Poco M4 Pro : പോക്കോ എം4 പ്രോ ഉടന്‍ തന്നെ ഇന്ത്യയില്‍; പ്രത്യേകതകള്‍ ഇങ്ങനെ
മെമ്മറി ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം, 6GB, 8GB RAM ഓപ്ഷനുകള്‍ കാണാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ ഇന്റേണല്‍ സ്റ്റോറേജ് 64 ജിബിയില്‍ നിന്ന് ആരംഭിച്ച് 128 ജിബി വരെ എത്തിയേക്കാം.
പോക്കോ എം4 പ്രോ ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കും. കഴിഞ്ഞ നവംബറിലാണ് ഈ ഫോണ്‍ ആഗോള വിപണിയില്‍ പുറത്തിറങ്ങിയത്. 5ജി പിന്തുണയോടെയാണ് ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ആകര്‍ഷകമായ ഡിസൈന്‍, ശക്തമായ ഗ്രാഫിക് പ്രകടനം, വൈഡ് ആംഗിള്‍, ലോ-ലൈറ്റ് ഷോട്ടുകള്‍ എന്നിവയ്ക്ക് ശേഷിയുള്ള ക്യാമറ, കൂടാതെ ഒരു ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേ എന്നിവയുമായാണ് ഈ പുതിയ ഫോണ്‍ വരുന്നത്.
6.6-ഇഞ്ച് ഫുള്‍ എച്ച്ഡി+ എല്‍സിഡി സ്‌ക്രീനോടെയാണ് വരുന്ന ഇത് 90 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുകയും അതിന്റെ മുകള്‍ഭാഗത്ത് ഒരു പഞ്ച്-ഹോള്‍ ക്യാമറ മൌണ്ട് ചെയ്തിരിക്കുന്നതുമാണ്. ഇതൊരു മിഡ് റേഞ്ച് ഫോണ്‍ ആയതിനാല്‍, മീഡിയാടെക് ഡയമെന്‍സിറ്റി 810 ചിപ്സെറ്റും Mali-G57 MC2 GPU-ഉം ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 11-നെ അടിസ്ഥാനമാക്കിയുള്ള കസ്റ്റം MIUI 12.5 ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
മെമ്മറി ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം, 6GB, 8GB RAM ഓപ്ഷനുകള്‍ കാണാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ ഇന്റേണല്‍ സ്റ്റോറേജ് 64 ജിബിയില്‍ നിന്ന് ആരംഭിച്ച് 128 ജിബി വരെ എത്തിയേക്കാം. ഒരു എക്‌സ്റ്റേണല്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ചും ഇത് വികസിപ്പിക്കാവുന്നതാണ്.
ക്യാമറ സജ്ജീകരണത്തില്‍ രണ്ട് ലെന്‍സുകള്‍ ഉള്‍പ്പെടുന്നു - 50 മെഗാപിക്‌സല്‍ പ്രൈമറി വൈഡ് ആംഗിള്‍ ലെന്‍സും 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സും. ഇവയ്ക്കൊപ്പം എല്‍ഇഡി ഫ്‌ലാഷും സ്ഥാപിച്ചിട്ടുണ്ട്. മുന്‍വശത്ത്, 16 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ ഉണ്ട്. 33 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ ഫീച്ചര്‍ ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പിന്തുണ.
ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ 5G, 4G LTE, ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു. ഇതൊരു മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണായി വരുന്നതിനാല്‍, ലോഞ്ച് ചെയ്യുമ്പോള്‍ ഇന്ത്യയില്‍ 15,000 മുതല്‍ 20,000 രൂപ വരെ വില വരുമെന്ന് പ്രതീക്ഷിക്കുന്നു.