Healthy Heart : ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം
മസ്തിഷ്കം കഴിഞ്ഞാൽ മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഇത് ശരീരത്തിലേക്ക് ഓക്സിജനും സുപ്രധാന പോഷകങ്ങളും എത്തിക്കുന്നു. നമ്മുടെ ഹൃദയത്തെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരാൾക്ക് എങ്ങനെ അവരുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താം. അതിന് എന്തൊക്കെയാണ് ചെയ്യേണ്ടതെന്നതാണ് താഴേ പറയുന്നത്...
healthy food
പഴങ്ങൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ഹൃദയത്തെ ശക്തിപ്പെടുത്തുന്നു. ഗവേഷണം ചുവന്ന മാംസവും സംസ്കരിച്ച ഭക്ഷണങ്ങളും ഹൃദയത്തിലേക്കുള്ള രക്തവും ഓക്സിജനും വിതരണം ചെയ്യുന്ന ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു.
exercise
ഹൃദയാഘാതത്തിന് കാരണമാകുന്ന അമിതവണ്ണത്തെ നേരിടാനും ശരീരഭാരം നിയന്ത്രിക്കാനും വ്യായാമം സഹായിക്കുന്നു. നടത്തം, ഓട്ടം, നീന്തൽ, സൈക്ലിംഗ് തുടങ്ങിയ കാർഡിയോ വ്യായാമങ്ങൾ സമ്മർദ്ദം കുറയ്ക്കുന്നു. അവ നമ്മുടെ രക്തക്കുഴലുകളെ ശക്തിപ്പെടുത്തുകയും ഹൃദയത്തിലേക്ക് കൂടുതൽ ഓക്സിജൻ കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്തുകൊണ്ട് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. എന്നാൽ അമിതമായ വ്യായാമം ഹൃദയപേശികൾക്കും ധമനികൾക്കും സമ്മർദ്ദം ചെലുത്തും. ഇത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കും.
stress
സമ്മർദ്ദകരമായ സാഹചര്യങ്ങൾ ശരീരത്തിൽ സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ ഉയരാൻ കാരണമാകുന്നു. കോർട്ടിസോൾ രക്തസമ്മർദ്ദം, കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവ വർദ്ധിപ്പിക്കുന്നു. ഇത് ഹൃദ്രോഗത്തിന് കാരണമാകും. ധ്യാനം, വ്യായാമങ്ങൾ, ആരോഗ്യകരമായ ഭക്ഷണക്രമം, ശരിയായ ഉറക്കം എന്നിവ പരിശീലിക്കുന്നത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.
smoking
കൊറോണറി ഹൃദ്രോഗത്തിനും പെട്ടെന്നുള്ള മരണത്തിനുമുള്ള സാധ്യതയിൽ പുകവലി 70 ശതമാനത്തിലധികം വർദ്ധനവിന് കാരണമാകുന്നു. പുകവലി ധമനികളെ കഠിനമാക്കുകയും അവയിലും ഹൃദയത്തിലും ഫലകം നിക്ഷേപിക്കുകയും ചെയ്യുന്നു. സിഗരറ്റിലെ നിക്കോട്ടിനും കാർബൺ മോണോക്‌സൈഡും രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും സ്‌ട്രോക്ക് സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
soda
ആൽക്കഹോൾ അടങ്ങിയ പാനീയങ്ങളുടെ അമിതവും ദീർഘകാലവുമായ ഉപഭോഗം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.