റിയല്‍മെ 5ഐ ഇന്ത്യയില്‍ പുറത്തിറക്കി, വില: 8999 രൂപ, 5000 എംഎഎച്ച് ബാറ്ററിയും ക്വാഡ് ക്യാമറയും

റിയല്‍മെയുടെ ഈ വര്‍ഷത്തെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍, റിയല്‍മെ 5ഐ ഇന്ത്യയില്‍ പുറത്തിറക്കി.

Realme 5i launched in India at Rs 8,999

റിയല്‍മെയുടെ ഈ വര്‍ഷത്തെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍, റിയല്‍മെ 5ഐ ഇന്ത്യയില്‍ പുറത്തിറക്കി. ഈ ആഴ്ച ആദ്യം വിയറ്റ്‌നാമില്‍ ലോഞ്ച് ചെയ്ത ശേഷമാണ് ഫോണ്‍ ഇന്ത്യയിലേക്ക് വരുന്നത്. ഹാര്‍ഡ്‌വെയറിനെ സംബന്ധിച്ചിടത്തോളം, റിയല്‍മെ 5-ന്റെ ചില പ്രധാന ഹൈലൈറ്റുകള്‍ ഈ ഫോണ്‍ നിലനിര്‍ത്തുന്നു.

റിയല്‍മെ 5ഐ യ്ക്കായി, ഡെഡിക്കേറ്റഡ് വൈഡ് ആംഗിള്‍, മാക്രോ ലെന്‍സുകള്‍ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററിയും വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉള്ള 6.52 ഇഞ്ച് ഡിസ്‌പ്ലേയുമാണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത.

രണ്ട് വേരിയന്റുകളിലായാണ് ഫോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 4 ജിബി റാം + 64 ജിബി സ്‌റ്റോറേജ് വേരിയന്റിന് 8,999 രൂപയാണ് വില. നീല, പച്ച നിറങ്ങളില്‍ ഇതു ലഭ്യമാണ്. ജനുവരി 15 മുതല്‍ പകല്‍ 12 മണിക്ക് ഫ്‌ലിപ്കാര്‍ട്ട് വഴി മാത്രമായി ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. ഫോണിന്റെ സവിശേഷതകള്‍ റിയല്‍മെ 5 പോലെയാണ്, എങ്കിലും വിലയേറിയ ഫോണുമായി താരതമ്യപ്പെടുത്തുമ്പോള്‍ അല്‍പ്പം പിന്നിലേക്കാണെന്നു പറയേണ്ടി വരും.

 6.52 ഇഞ്ച് എച്ച്ഡി + (720 ഃ 1600 പിക്‌സല്‍) ഡിസ്‌പ്ലേ, വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉള്ള സവിശേഷതകളാണ് റിയല്‍മെ 5ഐ ക്കുള്ളത്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമായി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 ടീഇ ഫോണിനൊപ്പം വരുന്നു. ക്യാമറകളുടെ കാര്യത്തില്‍, 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ലെന്‍സും 12 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും രണ്ട് മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും, ക്വാഡ് ക്യാമറ സജ്ജീകരണം 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറും ഫോണിലുണ്ട്. മുന്‍വശത്ത് 8 മെഗാപിക്‌സല്‍ സെല്‍ഫി ലെന്‍സ് സ്ഥാപിച്ചു. ഇതില്‍ 5,000 എംഎഎച്ച് ബാറ്ററിയാണുള്ളത്.

4 ജി എല്‍ടിഇ, ബ്ലൂടൂത്ത് 5.0, വൈഫൈ, ജിപിഎസ് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ഒരു കോമ്പസ്, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലറോമീറ്റര്‍, ഗൈറോസ്‌കോപ്പ്, വേരിഫിക്കേഷനായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് റിയല്‍മെ 5ഐ യിലെ സെന്‍സറുകള്‍.

Latest Videos
Follow Us:
Download App:
  • android
  • ios