Redmi K50i : റെഡ്മി കെ 50 ഐ 5 ജി ഫോണ്‍ ഇന്ത്യയിലേക്ക്; വിവരങ്ങള്‍ ഇങ്ങനെ
റെഡ്മി കെ 50, റെഡ്മി കെ 50 പ്രോ, റെഡ്മി കെ 50 ഗെയിമിംഗ് എഡിഷൻ എന്നിവയുൾപ്പെടെ റെഡ്മി കെ 50 സീരീസിലെ മൂന്ന് സ്മാർട്ട്‌ഫോണുകളും ഷവോമി ചൈനയിൽ അവതരിപ്പിച്ചിരുന്നു.
ദില്ലി: ഷവോമിയുടെ റെഡ്മി കെ സീരീസ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും എത്തുന്നു. ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാവ് റെഡ്മി കെ 50 ഐ 5 ജി (Redmi K50i 5G) ഉടൻ ഇന്ത്യയിൽ ഉടന്‍ അവതരിപ്പിക്കും എന്നാണ് വാര്‍ത്തകള്‍ വരുന്നത്. ടിപ്സ്റ്റെര്‍ ഇഷാൻ അഗർവാൾ പറയുന്നതനുസരിച്ച്, റെഡ്മി കെ 50 ഐ ഇന്ത്യ ലോഞ്ച് അടുത്ത മാസം ആദ്യം ഉണ്ടായേക്കും എന്നാണ് വിവരം.
റിപ്പോർട്ട് ശരിയാണെങ്കില്‍, റെഡ്മി കെ സീരീസ് ഉടൻ തന്നെ ഇന്ത്യയിൽ എത്തും. ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച കെ സീരീസിലെ അവസാന റെഡ്മി ഫോൺ റെഡ്മി കെ 20, റെഡ്മി കെ 20 പ്രോ എന്നിവയാണ്. എന്നിരുന്നാലും, റെഡ്മി കെ 30, കെ 40 ബ്രാൻഡഡ് സ്മാർട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ എത്തിയിരുന്നില്ല.
റെഡ്മി കെ 50, റെഡ്മി കെ 50 പ്രോ, റെഡ്മി കെ 50 ഗെയിമിംഗ് എഡിഷൻ എന്നിവയുൾപ്പെടെ റെഡ്മി കെ 50 സീരീസിലെ മൂന്ന് സ്മാർട്ട്‌ഫോണുകളും ഷവോമി ചൈനയിൽ അവതരിപ്പിച്ചിരുന്നു. എന്നിരുന്നാലും, അഗർവാൾ പങ്കിട്ട ചിത്രം മൂന്ന് ഫോണുകളിലൊന്നും പോലെയല്ല. കഴിഞ്ഞ മാസം ചൈനയിൽ അനാച്ഛാദനം ചെയ്ത റെഡ്മി നോട്ട് 11ടി പ്രോയുടെ റീബ്രാൻഡഡ് പതിപ്പായിരിക്കും റെഡ്മി കെ50ഐയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
അർഗർവാളിന്റെ ട്വീറ്റും 91മൊബൈൽസ് റിപ്പോർട്ടും അനുസരിച്ച്, റെഡ്മീ കെ50ഐ മീഡിയടെക് ഡൈമെൻസിറ്റി 8100 SoC ചിപ്പുമായാണ് എത്തുന്നത്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 13 ലായിരിക്കും ഈ ഫോണ്‍ പ്രവര്‍ത്തിക്കുക. റെഡ്മി കെ50ഐ 120W ചാർജിംഗ് പിന്തുണയോടെ 4,400 എംഎഎച്ച് ബാറ്ററിയിലാണ് പായ്ക്ക് ചെയ്തിരിക്കുക. 20.5:9 വീക്ഷണാനുപാതമുള്ള 6.6 ഇഞ്ച് എഫ്ടിഎച്ച്+ ഐപിഎസ് എല്‍ഇഡി പാനൽ ഈ ഹാൻഡ്‌സെറ്റിനുണ്ട്.
സ്‌ക്രീൻ ഡോൾബി വിഷൻ, എച്ച്‌ഡിആർ10, ഡിസി ഡിമ്മിംഗ്, ഡിസിഐ-പി3 കളർ ഗാമറ്റ് എന്നിവയെ പിന്തുണയ്ക്കുന്നു. ഇതിന് 144 ഹെര്‍ട്സ് റീഫ്രഷ് നിരക്ക് സ്ക്രീനായിരിക്കും ഉണ്ടായിരിക്കുക. ഫോണിന് 64-മെഗാപിക്സൽ സാംസങ് ISOCELL GW1 പ്രൈമറി സെൻസർ ലഭിക്കുന്നു. പ്രധാന ക്യാമറ 8 എംപി അൾട്രാവൈഡ് ലെൻസും 2 എംപി മാക്രോ യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു. മുൻവശത്ത് 16 എംപി സെൽഫി ക്യാമറയും ഫോണിനുണ്ട്.