വിവോ എസ് 1 ഇന്ത്യയില്‍ അവതരിപ്പിച്ചു: വിലയും പ്രത്യേകതകളും
പിന്നില്‍ 3 ക്യാമറ സെറ്റപ്പോടെയാണ് വിവോ എസ് 1 എത്തുന്നത്. ഇതില്‍ പ്രൈമറി സെന്‍സര്‍ 16 എംപിയാണ്.
ദില്ലി: വിവോയുടെ ഏറ്റവും പുതിയ ഫോണ്‍ വിവോ എസ്1 ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.38 ഫുള്‍ എച്ച്ഡി പ്ലസ് എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. മുകളില്‍ വാട്ടര്‍ ഡ്രോപ്പ് മോഡല്‍ നോച്ച് കാണാം. ഒക്ടാകോര്‍ മീഡിയ ടെക് ഹീലിയോ പി 65 ആണ് ഫോണിന്‍റെ പ്രോസ്സസര്‍ യൂണിറ്റ്. 4ജിബി റാം, 6ജിബി റാം രണ്ട് മോഡലുകള്‍ ഉണ്ട് ഫോണിന്.
ഫോണിന്‍റെ വിലയിലേക്ക് വന്നാല്‍ 4ജിബി+128 ജിബി പതിപ്പിന് വില 17,990 രൂപയാണ്. 6ജിബി+64ജിബി പതിപ്പിന് വില 18,990 രൂപയാണ് വില. അതേ സമയം 6ജിബി+128 ജിബിക്ക് വില 19,990 രൂപയാണ് വില.
പിന്നില്‍ 3 ക്യാമറ സെറ്റപ്പോടെയാണ് വിവോ എസ് 1 എത്തുന്നത്. ഇതില്‍ പ്രൈമറി സെന്‍സര്‍ 16 എംപിയാണ്. തുടര്‍ന്ന് 8 എംപി വൈഡ് ആംഗിള്‍ സെന്‍സര്‍, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിങ്ങനെയാണ് ക്യാമറ സെറ്റപ്പ്. മുന്നില്‍ അപ്പച്ചര്‍ എഫ് 2.0 ഓടെ 32 എംപി സെല്‍ഫി ക്യാമറയാണ് എസ് 1ന് ഉള്ളത്.
ആന്‍ഡ്രോയ്ഡ് പൈയില്‍ ഫണ്‍ടെച്ച് ഒഎസ് കസ്റ്റമറൈസേഷനാണ് ഈ ഫോണിന്‍റെ ഒഎസ്. 4500 എംഎഎച്ചാണ് ബാറ്ററി ശേഷി. 18 വാള്‍ട്ട് ഡ്യൂവല്‍ എഞ്ചിന്‍ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഇതിലുണ്ട്. ഇന്‍ബില്‍ട്ടായി ഫിംഗര്‍പ്രിന്‍റ് സെന്‍സറും ഈ ഫോണില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.