റെഡ്മീ നോട്ട് 7 ഫോണ്‍ മാര്‍ച്ച് ആറിന് വില്‍പ്പനയ്ക്ക് എത്തും
6.3-ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡിപ്ലസ് സ്‌ക്രീനാണ് നോട്ട് 7ന് നല്‍കിയിരിക്കുന്നത്. സ്ക്രീനിലെ നോച്ചിനെ ഡോട് നോച് എന്നാണ് ഷവോമി വിശേഷിപ്പിക്കുന്നത്
ദില്ലി: ഷവോമി ഇന്ത്യ കഴിഞ്ഞ ദിവസം അവതരിപ്പിച്ച റെഡ്മീ നോട്ട് 7 ഫോണ്‍ മാര്‍ച്ച് ആറിന് വില്‍പ്പനയ്ക്ക് എത്തും. ഫ്ലിപ്പ്കാര്‍ട്ട് വഴിയും എംഐ.കോം വഴിയും ഓണ്‍ലൈനായി എത്തുന്ന ഫോണ്‍ ഓഫ് ലൈനായും ലഭിക്കും എന്നാണ് സൂചന. റെഡ്മീ നോട്ട് 7ലേക്ക് വന്നാൽ 3ജിബി പതിപ്പിന് 9,999 രൂപയും, 4 ജിബി പതിപ്പിന് 11,999 രൂപയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച വില. ഓഫ് ലൈനായി വാങ്ങുന്നവര്‍ക്ക് പ്രത്യേക എയര്‍ടെല്‍ ഡാറ്റ ഓഫറും ലഭിക്കും.
6.3-ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡിപ്ലസ് സ്‌ക്രീനാണ് നോട്ട് 7ന് നല്‍കിയിരിക്കുന്നത്. സ്ക്രീനിലെ നോച്ചിനെ ഡോട് നോച് എന്നാണ് ഷവോമി വിശേഷിപ്പിക്കുന്നത്. 19.5:9 അനുപാതത്തില്‍ നിര്‍മിച്ചിരിക്കുന്ന സ്‌ക്രീനാണ് ഈ വിലയ്ക്ക് ഇന്നു വിപണിയില്‍ ലഭിക്കുന്ന ഏറ്റവും നല്ല ഡിസ്‌പ്ലെയെന്ന് ഷവോമി അവകാശപ്പെട്ടു. നേരിട്ടു സൂര്യപ്രകാശം അടിക്കുമ്പോള്‍ പോലും സ്‌ക്രീന്‍ വ്യക്തത നല്‍കുന്ന സംവിധാനം സ്ക്രീന്‍റെ പ്രത്യേകതയാണ്. 2.5 ഡി ക൪വ്ഡ് ഗ്ലാസാണ് ഫോണിന്‍റെ ഡിസ്പ്ലേയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. 6 ലെയ൪ ഗ്ലോസി ഫിനിഷാണ് നോട്ട് 7ന് ഉള്ളത്.
റെഡ്മീ നോട്ട് 7ൽ പെ൪ഫോമൻസിന് വേണ്ടി പുതിയ പ്രോസസ്സ൪ ഷവോമി കണ്ടെത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 660 ആണ് ഫോണിന്റെ ചിപ്പ് സെറ്റ്. ക്വിക് ചാ൪ജ് സംവിധാനത്തോടെയാണ് ഫോൺ എത്തുന്നത്. 12 എംപി ഇരട്ട സെൻസ൪ ക്യാമറയാണ് ഫോണിനുള്ളത്. 13എംപിയാണ് മുന്നിലെ ക്യാമറ. 13 എംപിയാണ് ഫോണിന്‍റെ മുന്നിലെ സെൽഫി ക്യാമറ. ഈ ക്യാമറയിൽ എഐ ഫേസ് അൺലോക്ക് സംവിധാനവുമുണ്ട്. പ്രോട്രിയെറ്റ് 2.0, സ്റ്റുഡിയോ ലൈറ്റ് എന്നീ പ്രത്യേകതകളും ക്യാമറയ്ക്കും ലഭിക്കും.
14 കസ്റ്റമറൈസേഷനോടെ എത്തുന്ന എംഐ 10 ഇന്റ൪ഫേസാണ് ആൻഡ്രിയോ പൈ ഒപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ളത്. 4000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. ഒപ്പം ക്വിക്ക് ചാ൪ജിംഗ് സംവിധാനവും ഫോണിനുണ്ട്.