സാംസങ്ങ് ഗ്യാലക്സി നോട്ട് 20, നോട്ട് 20 അള്‍ട്ര പുറത്തിറക്കി; അത്ഭുതപ്പെടുത്തുന്ന വില

രണ്ട് ഫോണിലും ഉപയോഗിച്ചിരിക്കുന്ന പ്രൊസസ്സര്‍ സ്നാപ്ഡ്രഗണ്‍ 865പ്ലസ് ആണ്.  ഇന്ത്യയില്‍ എത്തുമ്പോള്‍ ഇത് സാംസങ്ങിന്‍റെ സ്വന്തം എക്സിനോസ് 990 ആയിരിക്കും. ഈ ഫോണുകളുടെ 5ജി മോഡലുകള്‍ അടക്കം 4 പതിപ്പുകള്‍ ഉണ്ട്. 

Samsung Galaxy Unpacked 2020: Galaxy Note 20, Galaxy Tab S7, Galaxy Z Fold 2, and More

സിയോള്‍: ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക്ക് ഭീമന്മാരായ സാംസങ്ങ് 2020ലെ പുതിയ തങ്ങളുടെ ഉത്പന്നങ്ങള്‍ പുറത്തിറക്കി. അണ്‍പാക്ഡ് 2020 എന്ന  ഈവന്‍റിലൂടെയാണ് പുതിയ പുറത്തിറക്കല്‍ നടത്തിയത്. സാംസങ്ങ് ഗ്യാലക്സി നോട്ട് 20, നോട്ട് 20 അള്‍ട്ര എന്നിവയാണ് പുറത്തിറക്കിയവയില്‍ മുഖ്യം. ഒപ്പം തന്നെ ഗ്യാലക്സി z ഫോള്‍ഡ് 2 സ്മാര്‍ട്ട്ഫോണ്‍, ഗ്യാലക്സി ബഡ്സ് ലൈവ്, ഗ്യാലക്സി വാച്ച് 3, ഗ്യാലക്സി ടാബ് എസ് 7 എന്നിവയും ഇറക്കിയിട്ടുണ്ട്.

ബ്ലാക്ക്, ഗ്രീന്‍, വൈറ്റ്, ഗ്രേ കളറുകളിലാണ് സാംസങ്ങ് ഗ്യാലക്സി നോട്ട് 20 സീരിസ് എത്തുന്നത്. ഗ്യാലക്സി നോട്ട് 20, 20 അള്‍ട്ര എന്നിവ ഡിസൈനിലും ലുക്കിലും ഒരുപോലെ തന്നെയാണ് കാണപ്പെടുന്നത്. ഇവയ്ക്കൊപ്പം എസ് പെന്നും ലഭ്യമാണ്. നോട്ട് 20യിലേക്ക് വന്നാല്‍ 6.7 ഇഞ്ച് 1080 പിക്സല്‍ എഎംഒഎല്‍ഇഡി സ്ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. 60 ഹെര്‍ട്സാണ് സ്ക്രീന്‍ റിഫ്രഷ് റൈറ്റ്.  നോട്ട് 20 അള്‍ട്രയില്‍ എത്തുമ്പോള്‍ സ്ക്രീന്‍ കര്‍വ്ഡ് ഡിസൈനിലാണ്. 6.9 ഇഞ്ച് 1440 പി ഡൈനാമിക് എഎംഒഎല്‍ഇഡി 2എക്സ് ഡിസ്പ്ലേയാണ് ഇതിനുള്ളത്. സ്ക്രീന്‍ റീഫ്രഷ് നിരക്ക് 120 ഹെര്‍ട്സ് ആണ്. 

രണ്ട് ഫോണിലും ഉപയോഗിച്ചിരിക്കുന്ന പ്രൊസസ്സര്‍ സ്നാപ്ഡ്രഗണ്‍ 865പ്ലസ് ആണ്.  ഇന്ത്യയില്‍ എത്തുമ്പോള്‍ ഇത് സാംസങ്ങിന്‍റെ സ്വന്തം എക്സിനോസ് 990 ആയിരിക്കും. ഈ ഫോണുകളുടെ 5ജി മോഡലുകള്‍ അടക്കം 4 പതിപ്പുകള്‍ ഉണ്ട്. ഇതില്‍ നോട്ട് 20 ക്കും ഇതിന്‍റെ 5ജി മോഡലിനും റാം ശേഷി 8ജിബിയാണ്. ഇന്‍റേണല്‍ മെമ്മറി ശേഷി 256 ജിബിയും. അതേസമയം നോട്ട് 20 അള്‍ട്രയില്‍ എത്തുമ്പോള്‍ 8ജിബി റാം തന്നെയാണ്. എന്നാല്‍ ഇതിന്‍റെ 5ജി പതിപ്പിന് റാം ശേഷി 12 ജിബിയാണ്. ഒപ്പം 512 ജിബിയാണ് ഇന്‍റേണല്‍ മെമ്മറി ശേഷി.

നോട്ട് 20യുടെ ബാറ്ററി ശേഷി 4300 എംഎഎച്ചാണ്. നോട്ട് 20 അള്‍ട്രയില്‍ ഇത് 4500 എംഎഎച്ചാണ്. രണ്ട് ഫോണും 25W ഫാസ്റ്റ് ചാര്‍ജറോടെയാണ് ഇത് എത്തുന്നത്. ഒപ്പം വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവും ഈ ഫോണുകള്‍ക്കുണ്ട്.

ഫോണിന്‍റെ ക്യാമറയിലേക്ക് വന്നാല്‍ പിന്നില്‍ ട്രിപ്പിള്‍ ക്യാമറയും. മുന്നില്‍ പഞ്ച് ഹോളായി സിംഗിള്‍ ക്യാമറയും ഇരുഫോണിനുമുണ്ട്. നോട്ട് 20 അള്‍ട്രയുടെ പ്രൈമറി ക്യാമറ 108 എംപിയാണ്. പിന്നീട് 12എംപി വീതമുള്ള രണ്ട് സെന്‍സറുകളാണ് പിന്നിലുള്ളത്. നോട്ട് 20 12എംപി പ്രൈമറി സെന്‍സര്‍, 64 എംപി ടെലിഫോട്ടോ ക്യാമറ, 12 എംപി അള്‍ട്ര വൈഡ് ഷോട്ട് എന്നിങ്ങനെയാണ് ഉള്‍പ്പെടുന്നത്. 8കെ വീഡിയോ ഷൂട്ട് സാധ്യമാകുന്ന 10 എംപി ക്യാമറയാണ് ഇരു ഫോണുകളുടെയും മുന്നില്‍.

വിലയിലേക്ക് വന്നാല്‍, അദ്യം തന്നെ സാംസങ്ങ് ഗ്യാലക്സി നോട്ട് 20 യുടെ 4ജി മോഡല്‍ തെരഞ്ഞെടുത്ത വിപണികളില്‍ മാത്രമേ ലഭ്യമാകൂ, ബാക്കി സ്ഥലങ്ങളില്‍ 5ജി മോഡലായിരിക്കും ലഭിക്കുക. ഗ്യാലക്സി നോട്ട് 20 5ജി മോഡലിന് 999 ഡോളര്‍ (എകദേശം 74,724 രൂപ) ആയിരിക്കും വില. നോട്ട് 20 അള്‍ട്ര 5ജി പതിപ്പിന് വില 1,299 ഡോളറായിരിക്കും (ഏതാണ്ട് 97,100 രൂപ) ഓഗസ്റ്റ് 21 മുതലായിരിക്കും ഇത് വിപണിയില്‍ ലഭ്യമാകുക.

സാംസങ്ങ് എന്തൊക്കെ പുറത്തിറക്കി അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios