ഐഫോണ്‍ 12 സീരിസിന്‍റെ വില വിവരം ചോര്‍ന്നു; ഇന്ത്യക്കാര്‍ കിട്ടുക ഈ വിലയില്‍?
ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വേരിയന്റിന്റെ വില 64,900 രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടക്ക വിലയ്ക്കു കഴിഞ്ഞ വര്‍ഷം 6.1-ഇഞ്ച് വലുപ്പമുള്ള ഐഫോണ്‍ 11 ആയിരുന്നു കിട്ടിയതെങ്കില്‍, ഈ വര്‍ഷം 5.4-ഇഞ്ച് വലുപ്പമുളള സ്‌ക്രീനുള്ള ഫോണായിരിക്കും കിട്ടുക.
ന്യൂയോര്‍ക്ക്: ഐഫോണ്‍ 12 ന്‍റെ അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. ഇപ്പോഴിതാ ഈ ഫോണിന്‍റെ വിലയും ചോര്‍ന്നതായി റിപ്പോര്‍ട്ട്. പുതുതായി ഇറങ്ങുന്ന ഐഫോണുകളുടെ പ്രവചിപ്പിക്കപ്പെടുന്ന വില ഇങ്ങനെയാണ്. ആപ്പിളിന്റെ ഈ വര്‍ഷത്തെ മികച്ച ടെക്‌നോളജികള്‍ മുഴുവന്‍ പ്രോ മോഡലുകളില്‍ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷത്തെ ഏറ്റവും വിലകൂടിയ മോഡല്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് ആണ്- 1449 ഡോളറാണ് പ്രവചിക്കുന്നത്. കോമിയ (@komiya_kj) എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വിലകള്‍ പോസ്റ്റു ചെയ്തത്. അതേ സമയം ബേസിക്ക് മോഡലായ ഐഫോണ്‍ 12ന് 649 ഡോളറാണ് പ്രവചിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വേരിയന്റിന്റെ വില 64,900 രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടക്ക വിലയ്ക്കു കഴിഞ്ഞ വര്‍ഷം 6.1-ഇഞ്ച് വലുപ്പമുള്ള ഐഫോണ്‍ 11 ആയിരുന്നു കിട്ടിയതെങ്കില്‍, ഈ വര്‍ഷം 5.4-ഇഞ്ച് വലുപ്പമുളള സ്‌ക്രീനുള്ള ഫോണായിരിക്കും കിട്ടുക. അതെ, സൂക്ഷിച്ചു നോക്കിയാല്‍ കാണാവുന്ന കാര്യം ഈ വര്‍ഷം ഐഫോണുകളുടെ വില ആപ്പിള്‍ വര്‍ധിപ്പിച്ചു എന്നു തന്നെയാണ്.
ഇന്ത്യക്കാര്‍ക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ചും കൂടുതല്‍ വില നല്‍കേണ്ടിവരും. ജിഎസ്ടി, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ വര്‍ധിച്ചിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഏറ്റവും വില കൂടിയ ഐഫോണുകളാണ് എത്തുന്നത്. പ്രോ മോഡലുകളുടെ തുടക്ക വില 1 ലക്ഷം രൂപയ്ക്കടുത്തായിരിക്കും.
അതേ സമയം ഐഫോണ്‍ പുറത്തിറങ്ങുന്നത് വൈകുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ഐഫോണ്‍ സീരീസ് വാങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ പതിവിലും അല്‍പ്പം കാത്തിരിക്കേണ്ടിവരും. ഐഫോണ്‍ 12 സെപ്തംബറില്‍ ഉണ്ടാകില്ലെന്ന് ആപ്പിള്‍ ഒടുവില്‍ സ്ഥിരീകരിച്ചു. ഈ വര്‍ഷം സെപ്റ്റംബറില്‍ ഐഫോണ്‍ 12 സീരീസ് അവതരിപ്പിക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. സാധാരണഗതിയില്‍ ആപ്പിളിന്റെ പുതിയ മോഡല്‍ സെപ്തംബറിലാണ് എത്തുന്നത്.
കോവിഡിനെ തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥയും ഫാക്ടറിയിലെ ജീവനക്കാരുടെ വലിയ കുറവുമാണ് പ്രതിസന്ധിക്കു പിന്നില്‍. ചൈനയിലെ പല ഫാക്ടറികളും അടച്ചത് ആപ്പിളിനെ സാരമായി ബാധിച്ചിട്ടുണ്ട്.
ആപ്പിളിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ലൂക്ക മാസ്ട്രി പുതിയ ഐഫോണുകളുടെ റിലീസ് ഏതാനും ആഴ്ചകള്‍ വൈകിയതായി ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആപ്പിള്‍ തങ്ങളുടെ പുതിയ സെറ്റ് ഐഫോണുകളും മറ്റ് ആപ്പിള്‍ ഉപകരണങ്ങളും സെപ്റ്റംബറില്‍ എല്ലായിടത്തും പുറത്തിറക്കുന്ന പതിവ് ഇത്തവണ മാറുമെന്നാണ് ലൂക്ക വെളിപ്പെടുത്തിയത്. ഈ വര്‍ഷവും സെപ്റ്റംബര്‍ 8, ഒക്ടോബര്‍ 27 തീയതികളില്‍ പുതിയ ഉപകരണങ്ങളുമായി വരുമെന്ന് അനുമാനിക്കപ്പെട്ടിരുന്നുവെങ്കിലും ഇത് ഉണ്ടാകില്ല.