റെഡ്മീ നോട്ട് 7 എസ് പുറത്തിറങ്ങി; അത്ഭുതപ്പെടുത്തുന്ന വില

ഫോണിന്‍റെ 3ജിബി 32 ജിബി പതിപ്പിന് വില 10,999 രൂപയാണ്. 4ജിബി 64 ജിബി പതിപ്പ് 12,999 രൂപയ്ക്ക് ലഭിക്കും. മെയ് 23 12 മണി മുതല്‍ ഫ്ലിപ്പ്കാര്‍ട്ടും, എംഐ ഹോംസ് വഴിയും ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും. ഓഫ് ലൈനില്‍ മെയ് 24 മുതലാണ് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുക. 

Xiaomi Redmi Note 7S with 48MP camera unveiled

ദില്ലി: ഷവോമിയുടെ റെഡ്മീ നോട്ട് 7 സീരിസിലെ പുതിയ ഫോണ്‍ റെഡ്മീ നോട്ട് 7 എസ് പുറത്തിറങ്ങി. ദില്ലിയില്‍ നടന്ന ചടങ്ങിലാണ് ഫോണ്‍ പുറത്തിറക്കിയത്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 660 എഐഇ പ്രോസസ്സറോടെ എത്തുന്ന ഫോണ്‍ 48 എംപി പിന്‍ക്യാമറ എന്ന പ്രത്യേകതയാണ് ഹൈലൈറ്റ് ചെയ്യുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്ത ഷവോമി നോട്ട് 7 സീരിസിലെ മറ്റുഫോണുകളുടെ പ്രത്യേകത തന്നെയാണ് ഡിസൈനിലും മറ്റ് പ്രത്യേകതകളിലും ഈ ഫോണ്‍ നിലനിര്‍ത്തിയിരിക്കുന്നത്.

ഫോണിന്‍റെ 3ജിബി 32 ജിബി പതിപ്പിന് വില 10,999 രൂപയാണ്. 4ജിബി 64 ജിബി പതിപ്പ് 12,999 രൂപയ്ക്ക് ലഭിക്കും. മെയ് 23 12 മണി മുതല്‍ ഫ്ലിപ്പ്കാര്‍ട്ടും, എംഐ ഹോംസ് വഴിയും ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും. ഓഫ് ലൈനില്‍ മെയ് 24 മുതലാണ് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുക. 

പിന്നില്‍ ഇരട്ട ക്യാമറ സംവിധാനമാണ് ഈ ഫോണിന് ഉള്ളത്. 48 എംപി ക്യാമറയ്ക്ക് പുറമേ 5 എംപി സെന്‍സറും ഉണ്ട്. 6.3 ഇഞ്ചാണ് സ്ക്രീന്‍ വലിപ്പം. ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീനിന്‍റെ റെസല്യൂഷന്‍ 2340 × 1080 പിക്സലാണ്. ഡോട്ട് നോച്ചാണ് ഡിസ്പ്ലേ. 

13 എംപിയാണ് ഫ്രണ്ട് ക്യാമറ. ഒക്ടാകോര്‍ 2.2 ജിഗാഹെര്‍ട്സ് ശേഷിയുള്ള ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 660 പ്രോസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 3ജിബി, 4ജിബി റാം പതിപ്പുകള്‍ ഈ ഫോണിനുണ്ട്. 4000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. 
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Latest Videos
Follow Us:
Download App:
  • android
  • ios