കൊവിഡ് വാക്സിന്‍റെ കാര്യം എന്തായി? ഏറ്റവും പുതിയ 5 വിവരങ്ങള്‍
കൊവിഡ് 19 മഹാമാരിക്കെതിരായ വാക്സിന്‍ എന്ന ലക്ഷ്യത്തിലേക്ക് ലോകം അടുക്കുന്നു എന്ന സൂചനയാമ് സമീപ ദിവസങ്ങളില്‍ എല്ലാം ഉണ്ടാകുന്നത്. ലോകത്തിലെ പലഭാഗത്ത് നിന്നും ശുഭ വാര്‍ത്തകള്‍ ഉണ്ടാകുന്നുണ്ട്. എപ്പോള്‍ വാക്സിന്‍ ലഭ്യമാകും എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.
കഴിഞ്ഞ വാരം ഒരു അമേരിക്കന്‍ ടിവി ചാനല്‍ ചര്‍ച്ചയില്‍ അമേരിക്കയിലെ വിദഗ്ധന്‍ ആന്‍റണി ഫൌച്ചി പറയുന്നത് ഈ വര്‍ഷം അവസാനമോ, അടുത്ത വര്‍ഷം ആദ്യമോ വാക്സിന്‍ ലഭ്യമാകും എന്നാണ്. കൃത്യമായതും ഗുണമുള്ളതുമായ വാക്സിന്‍ ലോകത്ത് പകുതി ഇടങ്ങളില്‍ എത്തിയാല്‍ തന്നെ 2021 അവസാനത്തോടെ നമ്മുക്ക് കൊവിഡ് 19നെ പിടിച്ചുകെട്ടാന്‍ സാധിക്കും എന്നാണ്. അമേരിക്കയിലെ പ്രസിഡന്‍റ് ട്രംപിന്‍റെ കൊവിഡ് ഉപദേശക സമിതിയിലെ അംഗവും, അമേരിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍റ് ഇന്‍ഫക്ഷ്യസ് ഡിസിസ് ഡയറക്ടറുമാണ് ആന്‍റണി ഫൌച്ചി. കൊവിഡ് വാക്സിന്‍ സംബന്ധിച്ച് ഇപ്പോള്‍ ലോകത്ത് നടക്കുന്ന സുപ്രധാന കാര്യങ്ങള്‍ പരിശോധിക്കാം.
ഇന്ത്യയില്‍ ആദ്യം ലഭിക്കുന്ന വാക്സിന്‍ - ഓക്സ്ഫോര്‍ഡ്- അസ്ട്ര സെനിക്കാ വാക്സിനാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണത്തില്‍ ഏറ്റവും വേഗത്തില്‍ ഗവേഷണ ഘട്ടങ്ങള്‍ പിന്നിടുന്നത്. ഈ വര്‍ഷം അവസാനം ഇത് ലഭ്യമായാല്‍, ചിലപ്പോള്‍ ഇതായിരിക്കും ഇന്ത്യയില്‍ ആദ്യം ലഭ്യമാക്കുന്ന വാക്സിന്‍. പൂനെ ആസ്ഥാനമാക്കിയുള്ള എസ്ഐഐ ഇതിനകം തന്നെ ഈ വാക്സിന്‍റെ രണ്ടും മൂന്നും ഘട്ടം ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ ഇന്ത്യയിലെ മുതിര്‍ന്ന ഏജന്‍സികളില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്.
കൊറോണ വൈറസിനെതിരായ വാക്‌സിനുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രഖ്യാപനം നടത്തി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. വാക്‌സിന്‍ നിര്‍മ്മിക്കുകയും പൗരന്മാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും സ്‌കോട്ട് മോറിസണ്‍ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മരുന്നു കമ്പനി സിനോ ഫാര്‍മ കൊവിഡ് വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തിക്കും എന്ന് അറിയിച്ചു. 140 ഡോളറില്‍ താഴെയായിരിക്കും ഈ വാക്സിന് വില വരുക എന്നാണ് ചൈനീസ് കമ്പനി ചെയര്‍മാന്‍ ഒരു ചൈനീസ് പത്രത്തോടെ വെളിപ്പെടുത്തിയത്. 28 ദിവസത്തിനിടെയുള്ള രണ്ട് ഡോസുകളായാകും ഈ വാക്സിന്‍ ലഭ്യമാക്കുക എന്നാണ് ഈ കമ്പനി ചെയര്‍മാന്‍ പറയുന്നത്.
അതേ സമയം വാക്സിന്‍ വികസിപ്പിച്ച് കഴിഞ്ഞാല്‍ അത് എല്ലാ രാജ്യങ്ങളിലും എല്ലാ ജനവിഭാഗങ്ങളിലും എത്തിക്കാനും, അതില്‍ നിന്നും വലിയ ലാഭം കൊയ്യുന്നത് തടയാനും ലോകത്തിലെ വിവിധ രാജ്യങ്ങള്‍ കരാറില്‍ ഏര്‍പ്പെടണമെന്ന് ലോകാരോഗ്യ സംഘടന അഭ്യര്‍ത്ഥിച്ചു. ഈ വര്‍ഷം അവസാനം കൊവിഡ് വാക്സിന്‍ ലഭ്യമായാല്‍ ലാഭം എടുക്കാതെ 2 ശതകോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യാന്‍ ഇത്തരം കരാറിലൂടെ സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രതീക്ഷ.
സിഎന്‍എന്‍ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ മരുന്ന് കമ്പനി മോഡേണയുടെ വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചു. 30,000 പേരിലാണ് മൂന്നാംഘട്ടം പരീക്ഷണം നടത്തുന്നു. വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് എത്തിയവരാണ് ഇവര്‍.