മൊത്തവില്‍പനയുടെ 22 ശതമാനം; റെക്കോർഡ് വില്പനയുമായി ഇന്ത്യൻ നിർമിത സ്മാർട്ട് ടിവികൾ

30000രൂപയ്ക്ക് താഴെയാണ് ഇവയുടെ വില. നിലവിൽ പുറത്തിറങ്ങുന്ന മിക്ക ടിവികൾക്കും ഡോൾബി ഓഡിയോയുടെ സപ്പോർട്ടുണ്ട്. 32 ഇഞ്ച് ടിവിയ്ക്ക് ഇപ്പോഴും നമ്മുടെ നാട്ടില്‌ ഡിമാൻഡെറെയാണ്. ഇതിന്റെ വിലയാണ് ഡിമാൻഡ് കൂടാനുള്ള പ്രധാന കാരണം

smart tv produced by indian companies gets huge growth

റെക്കോർഡ് വില്പനയുമായി വിപണി കീഴടക്കി ഇന്ത്യൻ നിർമിത സ്മാർട്ട് ടിവികൾ. രാജ്യത്തെ സ്മാർട്ട് ടിവി വില്പനയിൽ 38 ശതമാനം വളർച്ചയാണ് മൂന്നാം പാദത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം വില്പനയുടെ 22 ശതമാനമാണ് സ്വദേശി ബ്രാൻഡുകളുടെ സ്മാർട്ട് ടിവി വിപണിയിൽ കാണിക്കുന്നത്. റെക്കോർഡ് നേട്ടമാണിതെന്ന് പ്രത്യേകം പറയണ്ടല്ലോ. കൗണ്ടർപോയിന്റ് ഐഒടി സർവീസിന്റെ പുതിയ റിപ്പോർട്ടനുസരിച്ച് ഇന്ത്യൻ സ്മാർട്ട് ടിവി വിപണിയുടെ 40 ശതമാനം ആഗോള ബ്രാൻഡുകൾ കയ്യടക്കിയിരിക്കുകയാണ്.

 38 ശതമാനമാണ് ചൈനീസ് ബ്രാൻഡുകളുടെ വിഹിതം. ഡോൾബി ഓഡിയോ, ഉയർന്ന റിഫ്രഷ് റേറ്റ്, മികവാർന്ന വോയിസ് ഔട്ട്‌പുട്ട് തുടങ്ങിയ ഫീച്ചറുകളാണ് ഈ ടിവികൾക്കുള്ളത്. 30000രൂപയ്ക്ക് താഴെയാണ് ഇവയുടെ വില. നിലവിൽ പുറത്തിറങ്ങുന്ന മിക്ക ടിവികൾക്കും ഡോൾബി ഓഡിയോയുടെ സപ്പോർട്ടുണ്ട്. 32 ഇഞ്ച് ടിവിയ്ക്ക് ഇപ്പോഴും നമ്മുടെ നാട്ടില്‌ ഡിമാൻഡെറെയാണ്. ഇതിന്റെ വിലയാണ് ഡിമാൻഡ് കൂടാനുള്ള പ്രധാന കാരണം. 43 ഇഞ്ചുള്ള ടിവിയ്ക്കും ആവശ്യക്കാർ ഏറിയിട്ടുണ്ട്. പുതിയ സ്മാർട്ട് ടിവി മോഡലുകൾ ഏറെയും ഗൂഗിൾ ടിവിയ്ക്ക് ഒപ്പമാണ് വന്നുകൊണ്ടിരിക്കുന്നത്.  

25,000 രൂപയും അതിനുമുകളിലുമുള്ള സെഗ്‌മെന്റിലുമാണ് ഗൂഗിൾ ടിവിയുടെ ഫീച്ചറുള്ളവ വരുന്നത്.  എൽഇഡി ഡിസ്‌പ്ലേകൾക്ക് മുൻഗണന ലഭിക്കുന്നുണ്ട്.  പക്ഷേ ഒഎൽഇഡി, ക്യുഎൽഇഡി എന്നീ നൂതന സാങ്കേതിക ഡിസ്‌പ്ലേകൾ രാജ്യത്ത് ഇതിനോടകം പ്രചാരം നേടിക്കഴിഞ്ഞു. അനവധി പുതിയ ഇന്ത്യൻ ബ്രാൻഡുകൾ ഉയർന്ന മത്സര വിപണിയിലേക്ക് പ്രവേശിച്ചിട്ടുമുണ്ട്. വൺപ്ലസ്, വിയു, ടിസിഎൽ എന്നിവയ്ക്കാണ് ദിവസം തോറും ഡിമാൻഡെറുന്നത്. അതിവേഗം വളരുന്ന ബ്രാൻഡുകളുടെ കൂട്ടത്തിലാണ് ഇവ. മൊത്തത്തിലുള്ള സ്മാർട് ടിവി വിഭാഗത്തിൽ 11 ശതമാനം വിഹിതവുമായി ഷഓമിയാണ് ഒന്നാമത്. സാംസങ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. റിയൽമി, സോണി, ഹെയർ തുടങ്ങി ബ്രാൻഡുകൾ ആദ്യത്തെ പത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios