Redmi Note 11S Price : റെഡ്മീ നോട്ട് 11 സീരിസ് ഫോണുകള്‍ ഇന്ത്യയില്‍ ഇറങ്ങി; അത്ഭുതപ്പെടുത്തുന്ന വില

റെഡ്മീ നോട്ട് 11 ഫോണുകള്‍ക്ക് 90 Hz റീഫ്രഷ് റൈറ്റും, എഎംഒഎല്‍ഇഡി ഡിസ്പ്ലേയും, ക്വാഡ്കോര്‍ പ്രൊസസ്സറും ഉണ്ട്. 

Redmi Note 11S, Note 11 launched. Price, features

മുംബൈ: റെഡ്മീ നോട്ട് 11 സീരിസ് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഷവോമി. ഈ സീരിസ് ഫോണുകള്‍ക്കൊപ്പം റെഡ്മീ X43 സ്മാര്‍ട്ട് ടിവി, സ്മാര്‍ട്ട് ബാന്‍റ് പ്രോ എന്നിവയും ഷവോമി അവതരിപ്പിച്ചിട്ടുണ്ട്. റെഡ്മീ നോട്ട് 11 ഫോണുകള്‍ക്ക് 90 Hz റീഫ്രഷ് റൈറ്റും, എഎംഒഎല്‍ഇഡി ഡിസ്പ്ലേയും, ക്വാഡ്കോര്‍ പ്രൊസസ്സറും ഉണ്ട്. 

റെഡ്മീ നോട്ട് 11 എസ്

റെഡ്മീ നോട്ട് 11 എസ് എംഐയുഐ 13 ഇന്‍റര്‍ഫേസോടെയാണ് എത്തുന്നത്. മീഡിയ ടെക് ഹിലിയോ ജി96 ചിപ്പ് സെറ്റാണ് ഇതിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 90 HZ റീഫ്രഷ് റൈറ്റ് ഈ ഫോണിനുണ്ട്. എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. 33 W ചാര്‍ജിംഗ് നല്‍കുന്ന 5000 എംഎഎച്ചാണ് ബാറ്ററി ശേഷി. നോട്ട് 11 എസിന് ക്വാഡ് ക്യാമറ സെറ്റപ്പാണ് പിന്നില്‍ 108 എംപി പ്രധാന സെന്‍സര്‍, 8എംപി അള്‍ട്ര വൈഡ് സെന്‍സര്‍, 2 എംപി മാക്രോലെന്‍സ്, 2എംപി ഡെപ്ത് സെന്‍സര്‍ എന്നിവയാണ് ഈ ഫോണിന് ഉള്ളത്. 16 എംപിയാണ് മുന്‍ ക്യാമറ.

ഫെബ്രുവരി ഇരുപത്തിയൊന്നിന് ആമസോണ്‍ വഴിയും, റീട്ടെയില്‍ വഴിയും എംഐ സ്റ്റോര്‍ വഴിയുമാണ് ഇതിന്‍റെ വില്‍പ്പന. മൂന്ന് പതിപ്പുകള്‍ ഉണ്ട് ഈ ഫോണിന് 6ജിബി റാം+64ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പിന് 15,499 രൂപയാണ് വില. 6ജിബി+128 ജിബി പതിപ്പിന് 16,499 രൂപയാണ് വില. ഇതേ സമയം 8ജിബി റാം+128 ജിബി പതിപ്പിന് വില 17,499 രൂപയാണ്. 

റെഡ്മീ നോട്ട് 11

റെഡ്മീ നോട്ട് 11 ഇവോണ്‍ ഡിസൈനില്‍ മൂന്ന് കളറിലാണ് എത്തുന്നത്. 90 HZ റീഫ്രഷ് റൈറ്റ് ഈ ഫോണിനുണ്ട്. എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. സ്നാപ്ഡ്രാഗണ്‍ 680 പ്രൊസസ്സറാണ് ഇതിലുള്ളത്. 6ജിബിയാണ് റാം ശേഷി. റാം ബൂസ്റ്റിംഗ് ടെക്നോളജി ഇതിലുണ്ടെന്നാണ് ഷവോമി അവകാശവാദം. 33 W ചാര്‍ജിംഗ് നല്‍കുന്ന 5000 എംഎഎച്ചാണ് ബാറ്ററി ശേഷി. 

ക്വാഡ് ക്യാമറ സെറ്റപ്പ് തന്നെയാണ് ഈ ഫോണിനും ഉള്ളത്. പ്രധാന ക്യാമറ 50 എംപിയാണ്. 8എംപി അള്‍ട്ര വൈഡ് ലെന്‍സും, 2 എംപി മാക്രോ ലെന്‍സും, 2 എംപി ഡെപ്ത് ലെന്‍‍സും ഈ ഫോണിനുണ്ട്.

ഫെബ്രുവരി 11 മുതല്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഈ ഫോണിന്‍റെ വിലയില്‍ ഇന്‍സ്റ്റന്‍റായി പ്രഖ്യാപിക്കപ്പെട്ട വിലയില്‍ നിന്നും 10 ശതമാനം ഡിസ്ക്കൌണ്ട് ലഭിക്കും. അതിനാല്‍ തന്നെ 4ജിബി+64ജിബി പതിപ്പിന് 12,499 രൂപയ്ക്ക് ലഭിക്കും. 6ജിബി+64ജിബി പതിപ്പിന് വില 13,499 രൂപയാണ് വില. അതേ സമയം 6ജിബി+128ജിബി പതിപ്പിന് 14,999 രൂപയായിരിക്കും വില. ആമസോണ്‍ വഴിയും എംഐ സ്റ്റോര്‍ വഴിയും റീട്ടെയില്‍ വഴിയുമാണ് വില്‍പ്പന.
 

Latest Videos
Follow Us:
Download App:
  • android
  • ios