നോക്കിയ 2720 ഫ്ലിപ്പ് വരുന്നു; വിലയും പ്രത്യേകതകളും
നോക്കിയ 2720 ല്‍ പിന്നില്‍ 2എംപി ക്യാമറ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്യൂവല്‍ സിം ഇടാന്‍ സാധിക്കുന്ന ഫോണാണ് ഇത്.
വീണ്ടും ഫ്ലിപ്പ് ഫോണുമായി നോക്കിയ. ഒക്ടോബര്‍ ആദ്യമായിരിക്കും നോക്കിയയുടെ ഫ്ലിപ്പ് ഫോണായ നോക്കിയ 2720 ഫ്ലിപ്പ് പുറത്തിറക്കുക. 2.80 ഇഞ്ച് പ്രൈമറി ഡിസ്പ്ലേയോടെയാണ് ഈ ഫോണ്‍ എത്തുന്നത്. 1.30 ഇഞ്ചാണ് സെക്കന്‍ററി മെമ്മറി. സ്ക്രീന്‍ റെസല്യൂഷന്‍ 240x240 പിക്സലാണ്. നോക്കിയ 2720 ഫ്ലിപ്പ് പ്രവര്‍ത്തിക്കുന്നത് കെഎഐ ഒഎസിലാണ്.1,500 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. 4ജിബിയായിരിക്കും ഫോണിന്‍റെ റാംശേഷി
നോക്കിയ 2720 ല്‍ പിന്നില്‍ 2എംപി ക്യാമറ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്യൂവല്‍ സിം ഇടാന്‍ സാധിക്കുന്ന ഫോണാണ് ഇത്. ബ്ലൂടൂത്ത് വി4.00, മൈക്രോ യുഎസ്ബി എന്നീ കണക്ടിവിറ്റി സൗകര്യങ്ങള്‍ ഈ ഫോണിനുണ്ട്. ബ്ലാക്ക് ഗ്രേ കളറുകളില്‍ ഈ ഫോണ്‍ ലഭിക്കും. 4ജി ലഭിക്കുന്ന ഫോണ്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പും ഫേസ്ബുക്കും മറ്റും ഈ ഫോണില്‍ ഉപയോഗിക്കാം. 7000 രൂപയില്‍ കുറഞ്ഞ വിലയാണ് ഈ ഫോണിന് പ്രതീക്ഷിക്കുന്നത്.