കേരളം ആര്‍ക്കൊപ്പം ? പിണറായി വിജയന് രണ്ടാമൂഴം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ
2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത്പക്ഷ സര്‍ക്കാറിന് ഭരണ തുടര്‍ച്ച പ്രവചിച്ച ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വ്വേ ഫലങ്ങള്‍ ഒറ്റ നോട്ടത്തിലറിയാം. ഇതിന് മുമ്പ് 2014-ലേയും 2019 -ലേയും ലോക്സഭാ തെരഞ്ഞെടുപ്പുകളും 2016 - നിയമസഭാ തെരഞ്ഞെടുപ്പിലേയും ഫലങ്ങൾ ഏഷ്യാനെറ്റ് ന്യൂസും സീ ഫോറും ചേര്‍ന്നാണ് പ്രഖ്യാപിച്ചിരുന്നത്.
ഒമ്പത് മാസം മുമ്പ് കൊവിഡ് ലോക്ക് ഡൗണിന് ശേഷം ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങി തുടങ്ങിയ ഘട്ടത്തിൽ കൊവിഡാനന്തര കേരളത്തിന്‍റെ രാഷ്ട്രീയ മനസ് അറിയാൻ ഏഷ്യാനെറ്റ് ന്യൂസും സീഫോറും ചേര്‍ന്ന് സര്‍വ്വേ നടത്തിയിരുന്നു. ജൂലൈ നാലിന് പുറത്തു വിട്ട ആ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ എൽഡിഎഫ് 77 മുതൽ 83 വരെ സീറ്റുകൾ നേടുമെന്നായിരുന്നു സര്‍വ്വേയിലെ കണ്ടെത്തൽ. യുഡിഎഫിന് 54 മുതൽ 60 വരെ സീറ്റുകളും എൻഡിഎയ്ക്ക് മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളും അന്ന് പ്രവചിക്കപ്പെട്ടു. എൽഡിഎഫിന് 42, യുഡിഎഫിന് 38, ബിജെപിക്ക് 18 എന്നിങ്ങനെയാണ് വോട്ടു വിഹിതം അന്ന് പ്രവചിക്കപ്പെട്ടത്.
അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ നിന്നും എത്രത്തോളം വ്യത്യാസമാണ് ഇന്ന് കേരളത്തിന്‍റെ രാഷ്ട്രീയ മനസ് എന്നതിനുള്ള ഉത്തരമാണ് ഈ സര്‍വ്വേ നൽകുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാര്‍ത്ഥി നിര്‍ണയവുമടക്കം തെരഞ്ഞെടുപ്പിലേക്ക് ഇനിയും നിര്‍ണായക ചുവടുകൾ ബാക്കിയുള്ളമ്പോൾ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നിലവിൽ ആര്‍ക്കാണ് അനുകൂലമെന്ന് ഈ സര്‍വ്വേയിലൂടെ വ്യക്തമാകുന്നു. ഒറ്റ നോട്ടത്തില്‍ സര്‍വ്വേ ഫലങ്ങളറിയാം.
കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി തുടർഭരണം പ്രവചിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേ ഫലം. രാഷ്ട്രീയ ചരിത്രം പിണറായി വിജയൻ തിരുത്തുമെന്ന് തന്നെ സർവേ ഫലം വ്യക്തമാക്കുന്നു. എൽഡിഎഫ് 72 മുതൽ 78 സീറ്റ് വരെ നേടി ഭരണം തുടരുമ്പോൾ യുഡിഎഫ് 59 മുതൽ 65 സീറ്റ് വരെ നേടി കൂടുതൽ കരുത്തോടെ പ്രതിപക്ഷത്ത് ഇരിക്കും.
സമുന്നതരായ നേതാക്കന്മാരുടെ ഒരു നിരതന്നെയുണ്ട് കോണ്‍ഗ്രസില്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ട് പേരുകളാണ് കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായി ഉയര്‍ന്ന് കേട്ടിരുന്നത്. ഒന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രണ്ടാമത് മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൂടാതെ മറ്റ് ചില പേരുകള്‍ കൂടി സര്‍വ്വേയില്‍ ഉയര്‍ന്ന് വന്നു. ആ പേരുകളും അവര്‍ക്ക് ലഭിച്ച വോട്ടിങ്ങ് ശതമാനവുമാണ് ആദ്യം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ് കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത ഏറ്റവും കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. 42 ശതമാനം.
ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രിയാകാന്‍ രണ്ടാമത് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പരിഗണിച്ചത് ശശി തരൂരിനെ. 27 ശതമാനം പേരാണ് ശശി തരൂരിന്‍റെ പേര് നിര്‍ദ്ദേശിച്ചത്.
മുന്‍ ആഭ്യന്തരമന്ത്രി, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്... എന്നിവയെല്ലാമായിരുന്നെങ്കിലും അടുത്ത കേരള മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തലയെ സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അംഗീകരിക്കുന്നില്ല. ഉമ്മന്‍ ചാണ്ടിക്കും ശശി തരൂരിനും ശേഷമേ രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസില്‍ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പരിഗണിക്കുന്നൊള്ളൂ. അതും 19 ശതമാനം പേര്.
സര്‍വ്വേയില്‍ പങ്കെടുത്ത വെറും ആറ് ശതമാനം പേരാണ് സംസ്ഥാന അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയാകാന്‍ പരിഗണിക്കുന്നത്.
എല്ലാ പാര്‍ട്ടികളില്‍ നിന്നും കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ളവരെ പരിഗണിച്ചപ്പോള്‍ 4 ശതമാനം പേരാണ് മുല്ലപ്പള്ളിക്കൊപ്പം നിലയുറപ്പിച്ചതെങ്കില്‍ മുസ്ലിം ലീഗില്‍ നിന്ന് മുഖ്യമന്ത്രിയാകാന്‍ വിദൂര സാധ്യതയുള്ള കുഞ്ഞാലിക്കുട്ടിക്കൊപ്പം നിന്നത് വെറും 2 ശതമാനം പേര്‍ മാത്രം.
ബിജെപി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറെന്ന് മെട്രോമാന്‍ ശ്രീധരന്‍ പറഞ്ഞെങ്കിലും ശ്രധരനെ തള്ളി കെ സുരേന്ദ്രന്‍ തന്നെ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ബിജെപിയില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് വന്ന ഏക പേര് കെ സുരേന്ദ്രന്‍റെതായിരുന്നു. എന്നാല്‍ സുരേന്ദ്രന് വെറും ആറ് ശതമാനത്തിന്‍റെ പിന്തുണയാണ് നേടാന്‍ കഴിഞ്ഞത്.
കോണ്‍ഗ്രസിലെ രണ്ടാമനാണ് രമേശ് ചെന്നിത്തല. എന്നാല്‍, ഇത്തവണത്തെ സര്‍വ്വേ ഫലങ്ങളില്‍ കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയാകാന്‍ ഏറ്റവും സാധ്യത കുറവ് രേഖപ്പെടുത്തിയവരില്‍ ഒരാളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയ്ക്ക് കാര്യമായ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്ന് ജനം കരുതുന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രമേശ് ചെന്നിത്തലയ്ക്കും കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയാകാന്‍ ഒരേ സാധ്യതയാണ് സര്‍വ്വേയില്‍ പങ്കെടുക്കുന്നവര്‍ നല്‍കിയിരിക്കുന്നത്. ആറ് ശതമാനം.
ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കെ കെ ശൈലജയുടെ ഗ്രാഫ് ഉയര്‍ത്തി. ഏഴ് ശതമാനം പേര്‍ കെ കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആഗ്രഹിക്കുന്നു.
കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാനുള്ള നിര്‍ണ്ണായക ചുമതലയുമായാണ് ശശി തരൂര്‍ എംപി സംസ്ഥാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് വന്നത്. എന്നാല്‍ ഇത്തവണത്തെ സര്‍വേയില്‍ ശശി തരൂര്‍ കേരള മുഖ്യമന്ത്രിയാകണമെന്ന് 9 ശതമാനം പേരാണ് അഭിപ്രായം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയാകാന്‍ രമേശ് ചെന്നിത്തലയെക്കാള്‍ ജനങ്ങള്‍ സാധ്യത കല്‍പ്പിച്ചത് ശശി തരൂരിരാണ്.
കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ജനം പിന്തുണയ്ക്കുന്നത് ഉമ്മന്‍ ചാണ്ടിയെ തന്നെ. സര്‍വ്വേയില്‍ പങ്കെടുത്ത 42 ശതമാനം പേരാണ് കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള ഏറ്റവും കൂടുതല്‍ സാധ്യത ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയത്. എന്നാല്‍ കേരള ത്തിലെ പ്രധാനപ്പെട്ട മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളിലും വച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും യോഗ്യതയുള്ളതില്‍ രണ്ടാം സ്ഥാനം മാത്രമേ സര്‍വ്വേയില്‍ പങ്കെടുത്തവര്‍ ഉമ്മന്‍ ചാണ്ടിക്ക് നല്‍കുന്നൊള്ളൂ. 18 ശതമാനം.
39 ശതമാനം പേരുടെ പിന്തുണയാണ് ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വ്വേയില്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പിണറായി വിജയന് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ സിപിഐ(എം) ഭരണത്തുടര്‍ച്ച് നേടിയാല്‍ അത് കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ആദ്യത്തെ ഭരണത്തുടര്‍ച്ചയാകും. പ്രളയ സമയത്തെ സഹായങ്ങളും ആരോഗ്യമേഖലയിലെ കരുതലും പിണറായി വിജയന്‍റെ രണ്ടാമൂഴത്തിന് കരുത്തുപകരുന്നു.