റെഡ്മീ 8എ ഇന്ത്യയില്‍ അവതരിപ്പിച്ചു; വിലയും, പ്രത്യേകതകളും

ഒക്ടാകോര്‍ പ്രോസസ്സറോടെയാണ് ഈ ഫോണ്‍ എത്തുന്നത്. സ്നാപ് ഡ്രാഗണ്‍ 439 ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോസസ്സര്‍. 3ജിബിയാണ് റാം ശേഷി. 32 ജിബിയാണ് ഇന്‍റേണല്‍ മെമ്മറി ശേഷി.
 

Redmi 8A launched with Snapdragon 439 5000 mAh battery and price

ദില്ലി: ഷവോമിയുടെ റെഡ്മീ 8എ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഷവോമിയുടെ  ഫയര്‍ ഗാഡ്ജറ്റുകളില്‍ ഒന്നായ ഷവോമി റെഡ്മീ 7എയുടെ പിന്‍ഗാമിയാണ് 8എ. പ്രത്യേക വെബ് ഈവന്‍റിലൂടെയാണ് ഈ ഫോണ്‍ ഷവോമി പുറത്തിറക്കിയത്. ടൈപ്പ് സി ചാര്‍ജിംഗ് സംവിധാനത്തോടെ എത്തുന്ന ഏറ്റവും വിലകുറഞ്ഞ ഫോണ്‍ ആയിരിക്കും ഷവോമി 8എ. ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനത്തോടെ എത്തുന്ന റെഡ്മീ 8എയുടെ ബാറ്ററി ശേഷി 5000 എംഎഎച്ചാണ്.

6.21 ഇഞ്ച് എച്ച്ഡി സ്ക്രീനാണ് ഈ ഫോണിനുള്ളത്. ടിഎഫ്ടി ഡിസ്പ്ലേയാണ് 8എയ്ക്ക് ഉള്ളത്. ഇതേ സമയം സ്ക്രീന്‍ റെസല്യൂഷന്‍ 720x1520 പിക്സലാണ്.മുന്‍ഗാമിയായിരുന്നു റെഡ്മീ 7എയ്ക്ക് 5.45 ഇഞ്ച് മാത്രമായിരുന്നു സ്ക്രീന്‍ വലിപ്പം. ഗോറില്ല ഗ്ലാസ് 5 സംരക്ഷണം സ്ക്രീനിന് ലഭിക്കും. 

ഒക്ടാകോര്‍ പ്രോസസ്സറോടെയാണ് ഈ ഫോണ്‍ എത്തുന്നത്. സ്നാപ് ഡ്രാഗണ്‍ 439 ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോസസ്സര്‍. 3ജിബിയാണ് റാം ശേഷി. 32 ജിബിയാണ് ഇന്‍റേണല്‍ മെമ്മറി ശേഷി.

മിഡ് നൈറ്റ് ബ്ലാക്ക്, ഓഷ്യന്‍ ബ്ലൂ, സണ്‍സൈറ്റ് റെഡ് എന്നീ കളറുകളിലാണ് ഈ ഫോണ്‍ എത്തുന്നത്. 12 എംപി പിന്‍ക്യാമറയാണ് ഈ ഫോണിനുള്ളത്. ഇതിന് കരുത്തായി  സോണിയുടെ ഐഎംഎക്സ് 363 സെന്‍സര്‍ ഉണ്ട്. 8എംപി എഐ സെല്‍ഫി ക്യാമറ 8എയ്ക്കുണ്ട്. എഐ ഫേസ് അണ്‍ലോക്കും ഫോണിനുണ്ട്. വയര്‍ലെസ് എഫ്എം റേഡിയോ ഈ ഫോണിന്‍റെ ഒരു പ്രധാന പ്രത്യേകതകളില്‍ ഒന്നാണ്.

റെഡ്മീ 8എയുടെ വിലയിലേക്ക് വന്നാല്‍ 2ജിബി+32ജിബി ഇന്‍റേണല്‍ മെമ്മറി ഫോണിന് 6,499 രൂപയാണ് വില. റെഡ്മീ 8എ 3ജിബി റാം+32ജിബി ഇന്‍റേണല്‍ മെമ്മറി ഫോണിന് വില 6,999 രൂപയാണ് വില. സെപ്തംബര്‍ 29ന് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേ സെയിലിന്‍റെ ഭാഗമായി ഈ ഫോണ്‍ ലഭിക്കും. എംഐ.കോമിലും ഈ ഫോണ്‍ വാങ്ങാം.

Latest Videos
Follow Us:
Download App:
  • android
  • ios