വി50 തിങ്ക് 5ജി: രണ്ട് സ്ക്രീന്‍ അത്ഭുതവുമായി എല്‍ജി

സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്പാണ് ഈ ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 5ജി ഫോണ്‍ എന്ന നിലയില്‍ ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്ന 5ജി മോഡം  സ്‌നാപ്ഡ്രാഗണ്‍ X50 5ജിയാണ്. 

LG V50 ThinQ 5G hands-on: LG's first 5G smartphone

ബാഴ്സിലോന: ബാഴ്സിലോനയിലെ മൊബൈല്‍ ലോക കോണ്‍ഗ്രസിലാണ് എല്‍.ജിയുടെ ഏറ്റവും പുതിയ 5ജി ഫോണ്‍ പുറത്തിറക്കിയത്. രണ്ട് സ്ക്രീനായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഹൈ എന്‍റ് ഫോണാണ് എല്‍ജി വി50 തിങ്ക് 5ജി. ഇതിനകം തന്നെ പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ചത് എന്ന വിലയിരുത്തലാണ് ഈ ഫോണ്‍ ഉണ്ടാക്കിയിരിക്കുന്നത്.

സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്പാണ് ഈ ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 5ജി ഫോണ്‍ എന്ന നിലയില്‍ ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്ന 5ജി മോഡം  സ്‌നാപ്ഡ്രാഗണ്‍ X50 5ജിയാണ്. ഈ ഫോണിന്‍റെ ഡിസ്പ്ലേയിലേക്ക് വന്നാല്‍ 6.4 ഇഞ്ച് ഫുള്‍വിഷനാണ്. 19.5:9 ക്യൂ എച്ച്ഡി ഒഎല്‍ഇഡിയാണ് സ്ക്രീന്‍. 3120 x 1440 / 538പി ആണ് സ്ക്രീന്‍ റെസലൂഷന്‍.

എല്‍ജി വി50 തിങ്ക് 5ജിയുടെ ശേഖരണ ശേഷി 128 ജിബിയാണ്. ഒപ്പം 2 ടിബി വരെയുള്ള മൈക്രോ എസ്ഡികാര്‍ഡ് സ്വീകരിക്കും. റാം ശേഷി 6ജിബി. ക്യാമറയിലേക്ക് വന്നാല്‍ പിന്‍ ക്യാമറ 16 എംപി സൂപ്പര്‍ വൈഡ് ആണ് അപ്പാച്ചര്‍ എഫ് 1.9 ആണ്. 12എംപി സ്റ്റാന്‍ഡാര്‍ഡ് എഫ് 1.5 ആപ്പാച്ചറോടെയാണ് എത്തുന്നത്. 12എംപി ടെലി ലെന്‍സിന്‍റെ അപ്പാച്ചര്‍ എഫ് 2.4 ആണ്.

മുന്‍ ക്യാമറ: 8എംപി സ്റ്റാന്‍ഡാര്‍ഡ്  5 എംപി വൈഡ് എന്നീ ലൈന്‍സുകളോടെ ഇരട്ട സെറ്റപ്പിലാണ്. ഫോണിന്‍റെ ഭാരം 183 ഗ്രാം ആണ്. മറ്റു പ്രധാന കണക്ടിവിറ്റി ഓപ്ഷനുകള്‍ ലഭ്യമാണ്. ഈ ഫോണിനൊപ്പം വാങ്ങാവുന്ന രണ്ടാം സ്‌ക്രീനിനു 131 ഗ്രാം ഭാരമുണ്ട്. എല്‍ജി G8 തിങ്ക്, എല്‍ജി G8s തിങ്ക് എന്നിങ്ങനെ മറ്റു രണ്ടു മോഡലും ലഭ്യമാക്കിയിട്ടുണ്ട്. മുകളില്‍ പറഞ്ഞ പല ഫീച്ചറുകളും ഈ മോഡലിലും ലഭ്യമാണ്.

എന്നാല്‍ ഈ ഫോണിന്‍റെ ഏറ്റവും മികച്ച ഫീച്ചര്‍ രണ്ടാം സ്ക്രീന്‍ ഉപയോഗിക്കാം എന്നതാണ്.  കൂട്ടിച്ചേര്‍ക്കാവുന്ന രീതിയാണ് രണ്ടാമത്തെ സ്‌ക്രീന്‍. അതായത് ഫോണ്‍ വാങ്ങുമ്പോള്‍ ഇത് ലഭിക്കില്ല. പ്രത്യേകം വാങ്ങി ഉപയോഗിക്കാം. 6.2-ഇഞ്ച് വലുപ്പമുള്ള ഓലെഡ് ഡിസ്‌പ്ലെ വാങ്ങി, പ്രധാന സ്‌ക്രീനിനൊപ്പം പ്രവര്‍ത്തിപ്പിക്കാം. ഒരേ സമയം പലപ്രവര്‍ത്തി ചെയ്യുന്നവര്‍ക്കും, ഗെയിം പ്രേമികള്‍ക്കും സന്തോഷം നല്‍കും. 

ഉപയോഗിക്കാത്ത സമയത്ത് ഈ സ്ക്രീന്‍ പ്രധാന സ്‌ക്രീനിന് ഒരു കവര്‍ അല്ലെങ്കില്‍ കെയ്‌സ് പോലെ പ്രവര്‍ത്തിക്കും. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്ന സാമ്പ്രദായിക രീതിയെ അടിമുടി മാറ്റുന്നതായിരിക്കും പുതിയ രണ്ട് സ്ക്രീന്‍ സംവിധാനം.

രണ്ടാം സ്‌ക്രീന്‍ പിടിപ്പിച്ചു കഴിയുമ്പോള്‍ ഫോണിന്‍റെ പ്രധാന സ്‌ക്രീനില്‍ ഒരു ഐക്കണ്‍ പ്രത്യക്ഷപ്പെടും. അതില്‍ ടാപ് ചെയ്താല്‍ രണ്ടാം സ്‌ക്രീനും തെളിയും. പിന്നീട് ഏതു സ്‌ക്രീന്‍ വേണമെങ്കിലും ഉപയോഗിക്കാം. അല്ലെങ്കില്‍ രണ്ടും ഒരുമിച്ച് ഉപയോഗിക്കാം. മള്‍ട്ടി വിന്‍ഡോ ഫീച്ചര്‍ ഉപയോഗിച്ചാല്‍ സ്‌ക്രീനുകളെ വീണ്ടും രണ്ടായി വിഭജിക്കാം. ഇതിലൂടെ ഒരേസമയം പല ആപ്പുകളെ പ്രവര്‍ത്തിപ്പിക്കാം. ഇന്ത്യയില്‍ എപ്പോള്‍ ഈ ഫോണ്‍ എത്തുമെന്ന് സൂചനയില്ലെങ്കിലും വിലയില്‍ 50000-75000 രൂപ റേഞ്ചില്‍ പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ട്. ഇത് രണ്ടാമത്തെ സ്ക്രീന്‍ ഇല്ലാത്ത വിലയായിരിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios