നോക്കിയ 105 2019 എ‍ഡിഷന്‍ ഇന്ത്യയില്‍; ബാറ്ററി ലൈഫ് ഞെട്ടിക്കും.!

പുതിയ നോക്കിയ 105 ല്‍ 500 എസ്എംഎസ് സ്റ്റോറേജ് ചെയ്യാനുള്ള ശേഷിയും, 2000 കോണ്‍ടാക്റ്റ് ഉള്‍പ്പെടുത്താനുമുള്ള ശേഷിയുണ്ട്. സ്ക്രീന്‍ വലിപ്പം 1.77 ഇഞ്ചാണ്.  

Nokia 105 2019 Feature Phone Launched in India Price Specifications

ദില്ലി: നോക്കിയ 105 2019 എ‍ഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 25 ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററി സ്റ്റാന്‍റ് അപ് ടൈം ആണ് ഈ ഫോണിന്‍റെ ഒരു പ്രധാന പ്രത്യേകത. 2013 ല്‍ ആദ്യമായി ഇറക്കിയ നോക്കിയ 105ന്‍റെ പരിഷ്കൃത മോഡലാണ് നോക്കിയ 105 2019 എഡിഷന്‍.

പുതിയ നോക്കിയ 105 ല്‍ 500 എസ്എംഎസ് സ്റ്റോറേജ് ചെയ്യാനുള്ള ശേഷിയും, 2000 കോണ്‍ടാക്റ്റ് ഉള്‍പ്പെടുത്താനുമുള്ള ശേഷിയുണ്ട്. സ്ക്രീന്‍ വലിപ്പം 1.77 ഇഞ്ചാണ്.  1199 രൂപയാണ് ഈ ഫോണിന് ഇന്ത്യന്‍ ഫോണ്‍ വിപണിയിലുള്ള വില. ബ്ലൂ, പിങ്ക്, ബ്ലാക്ക് നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കും. നോക്കിയ ഓണ്‍ ലൈന്‍ സ്റ്റോറിലും റീട്ടെയില്‍ ഔട്ട് ലെറ്റുകളിലും ഫോണ്‍ ലഭ്യമാണ്. 

ഇതിന്‍റെ 1.77 ഇഞ്ച് സ്ക്രീന്‍ QQVGA സ്ക്രീന്‍ ആണ്. ഇതിന്‍റെ റെസല്യൂഷന്‍ 120x160 പിക്സലാണ്. 4 എംബിയാണ് റാം ശേഷി. നോക്കിയ സീരിസ് 30+ ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 14.1 മണിക്കൂര്‍ ടോക്ക് ടൈം ബാറ്ററി ലൈഫ് ഫോണിന് ലഭിക്കും. 3.5 എംഎം ഓഡിയോ ജാക്കറ്റ് ഫോണിനുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios