4,829 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണുമായി ലാവ മൊബൈല്‍സ്; സവിശേഷതകള്‍

നിങ്ങള്‍ ഒരു ജിയോ ഉപഭോക്താവാണെങ്കില്‍, ലാവ സെഡ് 53 ലേക്ക് നിങ്ങളുടെ സിം കാര്‍ഡ് ചേര്‍ക്കാം

lava mobiles smartphone just under 5000

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ലാവ മൊബൈല്‍സ് ഇസഡ് സീരീസിലേക്ക് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നു. ലാവ സെഡ്53 എന്നു വിളിക്കപ്പെടുന്ന ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എന്‍ട്രി ലെവല്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമാണ്. കൂടാതെ 8 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 1 ജിബി റാം, 8 ഇന്‍ഡിക് ഭാഷകള്‍ക്കുള്ള പിന്തുണ എന്നിവയും ഇത് ഉള്‍ക്കൊള്ളുന്നു. ലാവ സെഡ് 53 നു 4,829 രൂപയാണ് വില. ഇത് ഫ്‌ലിപ്പ്കാര്‍ട്ട്, ഓഫ്‌ലൈന്‍ സ്‌റ്റോറുകളില്‍ രാജ്യമെമ്പാടും വാങ്ങാന്‍ ലഭ്യമാണ്. പ്രിസം റോസ്, പ്രിസം ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ ഇത് വരുന്നു.

നിങ്ങള്‍ ഒരു ജിയോ ഉപഭോക്താവാണെങ്കില്‍, ലാവ സെഡ് 53 ലേക്ക് നിങ്ങളുടെ സിം കാര്‍ഡ് ചേര്‍ക്കാം. ഓഫറിന് കീഴില്‍, വാങ്ങുന്നയാള്‍ക്ക് 50 രൂപ വീതമുള്ള 24 വൗച്ചറുകളുടെ രൂപത്തില്‍ 1,200 രൂപ തല്‍ക്ഷണ ക്യാഷ്ബാക്ക് ലഭിക്കും. 249 രൂപ അല്ലെങ്കില്‍ 349 രൂപ പ്ലാന്‍ ഉപയോഗിച്ച് നമ്പര്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ ഈ വൗച്ചറുകള്‍ റിഡീം ചെയ്യാം. മാത്രമല്ല, 50 ജിബി അധിക ഡാറ്റയും വാങ്ങുന്നയാള്‍ക്ക് ഓഫര്‍ അര്‍ഹതയുണ്ട്, അത് 10 റീചാര്‍ജുകള്‍ വരെ ഒരു റീചാര്‍ജിന് 5 ജിബിയായി ക്രെഡിറ്റ് ചെയ്യും.

6.1 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, 19:9 അനുപാതം, 600-1200 പിക്‌സല്‍ റെസല്യൂഷന്‍, 232 പിപി പിക്‌സല്‍ ഡെന്‍സിറ്റി എന്നിവ ഈ ഫോണിലുണ്ട്. ഡിസ്‌പ്ലേയുടെ മുകളില്‍ ഒരു ഡൈഡ്രോപ്പ് നോച്ച് നല്‍കിയിരിക്കുന്നു. 1.4 ജിഗാ ഹേര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസറും 1 ജിബി റാമും 16 ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജും ഉള്ള ഈ സ്മാര്‍ട്ട്‌ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വികസിപ്പിക്കാനാകും. ലാവയുടെ സ്വന്തം സ്റ്റാര്‍ ഒ.എസ് 5.0 ലൈറ്റ് ഉപയോഗിച്ച് അന്‍ഡ്രോയിഡ് 9 പൈ (ഗോ പതിപ്പ്) യാണ് ഇതില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. പ്രിസം ഡിസൈന്‍ ഉപയോഗിച്ചാണ് ലാവ ഇസഡ് 53 നിര്‍മ്മിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

ഫോട്ടോഗ്രാഫിക്കായി, എല്‍ഇഡി ഫ്‌ലാഷ് പിന്തുണയ്ക്കുന്ന 8 മെഗാപിക്‌സല്‍ പിന്‍ ക്യാമറ നല്‍കിയിരിക്കുന്നു. മുന്‍വശത്ത് 5 എല്‍ഇഡി ഫ്‌ലാഷ് ഉള്ള 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമുണ്ട്. നൈറ്റ് മോഡ്, സ്ലോ മോഷന്‍ തുടങ്ങിയ സവിശേഷതകളുള്ള 1080 പി റെസല്യൂഷന്‍ വീഡിയോ റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കുന്നു. കൂടാതെ, ആക്‌സിലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നിവയുണ്ട്.

കൂടുതല്‍ വികസിപ്പിച്ച 4120 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ പിന്തുണ. 4ജി നെറ്റ്‌വര്‍ക്കില്‍ 35 മണിക്കൂര്‍ ടോക്ക് ടൈം, 8.6 മണിക്കൂര്‍ വെബ് ബ്രൗസിംഗ് സമയം, 57 മണിക്കൂര്‍ തുടര്‍ച്ചയായ മ്യൂസിക് പ്ലേബാക്ക്, 9 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക്, 493 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ എന്നിവയും ഈ ബാറ്ററി നല്‍കും. ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനായി ബോക്‌സിനുള്ളില്‍ 7.5വാട്‌സ് ചാര്‍ജര്‍ നല്‍കിയിരിക്കുന്നു. സ്മാര്‍ട്ട് ജെസ്റ്ററുകള്‍, ലോ പവര്‍ മോഡ്, അള്‍ട്രാ സേവിംഗ് മോഡ്, സ്മാര്‍ട്ട് സേവിംഗ് മോഡ് തുടങ്ങിയ സവിശേഷതകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഫേസ് അണ്‍ലോക്ക് സവിശേഷതയാണ് മറ്റൊരു പ്രധാനകാര്യം. ഇത് വെറും 0.4 സെക്കന്‍ഡിനുള്ളില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യുമെന്ന് അവകാശപ്പെടുന്നു. സ്മാര്‍ട്ട്‌ഫോണിലും ഒരു ഡെഡിക്കേറ്റഡ് ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണ്‍ ഉണ്ട്. ഇതിനു 1 വര്‍ഷത്തെ ഹാന്‍ഡ്‌സെറ്റ് വാറണ്ടിയും നല്‍കുന്നു.  എന്നാല്‍, വിവിധ ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നതും ലാവ പോലെയുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വിയറ്റ്‌നാം, കൊറിയ പോലെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള മെക്കാനിസം ഉപയോഗിച്ച് കൊണ്ട് നിര്‍മ്മിച്ചെടുക്കുന്ന ബജറ്റ് ഫോണുകള്‍ക്കാണ് മാര്‍ക്കറ്റ് എന്ന തിരിച്ചറിവാണ് ലാവയെ ഒരു പോരാട്ടത്തിനു പ്രേരിപ്പിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഷവോമി, ഓപ്പോ, വണ്‍ പ്ലസ് എന്നിവയോടു മത്സരിക്കാന്‍ സാംസങ്ങ്, ആപ്പിള്‍ പോലെയുള്ള മുന്‍നിര കമ്പനികള്‍ ഉണ്ടെന്നതും മാറി ചിന്തിക്കാന്‍ ലാവയെ പ്രേരിപ്പിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios