ഹോണര്‍ സ്മാര്‍ട്ട് ടിവി പുറത്തിറക്കി; അത്ഭുതപ്പെടുത്തുന്ന വില

6.9എംഎം ആണ് ടിവിയുടെ കനം. 94 ശതമാനമാണ് സ്ക്രീന്‍ ബോഡി അനുപാതം. ഹോഗൂ 818 ഒക്ടാകോര്‍ ചിപ്പ് സെറ്റാണ് ഈ സ്മാര്‍ട്ട് ടിവിയുടെ കരുത്ത്.  

Honor Vision, Honor Vision Pro With HarmonyOS, 55-Inch 4K UHD Display Launched

ബിയജിംഗ്: വാവ്വെയുടെ സബ് ബ്രാന്‍റായ ഹോണര്‍ സ്മാര്‍ട്ട് ടിവി പുറത്തിറക്കി. ഹോണര്‍ വിഷന്‍ എന്നാണ് ടിവിയുടെ പേര്. 55- ഇഞ്ച് വലിപ്പത്തില്‍ ഡൈഗണല്‍ ഷേപ്പിലാണ് ടിവി. 4കെ ഐപിഎസ് പാനലാണ് ഈ ടിവിക്ക് ഉള്ളത്. 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസാണ് ടിവിക്ക് ഉള്ളത്.  178 ഡിഗ്രിയാണ് വ്യൂവിംഗ് അംഗിള്‍. 87 ശതമാനം എന്‍ടിഎസ്സി കവറേജും. ബ്യൂലൈറ്റ് പ്രോട്ടക്ഷന് ടിയുവി റെഹിന്‍ലാന്‍റ് സര്‍ട്ടിഫിക്കേഷനും ഈ സ്മാര്‍ട്ട് ടിവിക്കുണ്ട്.

6.9എംഎം ആണ് ടിവിയുടെ കനം. 94 ശതമാനമാണ് സ്ക്രീന്‍ ബോഡി അനുപാതം. ഹോഗൂ 818 ഒക്ടാകോര്‍ ചിപ്പ് സെറ്റാണ് ഈ സ്മാര്‍ട്ട് ടിവിയുടെ കരുത്ത്.  എംഇഎംഎസ്,  എച്ച്ഡിആര്‍, സൂപ്പര്‍ റെസല്യൂഷന്‍, നോയിസ് റെഡ്യൂഷന്‍, ഡയനാമിക് കോണ്‍ട്രാസ്റ്റ് ഇംപ്രൂമെന്‍റ്, ഓട്ടോകളര്‍ മാനേജ്മെന്‍റ് എന്നീ പ്രത്യേകതകളും ഈ ടിവിക്കുണ്ട്. 

ഇതിനൊപ്പം ടിവിയില്‍ ഒരു പോപ്പ് അപ്പ് ക്യാമറയും നല്‍കിയിട്ടുണ്ട്. ഇത് വീഡിയോ കോളിംഗിനും മറ്റും സഹായകരമാകും. ഒപ്പം ഫേസ് റെക്കഗെനേഷന്‍, ബോഡി ട്രാക്കിംഗ് എന്നിവയ്ക്കും ഈ ക്യാമറ സഹായിക്കും. വാവ്വെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഹാര്‍മണി ഒഎസിലാണ് ഈ ടിവി പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ വില പ്രകാരം ഈ ടിവിക്ക് ചൈനയില്‍ 50,000 രൂപയ്ക്ക് അടുത്ത വിലയാണ് വരുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios