റെഡ്മീ 8എ ഡ്യൂവല്‍ ഇന്ത്യയില്‍ ഇറക്കി ഷവോമി; ഏറ്റവും ചെറിയ വിലയ്ക്ക് ഇരട്ട ക്യാമറ ഫോണ്‍

8എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. ഇത് എഐ മോഡും, പോട്രെയ്റ്റ് മോഡും സപ്പോര്‍ട്ട് ചെയ്യും. ഗൂഗിള്‍ ലെന്‍സ് സപ്പോര്‍ട്ടും ഈ ക്യാമറയ്ക്കുണ്ട്. ഷവോമിയുടെ എക്സ് ഗ്രിപ്പ് ഓറ ഡിസൈനിലാണ് ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

Xiaomi launches Redmi 8A Dual at 6499 specifications features

മുംബൈ: റെഡ്മീ 8എയുടെ പരിഷ്കരിച്ച മോഡല്‍ റെഡ്മീ 8എ ഡ്യൂവല്‍ ഇന്ത്യയില്‍ ഇറക്കി ഷവോമി.  പുതിയ ക്യാമറ സെറ്റപ്പ് അടക്കം സ്മാര്‍ട്ട്ഫോണുകളുടെ വിലകുറഞ്ഞ ശ്രേണിയെ ലക്ഷ്യമാക്കിയാണ് പുതിയ ഫോണ്‍ ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. 

ഡ്യൂവല്‍ ക്യാമറയുമായാണ ഈ ഫോണ്‍ എത്തുന്നത്. നേരത്തെ ഇറങ്ങിയ റെഡ്മീ 8എയില്‍ നിന്നുള്ള പ്രധാനമാറ്റവും ഇത് തന്നെയാണ്.  13എംപിയാണ് പിന്നിലെ പ്രധാന സെന്‍സര്‍ ഒപ്പം 2എംപി ഡെപ്ത് സെന്‍സറും നല്‍കുന്നുണ്ട് ഈ ഫോണില്‍. രണ്ടാം സെന്‍സര്‍ സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കുന്നതല്ല. എന്നാല്‍ മികച്ച പോട്രെയ്റ്റ് മോഡ് നല്‍കാന്‍ ഇത് ഉപകരിക്കും.

8എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. ഇത് എഐ മോഡും, പോട്രെയ്റ്റ് മോഡും സപ്പോര്‍ട്ട് ചെയ്യും. ഗൂഗിള്‍ ലെന്‍സ് സപ്പോര്‍ട്ടും ഈ ക്യാമറയ്ക്കുണ്ട്. ഷവോമിയുടെ എക്സ് ഗ്രിപ്പ് ഓറ ഡിസൈനിലാണ് ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. സീ ബ്യൂ, സ്കൈ വൈറ്റ്, മിഡ് നൈറ്റ് ഗ്രേ കളറുകളിലാണ് ഈ ഫോണ്‍ ലഭിക്കുക. സ്ക്രീനിന് ഗോറില്ല ഗ്ലാസ് 5 സംരക്ഷണം ലഭ്യമാണ്.

സ്നാപ്ഡ്രാഗണ്‍ 439 ചിപ്പ് സെറ്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 2ജിഗാ ഹെര്‍ട്സാണ് ഇതിന്‍റെ ശേഷി. 5000 എംഎഎച്ച് ബാറ്ററി ശേഷിയാണ് ഫോണിനുള്ളത്. സിടൈപ്പ് യുഎസ്ബിയാണ് ചാര്‍ജിംഗിനായി ഉള്ളത്. 3.5 എംഎം ഹെഡ്ഫോണ്‍ ജാക്കറ്റ് ലഭ്യമാണ്.

ഈ ഫോണിന്‍റെ 2ജിബി റാം 32 ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പിന് ഈ ഫോണിനുള്ളത്. ഇതിന്‍റെ വില 6,499 രൂപയാണ്. അതേ സമയം 3ജിബി 32 ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പിന് വില 6,999 രൂപയാണ്. ഫെബ്രുവരി 18 ഉച്ചയ്ക്ക് 12 മണിമുതല്‍ ആമസോണ്‍ ഇന്ത്യയിലും എംഐ.കോമിലും ഇത് ലഭ്യമാകും.

Latest Videos
Follow Us:
Download App:
  • android
  • ios