Redmi Note 11T 5G Price : റെഡ്മി നോട്ട് 11 ടി 5 ജി ഇന്ത്യയിലെത്തി; അത്ഭുതപ്പെടുത്തുന്ന വില
നോട്ട് 10ടി 5ജിക്ക് ശേഷം റെഡ്മിയില്‍ നിന്നുള്ള രണ്ടാമത്തെ 5ജി സ്മാര്‍ട്ട്ഫോണാണിത്. 90Hz അഡാപ്റ്റീവ് ഡിസ്പ്ലേ, മീഡിയടെക് 810 SoC, 33വാട്‌സ് പ്രോ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ എന്നിവയാണ് ഫോണിന്റെ ഹൈലൈറ്റുകള്‍.
ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മി (Redmi) അതിന്റെ പുതിയ സ്മാര്‍ട്ട്ഫോണായ റെഡ്മി നോട്ട് 11 ടി 5 ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലേക്ക് വരുന്ന ആദ്യത്തെ നോട്ട് 11 സീരീസ് സ്മാര്‍ട്ട്ഫോണാണിത്, കഴിഞ്ഞ വര്‍ഷത്തെ റെഡ്മി നോട്ട് 10T 5ജിയിലെ (Redmi Note 11T 5G) ഒരു ചെറിയ അപ്ഗ്രേഡായി ഇതിനെ കണക്കാക്കാം. നോട്ട് 11 പ്രോ, നോട്ട് 11 പ്രോ പ്ലസ് എന്നിവയ്ക്കൊപ്പം റെഡ്മി നോട്ട് 11 ടി അടുത്തിടെ ചൈനയില്‍ നോട്ട് 11 ആയി അവതരിപ്പിച്ചിരുന്നു.
ചൈനയില്‍ അവതരിപ്പിച്ച നോട്ട് 11 ന്റെ അതേ രൂപകല്‍പ്പനയും സവിശേഷതകളും ഇന്ത്യയിലെ പുതിയ റെഡ്മി ഫോണിന് ഉണ്ട്, എന്നാല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് മറ്റൊരു പേരിലാണെന്നു മാത്രം. നോട്ട് 10ടി 5ജിക്ക് ശേഷം റെഡ്മിയില്‍ നിന്നുള്ള രണ്ടാമത്തെ 5ജി സ്മാര്‍ട്ട്ഫോണാണിത്. 90Hz അഡാപ്റ്റീവ് ഡിസ്പ്ലേ, മീഡിയടെക് 810 SoC, 33വാട്‌സ് പ്രോ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ എന്നിവയാണ് ഫോണിന്റെ ഹൈലൈറ്റുകള്‍.
ഇന്ത്യയിലെ വില
6ജിബി റാം, 64ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയില്‍ ആരംഭിക്കുന്നു, 6ജിബി, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപ വിലവരും. ടോപ്പ് എന്‍ഡ് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയാണ് വില. 2021 ഡിസംബര്‍ 7 മുതല്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയ്ക്കെത്തും.
ഉപഭോക്താക്കള്‍ക്ക് 1,000 രൂപ കിഴിവ് ലഭിക്കുന്ന ഒരു പ്രത്യേക ആമുഖ ഓഫറും കമ്പനി പ്രഖ്യാപിച്ചു, കൂടാതെ, ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐ ഇടപാടുകള്‍ക്കും 1,000 രൂപ ഇന്‍സ്റ്റന്റ് കിഴിവും ലഭിക്കും. ആദ്യ കുറച്ച് വില്‍പ്പനകള്‍ക്ക് മാത്രമേ ആമുഖ ഓഫര്‍ ബാധകമാകൂ.
6.6-ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേ, 90Hz വരെ റിഫ്രഷ് റേറ്റ് എന്നിവയാണ് സവിശേഷതകള്‍. നോട്ട് 10-ല്‍ ഉപയോഗിച്ചിരിക്കുന്ന അമോലെഡ് സ്‌ക്രീനിന് പകരം റെഡ്മി ഇവിടെ ഒരു എല്‍സിഡി പാനല്‍ ഉപയോഗിച്ചിരിക്കുന്നു. മധ്യഭാഗത്ത് ഹോള്‍ പഞ്ച് കട്ട്-ഔട്ടുള്ള ഒരു അഡാപ്റ്റീവ് ഡിസ്പ്ലേയാണിത്. ഒരു സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും മീഡിയടെക് ഡൈമെന്‍സിറ്റി 810 ചിപ്സെറ്റും ഈ ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നു. അടുത്തിടെ ലോഞ്ച് ചെയ്ത ലാവ 5ജിയ്ക്ക് കരുത്ത് പകരുന്നത് ഇതേ ചിപ്സെറ്റാണ്.
നോട്ട് 11ടി 5ജി ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 റണ്‍ ചെയ്യുമെന്ന് റെഡ്മി സ്ഥിരീകരിച്ചു. വെര്‍ച്വല്‍ റാം എക്സ്റ്റന്‍ഷന്‍ ടെക്നോളജിയും ഫോണില്‍ ലഭ്യമാണ്. ഇത് റിയല്‍മി, വിവോ സ്മാര്‍ട്ട്‌ഫോണുകളില്‍ കാണുന്ന ഡൈനാമിക് റാം വിപുലീകരണത്തിന് സമാനമാണ്. ഉദാഹരണത്തിന്, 8ജിബി റാം വേരിയന്റിന് സ്‌ക്രീനില്‍ ടാസ്‌ക്കുകള്‍ ആവശ്യമുണ്ടെങ്കില്‍, സ്റ്റോറേജില്‍ നിന്ന് അധിക 3ജിബി റാം അനുവദിക്കുന്ന സാങ്കേതികതയാണിത്.
50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ആംഗിള്‍ ക്യാമറയും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ വരുന്നത്. അതില്‍ സെല്‍ഫികള്‍ക്കായി 16 മെഗാപിക്‌സല്‍ ഉണ്ട്. റെഡ്മി നോട്ട് 10 ന് ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണവും നോട്ട് 10ടിയില്‍ മൂന്ന് ക്യാമറകളും പിന്‍വശത്ത് സജ്ജീകരിച്ചിരുന്നു. 33വാട്‌സ് പ്രോ ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.