പതിറ്റാണ്ടുകളുടെ പൊതുജീവിതം, കാണാം ഫിലിപ്പ് രാജകുമാരന്റെ ജീവിതത്തിൽ നിന്നും ചില ചിത്രങ്ങൾ
ബ്രിട്ടൻ രാജ്ഞി എലിസബത്ത് രണ്ടാമന്റെ ഭർത്താവായ ഫിലിപ്പ് രാജകുമാരന് കഴിഞ്ഞ ജൂണിൽ 99 -ാം വയസ് പൂർത്തിയായി. പ്രധാനമായും രാജ്ഞിയുടെ ജീവിതപങ്കാളിയെന്ന നിലയിൽ പേരുകേട്ട ഫിലിപ്പ് അതിലുപരി പലർക്കും പ്രിയപ്പെട്ടവനാണ്. യൂറോപ്പിലെ യുദ്ധകാലത്തെ പ്രക്ഷുബ്ധതയിൽ ജനിച്ച അദ്ദേഹം രണ്ടാം ലോക മഹായുദ്ധത്തിൽ ഒരു നാവിക ഉദ്യോഗസ്ഥനായിരുന്നു. ഗ്രീസിലെയും ഡെൻമാർക്കിലെയും രാജകുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. അമ്മാവൻ കോൺസ്റ്റന്റൈൻ ഒന്നാമൻ രാജാവിനെ അട്ടിമറിച്ചശേഷം 1922 -ൽ അദ്ദേഹത്തിന്റെ കുടുംബം ഗ്രീസ് വിട്ട് പാരീസിൽ സ്ഥിരതാമസമാക്കി.
ഫിലിപ്പ് രാജകുമാരൻ അഞ്ച് മക്കളിൽ ഇളയവനും ഏക ആൺകുട്ടിയുമായിരുന്നു. 1930 -ൽ മാതാപിതാക്കൾ വേർപിരിഞ്ഞതിനുശേഷം അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോവുകയും അവിടെ മുത്തശ്ശിക്കും അമ്മാവനും ഒപ്പം വളരുകയും ചെയ്തു. പതിനേഴാം വയസ്സിൽ റോയൽ നേവിയിൽ ചേർന്ന അദ്ദേഹം രണ്ടാം ലോകമഹായുദ്ധസമയത്ത് മെഡിറ്ററേനിയൻ കടലിലെയും ഇന്ത്യൻ പസഫിക് സമുദ്രങ്ങളിലെയും വിവിധ ബ്രിട്ടീഷ് യുദ്ധക്കപ്പലുകളിൽ സേവനമനുഷ്ഠിച്ചു. ഫിലിപ്പ് രാജകുമാരൻ 1951 ജൂലൈ വരെ സജീവമായ ഡ്യൂട്ടിയിൽ തുടർന്നു, 1952 -ൽ കമാൻഡർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ഫിലിപ് രാജകുമാരന്റെ ജീവിതത്തിലെ ചില പ്രധാന ചിത്രങ്ങൾ കാണാം.
ഫിലിപ്പ് രാജകുമാരൻ തന്റെ പ്രതിശ്രുതവധു എലിസബത്ത് രാജകുമാരിയോടൊപ്പം 1947 ജൂലൈയിൽ പകർത്തിയ ചിത്രമാണിത്.
ഫിലിപ്പ് രാജകുമാരനും എലിസബത്ത് രാജകുമാരിയും 1947 നവംബറിൽ വിവാഹിതരായി. ഫിലിപ്പിനും എലിസബത്തിനും നാല് മക്കളാണ്: ചാൾസ് (1948 ൽ ജനനം), ആൻ (1950 ൽ ജനനം), ആൻഡ്രൂ (1960 ൽ ജനനം), എഡ്വേർഡ് (1964 ൽ ജനനം).
1951 ഓഗസ്റ്റിൽ ഫിലിപ്പും എലിസബത്തും മക്കളായ ചാൾസ് രാജകുമാരനെയും ആൻ രാജകുമാരിയെയും എടുത്ത് നിൽക്കുന്നു.
ഫിലിപ്പ് രാജകുമാരനും എലിസബത്ത് രാജകുമാരിയും 1951 ഒക്ടോബറിൽ ഒട്ടാവയിൽ നൃത്തം ചെയ്യുന്നു.
ഫിലിപ്പ് രാജകുമാരനും എലിസബത്ത് രാജകുമാരിയും കോമൺവെൽത്ത് പര്യടനത്തിൽ.
1953 ജൂണിൽ ഭാര്യയുടെ കിരീടധാരണത്തിനുശേഷം ഫിലിപ്പ് രാജകുമാരൻ ബക്കിംഗ്ഹാം കൊട്ടാരത്തിലെ ബാൽക്കണിയിൽ നിന്ന് കൈവീശുന്നു.
1964 മാർച്ചിൽ സമ്മാനിച്ച കാൾ അലൻ അവാർഡ് പിടിക്കാൻ ബീറ്റിൽസ് പോരാടുന്നത് കണ്ട് ചിരിക്കുന്ന ഫിലിപ്പ് രാജകുമാരൻ.
1965 ജൂണിൽ നടന്ന ഒരു ചടങ്ങിനുശേഷം രാജകീയ ദമ്പതികൾ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് മടങ്ങുന്നു.
1967 ഓഗസ്റ്റിൽ ഫിലിപ്പ് രാജകുമാരൻ സൈക്കിൾ പോളോ മത്സരത്തിൽ പങ്കെടുക്കുന്നു.
1969 ൽ "റോയൽ ഫാമിലി" എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ ഫിലിപ്പ് രാജകുമാരൻ വരയ്ക്കുന്നു.
ഫിലിപ്പ് രാജകുമാരനും മകൾ ആൻ രാജകുമാരിയും 1972 ഓഗസ്റ്റിൽ ബൽമോറൽ കാസിൽ എസ്റ്റേറ്റിൽ ഒരു ബാർബിക്യൂ തയ്യാറാക്കുന്നു.
1980 ൽ നടന്ന ലോക കാരേജ് ഡ്രൈവിംഗ് ചാമ്പ്യൻഷിപ്പിൽ ഫിലിപ്പ് രാജകുമാരൻ പങ്കെടുക്കുന്നു.
ഫിലിപ്പ് രാജകുമാരൻ 1994 ൽ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിൽ വേട്ടയാടുന്നു.
ഫിലിപ്പ് രാജകുമാരൻ 1998 ൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സന്ദർശനം നടത്തുന്നു.
മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ടേല 2000 നവംബറിൽ ഫിലിപ്പ് രാജകുമാരനുമായി സംസാരിക്കുന്നു.
2013 ജൂണിൽ ബക്കിംഗ്ഹാം കൊട്ടാരത്തിൽ വച്ച് ഫിലിപ്പ് രാജകുമാരന് രാജ്ഞി ന്യൂസിലാണ്ടിന്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ന്യൂസിലാന്റ് സമ്മാനിക്കുന്നു.
2015 ഒക്ടോബറിൽ നടക്കുന്ന റഗ്ബി ലോകകപ്പ് ഫൈനലിൽ പങ്കെടുക്കുന്ന ഫിലിപ്പ് രാജകുമാരനും പേരക്കുട്ടി പ്രിൻസ് ഹാരിയും.
റാൽഫ് ഹെയ്മാൻസ് വരച്ച ഈ ഛായാചിത്രത്തിൽ ഗ്രാൻഡ് കോറിഡോർ ഓഫ് വിൻഡ്‌സർ കാസിലിൽ ഫിലിപ്പ് രാജകുമാരൻ നിൽക്കുന്നതായി കാണാം. 2017 ഡിസംബറിലാണ് ഇത് അനാവരണം ചെയ്തത്.
2018 മെയ് മാസത്തിൽ ഹാരിയുടെയും മേഗന്റെയും വിവാഹത്തിന് ശേഷം ഫിലിപ്പ് രാജകുമാരനും കുടുംബവും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.