മായമല്ല, മന്ത്രമല്ല ക്ലീന്‍ ടെക്നോളജി; പിക്സല്‍ 4 ഫോണിലെ ഫീച്ചര്‍ ലോകത്തെ ഞെട്ടിക്കും.!
പിക്സല്‍ പ്രോഡക്ട് മാനേജര്‍ ബര്‍ണാഡോ ബാര്‍ബെലോ എഴുതിയ ഗൂഗിള്‍ ബ്ലോഗിലാണ് അംബിയന്‍റ് കമ്പ്യൂട്ടിംഗിനെ സംയോജിപ്പിച്ചുള്ള സൊളി എന്ന ടെക്നോളജി അടുത്ത പിക്സല്‍ ഫോണില്‍ ഉണ്ടാകുമെന്ന് പറയുന്നത്. ഗൂഗിളിന്‍റെ അഡ്വാന്‍സ് ടെക്നോളജി ആന്‍റ് പ്രോജക്ട് ടീം കഴിഞ്ഞ അഞ്ചുവര്‍ഷമായി നടത്തുന്ന ഗവേഷണത്തിന്‍റെ ഫലമാണ് സൊളി.
ന്യൂയോര്‍ക്ക്: ടെക് ലോകം ഏറെ താല്‍പ്പര്യത്തോടെ കാത്തിരിക്കുന്ന ഒരു ഗാഡ്ജറ്റാണ് ഗൂഗിള്‍ പുറത്തിറക്കുന്ന പിക്സല്‍ 4 ഫോണ്‍. ഗൂഗിളിന്‍റെ സ്വന്തം ഫോണ്‍ ബ്രാന്‍റ് കഴിഞ്ഞ മൂന്ന് മോഡലിലും പിന്‍തുടര്‍ന്ന രീതികള്‍ എല്ലാം മാറ്റിവച്ചായിരിക്കും ഈ ഫോണ്‍ എത്തിക്കുക എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഇതുവരെ പിന്നില്‍ ഒരു ക്യാമറ എന്ന നയം പിന്തുടര്‍ന്ന പിക്സല്‍ ഇത് മൂന്നായി ഉയര്‍ത്തിയാണ് എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. അതിനിടയില്‍ ഇപ്പോള്‍ ഇതാ ലോകത്ത് ഒരു ഫോണിലും കാണാന്‍ കഴിയാത്ത ടെക്നോളജി പിക്സല്‍ 4 ല്‍ ഉണ്ടാകും എന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു.
പിക്സല്‍ പ്രോഡക്ട് മാനേജര്‍ ബര്‍ണാഡോ ബാര്‍ബെലോ എഴുതിയ ഗൂഗിള്‍ ബ്ലോഗിലാണ് അംബിയന്‍റ് കമ്പ്യൂട്ടിംഗിനെ സംയോജിപ്പിച്ചുള്ള സൊളി എന്ന ടെക്നോളജി അടുത്ത പിക്സല്‍ ഫോണില്‍ ഉണ്ടാകുമെന്ന് പറയുന്നത്. ഗൂഗിളിന്‍റെ അഡ്വാന്‍സ് ടെക്നോളജി ആന്‍റ് പ്രോജക്ട് ടീം കഴിഞ്ഞ അഞ്ചുവര്‍ഷമായി നടത്തുന്ന ഗവേഷണത്തിന്‍റെ ഫലമാണ് സൊളി.
എന്താണ് അംബിയന്‍റ് കമ്പ്യൂട്ടിംഗ് എന്ന് ആദ്യം അറിയണം. ആംബിയന്‍റ് കംപ്യൂട്ടിങ് ബില്‍ഡ് ഉപകരണം എന്നാല്‍ അതിന്‍റെ സമീപ പരിസരങ്ങള്‍ക്ക് സ്വദീനിക്കാന്‍ കഴിയുന്ന ഡിവൈസുകളാണ്. ഫെയ്‌സ് അണ്‍ലോക്കിലും വായുവില്‍ ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്ത് ഇതിനെ നിയന്ത്രിക്കാം. ഈ സാങ്കേതിക വിദ്യ സൊളി എന്ന പേരിലാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്.
ഈ സാങ്കേതി വിദ്യ നടപ്പിലാക്കാന്‍ ഗൂഗിള്‍ പിക്സല്‍ 4 ഫോണില്‍ ഇന്‍ഫ്രാറെഡ് ക്യാമറകള്‍ മുന്നിലുണ്ടാകും. അവയ്‌ക്കൊപ്പം ആംബിയന്റ് ലൈറ്റ് അഥവാ പ്രോക്‌സിമിറ്റി സെന്‍സര്‍, ഓഡിയോ പോര്‍ട്ട്, സോളി റഡാര്‍ ചിപ് എന്നിവ ഉണ്ടാകും. സോളി മോഷന്‍-സെന്‍സിങ് റഡാര്‍, വിമാനം തുടങ്ങിയവയെ കണ്ടെത്താനുള്ള ശരിക്കുള്ള റഡാറിന്റെ കുഞ്ഞന്‍ പതിപ്പായിരിക്കും. ചലനംമനസിലാക്കാന്‍ ഇത് ഉപകരിക്കും. ഇതിനൊപ്പം തന്നെ ഫേസ് അണ്‍ലോക്കിനുള്ള ഡോട്ട് പ്രൊജക്ടര്‍, ഫെയ്‌സ് അണ്‍ലോക് ഫ്‌ളഡ് ഇലൂമിനേറ്റര്‍ എന്നിവയും മുന്നിലുണ്ടാകും. ഇതിന്‍റെ ചിത്രവും ബര്‍ണാഡോ ബാര്‍ബെലോ ബ്ലോഗില്‍ നല്‍കിയിട്ടുണ്ട്.
എന്നാല്‍ നിയമപരമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ എല്ലാരാജ്യങ്ങളിലും ഈ പ്രത്യേകത ലഭിക്കുമോ എന്ന് വ്യക്തമല്ല. ഇപ്പോള്‍ പുറത്ത് വിട്ട വീഡിയോയില്‍ ഈ പുതിയ സെന്‍സറിന്‍റെ പ്രവര്‍ത്തനം വിശദമാക്കുന്നുണ്ട്. ഫേസ് അണ്‍ലോക് ഉപയോഗിക്കാന്‍ ഫോണ്‍ എടുത്തുയര്‍ത്തേണ്ട കാര്യമില്ല. നിങ്ങളിപ്പോള്‍ ഫോണ്‍ അൺലോക് ചെയ്യാനാണോ വരുന്നതെന്ന് ഫോണിന് അറിയാന്‍ സാധിക്കും എന്നാണ് ഗൂഗിള്‍ അവകാശവാദം. ഒപ്പം ഫോണ്‍ തലകീഴായി പിടിച്ചാല്‍ പോലും ഫോണ്‍ ഫേസ് അണ്‍ലോക്ക് ചെയ്യും. ഒപ്പം മ്യൂസിക്ക് ട്രാക്ക് മാറ്റാന്‍ ഒന്ന് ഫോണിന്‍റെ മുന്നില്‍ വായുവില്‍ ടാപ്പ് ചെയ്താല്‍ മതി.