JioPhone Next : ജിയോഫോണ്‍ നെക്സ്റ്റ് ഓഫ് ലൈന്‍ സ്റ്റോറുകളിലും ലഭ്യമാകും; വില വിവരങ്ങള്‍ ഇങ്ങനെ

JioPhone Next :  നേരത്തെ ജിയോ സൈറ്റ് വഴിയും ആപ്പ് വഴിയും മാത്രമാണ് ഈ ഫോണ്‍ വാങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഓഫ്ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഈ ഫോണ്‍ വാങ്ങുവാന്‍ സാധിക്കും. 

JioPhone Next Reliance most affordable phone now available at offline stores in India

ദില്ലി: റിലയന്‍സ് ജിയോയുടെ  (Reliance Jio)  ജിയോ  ഫോണ്‍ നെക്സ്റ്റ് (JioPhone Next) കഴിഞ്ഞ നവംബര്‍ 4നാണ് വിപണിയില്‍ ഇറങ്ങിയത്. ഇന്ത്യയില്‍ വില്‍പ്പനയില്‍ ഉള്ള ഏറ്റവും വിലകുറഞ്ഞ 4ജി സ്മാര്‍ട്ട് ഫോണ്‍ എന്ന വിശേഷണമാണ് ജിയോ ഫോണ്‍ നെക്സ്റ്റിന് ഉള്ളത്. റിലയന്‍സ് ജിയോയും ഗൂഗിള്‍ ചേര്‍ന്നുള്ള പാര്‍ട്ണര്‍ഷിപ്പിലാണ് ജിയോ നെക്സ്റ്റ് വികസിപ്പിച്ച് എടുത്തത്. പ്രീമിയം സ്മാര്‍ട്ട് ഫോണുകള്‍ക്ക് കിടപിടിക്കുന്ന ഫീച്ചറുകള്‍ ഈ ഫോണിലുണ്ടെന്നാണ് ജിയോ അവകാശവാദം.

ജിയോ ഫോണ്‍ നെക്സ്റ്റ് ഇറങ്ങിയത് 6,499 എന്ന വിലയിലാണ്. നേരത്തെ ജിയോ സൈറ്റ് വഴിയും ആപ്പ് വഴിയും മാത്രമാണ് ഈ ഫോണ്‍ വാങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഓഫ്ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഈ ഫോണ്‍ വാങ്ങുവാന്‍ സാധിക്കും. രാജ്യമെങ്ങുമുള്ള ജിയോ സെന്‍ററുകളിലും റിലയന്‍സ് സ്റ്റോറുകളിലും ജിയോ ഫോണ്‍ നെക്സ്റ്റ് ലഭ്യമാകും. 

 ജിയോ ഫോൺ മാതൃക ആഗോള തലത്തിൽ പരീക്ഷിക്കാൻ ഗൂഗിൾ

റിലയൻസ് ജിയോ പുറത്തിറക്കിയ ബജറ്റ് സ്മാർട്ട്ഫോണായ ജിയോ ഫോൺ നെക്സ്റ്റിന്റെ (Jio Phone Next) മാതൃകയിൽ ആഗോള തലത്തിൽ സ്മാർട്ട്ഫോൺ (Smartphone) ഇറക്കാൻ ഗൂഗിൾ (Google) ആലോചിക്കുന്നു. ഇപ്പോൾ റിലയൻസുമായി ബിസിനസ് പങ്കാളിത്തമുള്ള ഗൂഗിളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്തർദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ജിയോ ഫോൺ നെക്സ്റ്റിനെ ഇന്ത്യൻ വിപണിയിൽ നിന്ന് ആഗോള വിപണിയിലേക്ക് എത്തിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ടെന്ന് ഗൂഗിൾ ഇന്ത്യ കൺട്രി ഹെഡ് സഞ്ജയ് ഗുപ്ത പറഞ്ഞു. അടുത്ത് നാല് മുതൽ എട്ട് പാദവാർഷികങ്ങൾക്കുള്ളിൽ ഈ മാതൃകയെ അന്തർദേശീയ തലത്തിൽ അവതരിപ്പിക്കുന്നതിനാണ് ആലോചന. 2023 അവസാനത്തോടെ ജിയോ ഫോൺ മാതൃകയിൽ പുതിയ ഫോൺ ആഗോള തലത്തിൽ അവതരിപ്പിച്ചേക്കും.

15000 രൂപയ്ക്ക് സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയാത്ത പാവപ്പെട്ടവർക്ക് ഇന്റർനെറ്റ് ലഭ്യമാകത്തക്ക വിധത്തിലാണ് ജിയോ-ഗൂഗിൾ പങ്കാളിത്തത്തിൽ ജിയോ ഫോൺ വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഗൂഗിൾ പ്രഖ്യാപിച്ച 10 ബില്യൺ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ടിൽ നിന്നുള്ള ആദ്യ നിക്ഷേപമായിരുന്നു ഇത്. എന്നാൽ ഗൂഗിളിന്റെ പദ്ധതികളെ കുറിച്ച് റിലയൻസ് ജിയോ ഏതെങ്കിലും പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല.

ഫോണിന്റെ സ്‌പെസിഫിക്കേഷനുകള്‍

ആന്റി ഫിംഗര്‍പ്രിന്റ് കോട്ടിംഗുള്ള കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 ഉള്ള 5.45 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്പ്ലേയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. 1.3GHz ക്ലോക്ക് ചെയ്യുന്ന ക്വാഡ് കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 215 ആണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്, 2 ജിബി റാമുമായി ചേര്‍ത്ത 32ജിബി സ്റ്റോറേജ് ഇതിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാം. ബാറ്ററിയുടെ കാര്യത്തില്‍, സ്മാര്‍ട്ട്ഫോണില്‍ 3500 എംഎഎച്ച് ബാറ്ററിയുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത് 4.1, ഓഡിയോ ജാക്ക്, മൈക്രോ-യുഎസ്ബി എന്നിവയുള്‍പ്പെടെ കണക്റ്റിവിറ്റിക്ക് വേണ്ടിയുള്ള വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഇതിലുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios