര്‍ത്താ സമ്മേളനത്തിനിടെ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി എങ്ങനെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു
ഞായറാഴ്ച പൂർണ ലോക്ക് ഡൗൺ തുടരും. ഇനിയൊരു ഉത്തരവ് വരും വരെ ഞായറാഴ്ച നിയന്ത്രണങ്ങള്‍ ബാധകമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
ചരക്കുവാഹന ഗതാഗതം, തുടർച്ചയായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങൾ, ആരാധനാലയങ്ങളിലെ മുഖ്യ ചുമതലക്കാർ എന്നിവർക്ക് ഇളവുണ്ടാവും. പ്രഭാതസവാരി, വ്യായാമം എന്നിവയ്ക്ക് ഇളവുണ്ട്. പൊലീസ് പാസോടെ മാത്രമേ ഞായറാഴ്ച യാത്ര ചെയ്യാവൂ
സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരാളുടെയും പരിശോധന ഫലം ഇന്ന് നെഗറ്റീവ് ലിസ്റ്റിലില്ല. കൊല്ലത്ത് ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂരിൽ നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണ്
തിരുവനന്തപുരം, കണ്ണൂർ - മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, കോഴിക്കോട്, കാസർകോട് - രണ്ട് വീതം. എറണാകുളം, പാലക്കാട്, മലപ്പുറം ഒന്നു വീതം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ഇന്നത്തെ പ്രധാനകാര്യങ്ങള്‍ ചുവടെ