റിയല്‍മീ XT വരുന്നു ഏറെ പ്രത്യേകതകളുമായി
റിയല്‍ മീ XT ഒക്ടാകോര്‍ ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 712 എസ്ഒസി ചിപ്പോടെയാണ് എത്തുന്നത്. 8ജിബി റാം ഈ ഫോണിന് ലഭിക്കും. ഇന്‍റേണല്‍ മെമ്മറി 126 ജിബി ആയിരിക്കും.
ദില്ലി: റിയല്‍ മീയുടെ അടുത്ത് ഇറങ്ങാന്‍ പോകുന്ന ഫോണ്‍ ആണ് റിയല്‍മീ XT. ഇതുവരെ ഇന്ത്യയില്‍ ഈ ഫോണ്‍ ഇറക്കുന്ന തീയതി റിയല്‍മീ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ റിയല്‍മീ ഇന്ത്യ സിഇഒ നല്‍കുന്ന സൂചനകള്‍ പ്രകാരം അടുത്ത മാസം ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും. ഇതിനകം ഈ ഫോണിന്‍റെ പ്രത്യേകതകള്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങളായി പരക്കുന്നുണ്ട്.
റിയല്‍ മീ XT ഒക്ടാകോര്‍ ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 712 എസ്ഒസി ചിപ്പോടെയാണ് എത്തുന്നത്. 8ജിബി റാം ഈ ഫോണിന് ലഭിക്കും. ഇന്‍റേണല്‍ മെമ്മറി 126 ജിബി ആയിരിക്കും. 8ജിബി റാം പതിപ്പിന് പുറമേ 4GB + 64GB, 6GB + 64GB എന്നീ പതിപ്പുകളും ഈ ഫോണിന് ഉണ്ടാകും. 6.4 ഇഞ്ചായിരിക്കും സ്ക്രീന്‍ വലിപ്പം. എഎംഒഎല്‍ഇഡി സ്ക്രീന്‍ വാട്ടര്‍ ഡ്രോപ്പ് നോച്ചോടെ ഫോണിന് ഉണ്ടാകും. 4000 എംഎഎച്ചായിരിക്കും ബാറ്ററി ലൈഫ്.20W VOOC 3.0 ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം ഉണ്ടാകും.
4 ക്യാമറ സംവിധാനം ആണ് ഫോണിന്‍റെ പിന്നില്‍ ഉള്ളത്. ഇതില്‍ ആദ്യത്തെത് 64 എംപി പ്രൈമറി ഷൂട്ടറാണ്. ഇതിന്‍റെ അപ്പാച്ചര്‍ എഫ് 1.8ആണ്. തുടര്‍ന്ന് 8എംപി വൈഡ് ആംഗിള്‍ ക്യാമറ. 2 എംപി മാക്രോ ക്യാമറ. 2 എംപി പ്രോട്രിയേറ്റ് ക്യാമറ എന്നിവയാണ് പിന്നില്‍. സെല്‍ഫി ക്യാമറയും ഉണ്ട്. പേള്‍ ബ്ലൂ കളറിലും, സില്‍വര്‍ വിംഗ് വൈറ്റ് കളറിലും ഫോണ്‍ ലഭിക്കും. ആന്‍ഡ്രോയ്ഡ് 9 പൈയില്‍ അധിഷ്ഠിതമായ കളര്‍ ഒഎസ് 6 ആണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഇന്ത്യയില്‍ ഫോണിന് രൂപ 15000-25000 ഇടയിലുള്ള വില പ്രതീക്ഷിക്കാം എന്നാണ് പ്രവചനം.