ടൺ കണക്കിന് പാൻകേക്ക്, പരമ്പരാഗത നൃത്തം, കോലം കത്തിക്കൽ; ഇത് മസ്‍ലെനിറ്റ്സ
2017 ഫെബ്രുവരി 20 മുതൽ 26 വരെ റഷ്യക്കാർ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് മസ്‌ലെനിറ്റ്‌സ. “ബട്ടർ വീക്ക്” അല്ലെങ്കിൽ “പാൻകേക്ക് വീക്ക്” എന്നും ഇത് അറിയപ്പെടുന്നു. ഈ സമയത്ത് ടൺ കണക്കിന് പാൻകേക്കുകൾ കഴിച്ച് ഉത്സവങ്ങളിൽ പങ്കെടുത്തുകൊണ്ട് അവർ വസന്തത്തെ സ്വാഗതം ചെയ്യുന്നു. ഈ വ്യത്യസ്തമായ ആഘോഷത്തെ കുറിച്ച് അറിയാം.
പെയ്ഗൻ പാരമ്പര്യങ്ങളിൽ നിന്നാണ് ഇതിന്റെ ഉത്ഭവമെങ്കിലും റഷ്യൻ ഓർത്തഡോക്സ് സഭ അംഗീകരിച്ച ഒരേയൊരു അവധിക്കാലമായിരുന്നു മസ്‌ലെനിറ്റ്സ. പള്ളി അവധിദിനങ്ങളുടെ പട്ടികയിൽ ഔദ്യോഗികമായി ഇതിനെ ചേർത്തതിന് ശേഷം പതിനേഴാം നൂറ്റാണ്ടിൽ മാത്രമാണ് മസ്‌ലെനിറ്റ്സ അല്ലെങ്കിൽ “ബട്ടർ വീക്ക്” എന്ന പേര് ഇതിന് ലഭിച്ചത്.
സ്ലാവിക് പുരാണം അനുസരിച്ച്, മസ്ലെനിറ്റ്സ ഒരു സൂര്യോത്സവമാണ്. പുരാതന ദേവനായ വോലോസ് ആണ് ഇത് ആവിഷ്‌കരിച്ചതെന്ന് പറയുന്നു. ശൈത്യകാലത്തിന്റെ ആസന്നമായ ആഘോഷവുമാണിത്. ക്രൈസ്തവ പാരമ്പര്യം അനുസരിച്ച്, അൻപതു നോമ്പിന്റെ ആരംഭത്തിന് മുമ്പുള്ള അവസാന ആഴ്ചയാണ് മസ്‌ലെനിറ്റ്‌സ ആഘോഷിക്കുന്നത്.
ഓരോ വർഷവും, ഓരോ റഷ്യൻ നഗരവും പട്ടണവും മസ്‌ലെനിറ്റ്‌സ ആഘോഷിക്കുന്നു. അത് ശൈത്യകാലത്തിന്റെ അന്ത്യം കുറിക്കാനും വസന്തത്തെ അഭിവാദ്യം ചെയ്യാനും വേണ്ടി സമർപ്പിക്കപ്പെട്ടതാണ്. ഇത് ഒരാഴ്ച നീളുന്ന ഉത്സവമാണ്.
ഈ സമയത്ത് റഷ്യക്കാർ പരമ്പരാഗത ഖോറോവോഡ് നൃത്തം ചെയ്യുകയും, സ്ലെഡ്ജ് സവാരി നടത്തുകയും, മസ്‌ലെനിറ്റ്സ പ്രതിമ കത്തിക്കുകയും ചെയ്യുന്നു. പ്രതിമ കത്തിക്കുന്നതിലൂടെ, കഴിഞ്ഞ വർഷത്തിൽ തങ്ങൾക്ക് സംഭവിച്ച എല്ലാ മോശമായ കാര്യങ്ങളിൽ നിന്നും ആളുകൾ സ്വയം രക്ഷപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.
പെൺവസ്ത്രം ധരിച്ച ശൈത്യകാലത്തിന്റെ പ്രതിനിധിയായ മസ്‌ലെനിറ്റ്‌സ എന്ന വൈക്കോൽ നിറച്ച പാവയുടെ പ്രതിമയാണ് അവർ കത്തിക്കുന്നത്. അതോടെ ആ ചടങ്ങിന്റെ മഹത്തായ സമാപനമാണ്. ഈ വർഷവും അവർ ആ ഉത്സവം കൊണ്ടാടി.
മസ്‌ലെനിറ്റ്‌സയുടെ അവസരത്തിൽ, യുസ്നോ-സഖാലിൻസ്ക് നിവാസികൾ 2.5 മീറ്റർ വ്യാസമുള്ള ഒരു വലിയ പാൻകേക്ക് ഉണ്ടാക്കിയതായി സിറ്റി അഡ്മിനിസ്ട്രേഷന്റെ വെബ്‌സൈറ്റ് പറയുന്നു. പാൻകേക്കിന് 15 കിലോ ഭാരമുണ്ടായിരുന്നു. 30 ലിറ്റർ മാവ് വേണ്ടിവന്നു അത് ഉണ്ടാക്കാൻ. അതിനുശേഷം ഓരോ കഷ്ണം മുറിച്ച് എല്ലാവർക്കും കൈമാറി.
വ്‌ളാഡിവോസ്റ്റോക്കിലും മറ്റ് നഗരങ്ങളിലും, ഉയരമുള്ള പോസ്റ്റുകളിൽ പുരുഷന്മാർ കയറുന്നത് ഒരു മത്സരമാണ്. കയറിയ ആളുകൾക്ക് വീട്ടുപകരണങ്ങൾ സമ്മാനമായി ലഭിച്ചു. നോവോസിബിർസ്‌കിൽ ‘വാൽറസുകൾ’ എന്നറിയപ്പെടുന്ന ശൈത്യകാലത്തെ നീന്തൽ വിദഗ്ധർ ബീച്ച് വസ്ത്രം ധരിച്ച് ഫ്ലിപ്പറുകളിലും സ്കീസുകളിലും ഓടി.
തുടർന്ന് മഞ്ഞുമലയിൽ നീന്തൽ മത്സരം സംഘടിപ്പിച്ചു. നീന്തൽ വസ്ത്രങ്ങൾ കൂടാതെ, ‘വാൾറസുകൾ’ കൊക്കോഷ്നിക് ശിരോവസ്ത്രങ്ങളും ഇയർഫ്ലാപ്പുകളുള്ള തൊപ്പികളും ധരിച്ചിരുന്നു.
ലിപെറ്റ്‌സ്ക് മേഖലയിലെ ആളുകൾ മഹാമാരി എത്രയും വേഗം രാജ്യം വിട്ടു പോകാനായി കൊവിഡ് -19 ന്റെ ഒരു പ്രതിമ കത്തിച്ചു. കലുഗ റീജിയൻ ഗ്രാമമായ നിക്കോള-ലെനിവെറ്റിൽ സ്ഥിതിചെയ്യുന്ന ഒരു ആർട്ട് പാർക്കിലാണ് ഏറ്റവും വലിയ പ്രതിമയുണ്ടായിരുന്നത്.
ഒരിടത്ത് കോവിഡ് മാസ്കുകളും കോവിഡിനോട് അനുബന്ധിച്ചുള്ള എല്ലാം സഹിതം കോറോണയുടെ ഒരു സാങ്കല്പിക കോട്ടയ്ക്ക് അവർ തീയിട്ടു. ചടങ്ങിനിടെ, പാർക്കിൽ എല്ലാവരും സാമൂഹിക അകലം പാലിച്ചു. "എല്ലാവരും ഇപ്പോൾ ഈ പുതിയ മഹാമാരിയെ കുറിച്ചാണ് ചിന്തിക്കുന്നത്. ഈ പകർച്ചവ്യാധിയിൽ നിന്ന് നമ്മെ വിടുവിക്കാനുള്ള വഴികൾ ശാസ്ത്രജ്ഞരും ഡോക്ടർമാരും ഒരുപോലെ മനസിലാക്കുന്നു. സാധാരണക്കാരായ നമ്മളും അതിനായി കഴിയുന്നത്ര ശ്രദ്ധിക്കണം. ഞങ്ങളുടെ കാര്യത്തിൽ, ഇത് കൊറോണ ഓഗ്രിയുടെ ഒരു വലിയ കോട്ടയാണ്. ഞങ്ങൾ അതിനെ കത്തിച്ചാലുടൻ, രോഗം കുറയാൻ തുടങ്ങും, എല്ലാവരും വീണ്ടും ആരോഗ്യവാന്മാരാകും” പാർക്കിന്റെ സ്ഥാപകനായ നിക്കോളായ് പോളിസ്കി അവകാശപ്പെടുന്നു. ഈ ആഘോഷത്തിലൂടെ മഹാമാരിയെ പിടിച്ച് കെട്ടാനാകുമെന്ന് പ്രതീക്ഷയിലാണ് അവർ.
മസ്‌ലെനിറ്റ്സ ആഘോഷത്തിൽ നിന്ന്, ചിത്രങ്ങൾ: ഗെറ്റി ഇമേജസ്.