വിവോ എസ്1 പ്രോ ജനുവരി നാലിന്, വിലയും പ്രത്യേകതകളും പുറത്ത്
ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ ഒരാളായ വിവോയുടെ എസ്1 പ്രോ ജനുവരി നാലിന് പുറത്തിറങ്ങും. അതിനു മുന്നോടിയായി ഈ ഫോണിന്റെ ടീസര്‍ കമ്പനി പുറത്തിറക്കി.
ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ ഒരാളായ വിവോയുടെ എസ്1 പ്രോ ജനുവരി നാലിന് പുറത്തിറങ്ങും. അതിനു മുന്നോടിയായി ഈ ഫോണിന്റെ ടീസര്‍ കമ്പനി പുറത്തിറക്കി. ട്വിറ്റര്‍ വഴി പങ്കിട്ട ടീസറില്‍, ക്രിസ്റ്റല്‍ ബ്ലൂ, ഡ്രീം വൈറ്റ്, നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ എസ് 1 പ്രോ ലഭ്യമാക്കുമെന്ന് വിവോ വെളിപ്പെടുത്തി. ക്യാമറ അറേയുടെ ഹൃദയഭാഗത്ത് പ്രാഥമിക 48 മെഗാപിക്‌സല്‍ ലെന്‍സുള്ള എഐ പിന്തുണയുള്ള ക്വാഡ് ക്യാമറകള്‍ ഉള്‍ക്കൊള്ളുന്ന ഡയമണ്ട് ആകൃതിയിലുള്ള ക്യാമറ സെറ്റപ്പുണ്ടാകുമെന്നു വ്യക്തമായി. മുന്‍വശത്ത്, സെല്‍ഫികള്‍ ക്ലിക്കുചെയ്യുന്നതിന് 32 മെഗാപിക്‌സല്‍ ക്യാമറയും ഉണ്ടാകും.
8 ജിബി റാമിനും 128 ജിബി സ്‌റ്റോറേജ് വേരിയന്റിന് 19,990 രൂപയാണ് മിഡ് റേഞ്ച് ഓഫറായി വിവോ ഇന്ത്യയില്‍ അവതരിപ്പിക്കുക. 6 ജിബി റാം ഉപയോഗിച്ച് ഫോണിന്റെ മറ്റൊരു വേരിയന്റ് പുറത്തിറക്കാനും വിവോ ഉദ്ദേശിക്കുന്നു. ഇന്ത്യയിലേക്ക് വരുന്നതിനു മുന്‍പു തന്നെ വിവോ എസ് 1 പ്രോ ഫിലിപ്പൈന്‍സില്‍ അവതരിപ്പിച്ചിരുന്നു. പോപ്പ്അപ്പ് സെല്‍ഫി ക്യാമറ ഡിസൈനിന് പകരം വാട്ടര്‍ ഡ്രോപ്പ് നോച്ച്, ഡയമണ്ട് ആകൃതിയിലുള്ള ക്വാഡ് ക്യാമറകള്‍ എന്നിവയും ഇതിലുണ്ട്.
ഫുള്‍ എച്ച്ഡി + റെസല്യൂഷനുള്ള പിന്തുണയോടെ 6.38 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 665 ടീഇ, 8 ജിബി റാമും 128 ജിബി സ്‌റ്റോറേജ്, ക്യാമറകള്‍ക്കായി 48 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറ സജ്ജീകരണം എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ക്യാമറ ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഡയമണ്ട് ആകൃതിയിലാണ്. പ്രാഥമിക ക്യാമറ 8 മെഗാപിക്‌സലിലും സെക്കന്‍ഡറി സെന്‍സര്‍ 2 മെഗാപിക്‌സലിനുമൊപ്പം ഇരിക്കും. മുന്‍വശത്ത്, 32 മെഗാപിക്‌സല്‍ എഫ്/2.0 സെല്‍ഫി ക്യാമറയുണ്ട്, ഒപ്പം 18,500 ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും നല്‍കുന്നു. ഡ്യുവല്‍ സിം സപ്പോര്‍ട്ട്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയുള്ള 4,500 എംഎഎച്ച് ബാറ്ററിയായിരിക്കും ഇതിലുള്ളത്. സുരക്ഷയ്ക്കായി, ഫോണില്‍ ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ അവതരിപ്പിക്കുന്നുണ്ട്.