എയ്ഞ്ചല്‍ ആദ്യം പ്രപ്പോസ് ചെയ്തു, ഒടുവില്‍ 'ഐ ലവ് യു' പറഞ്ഞ് അഡോണിയും!
മലയാളത്തിന്റെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ആദ്യ സീസണില്‍ ഏറ്റവും ചര്‍ച്ചയായതാണ് ഒരു പ്രണയകഥ. പേളി മാണിയുടെയും ശ്രീനിഷിന്റെയും പ്രണയവും വിവാഹവുമൊക്കെ ചര്‍ച്ചയായി. തൊട്ടടുത്ത ബിഗ് ബോസ് സീസണിലും പ്രണയം പരാമര്‍ശം വന്നിരുന്നു. ഇപോഴിതാ മൂന്നാം സീസണില്‍ അഡോണിയും ഏഞ്ചയും തമ്മിലുള്ള തമാശ പ്രണയമാണ് ഇന്ന് പ്രധാനമായി വന്നത്. കിടിലൻ ഫിറോസ് ആയിരുന്നു തുടക്കമിട്ടത്. തുടര്‍ന്ന് പ്രണയിച്ച് നോക്കാൻ തയ്യാറാണെന്ന് ഏയ്ഞ്ചല്‍ പറയുകയും അഡോണിയുമായി പ്രോപ്പോസ് ചെയ്തു.
എയ്ഞ്ചലും അഡോണിയും കിടിലൻ ഫിറോസും സംസാരിക്കുന്നതായിട്ടായിരുന്നു തുടക്കം. സിഗരറ്റ് വലിക്കണം, കളള് കുടിക്കണം, വട്ടില്ല അങ്ങനെയൊന്നുമില്ല എന്ന് അഡോണിയെ ഉദ്ദേശിച്ച് എയ്ഞ്ചല്‍ പറഞ്ഞു. ഇങ്ങനെയൊന്നുമില്ലാത്ത ഒരു പുരുഷനെ ഇപോഴത്തെ കാലത്ത് കിട്ടാൻ വലിയ പ്രയാസമാണെന്ന് കിടിലൻ ഫിറോസ് പറഞ്ഞു. നിര്‍ബന്ധമാണെങ്കില്‍ അവൻ കൂട്ടുകാര്‍ക്ക് വാങ്ങിക്കൊടുക്കുമെന്നും അവന് വട്ടുണ്ടെന്നും കിടിലൻ ഫിറോസ് പറഞ്ഞു. അഡോണി ചിരിക്കുകയായിരുന്നു.
ശരി, ഒരു ദിവസം നമുക്കൊന്നു നോക്കാം, കറക്റ്റ് ആകുവാണെങ്കില്‍ ഒകെ മുന്നോട്ടുപോകാം, കറക്റ്റ് ആകില്ലെങ്കില്‍ നമുക്ക് ടോപിക് അവസാനിപ്പിക്കാം എന്ന് എയ്ഞ്ചല്‍ പറഞ്ഞു.
ഇന്ന് നിങ്ങള്‍ അങ്ങനെ നോക്കൂവെന്ന് കിടിലൻ ഫിറോസ് പറഞ്ഞു.
നാളെ വരെ എന്നെ സഹിക്കണം എന്ന് എയ്ഞ്ചല്‍ അഡോണിയോട് പറഞ്ഞു.
ചങ്കൂറ്റത്തോടെ ഒരു പെണ്ണ് പറയുമ്പോള്‍ നീ ഒകെയാണോ എന്ന് കിടിലൻ ഫിറോസ് ചോദിച്ചു.
ഞാൻ ഒകെ പറഞ്ഞപ്പോള്‍ ആള്‍ക്ക് മടിയെന്നും എയ്ഞ്ചല്‍ പറഞ്ഞു.
അഡോണിയുമായുള്ള സംഭാഷണം എയ്ഞ്ചല്‍ ഡിംപാലിനോട് പറഞ്ഞു. എന്റെ കുഞ്ഞിനെ എന്തുകൊണ്ടാണ് അവഗണിക്കുന്നത് ചോദിച്ച് ഡിംപാല്‍ എയ്ഞ്ചലിനെ വിളിച്ച് അഡോണിയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി.
മറ്റുള്ളവരും എയ്ഞ്ചലിനും അഡോണിക്കും ഒപ്പം കൂടി. പ്രണയം പറയാൻ വേണ്ടി എല്ലാവരും ആവശ്യപ്പെട്ടു. അഡോണി ഒഴിഞ്ഞു മാറി നിന്നു. ആദ്യം പെണ്ണ് അല്ലെ ഇങ്ങോട്ട് പറഞ്ഞത് അപോള്‍ അവള് ആദ്യം പ്രപോസ് ചെയ്യണമെന്ന് ഒരാള്‍ പറഞ്ഞു.
എയ്ഞ്ചല്‍ ഒരു പൂവ് അഡോണിക്ക് കൊടുത്തു. ഇനി തിരിച്ചുപറയാനും ആവശ്യപ്പെട്ടു. അങ്ങനെ അഡോണി എയ്ഞ്ചലിനോട് ഐ ലവ് യു പറഞ്ഞു. അഡോണി എയ്ഞ്ചലിന് പൂവ് കൊടുത്തു. എല്ലാവരും ആര്‍ത്തുവിളിക്കുകയും ചെയ്തു. വാ നമുക്ക് പ്രണയിക്കാൻ പോകാമെന്ന് എയ്ഞ്ചല്‍ പറഞ്ഞതോടെ ആ രംഗം അവസാനിച്ചു.