ഗൂഗിൾ പിക്സൽ 7 വേണോ? ആപ്പിൾ ഐഫോൺ 14 മതിയോ? കടുത്ത മത്സരവുമായി ഇരു കൂട്ടരും
ആപ്പിൾ ഐഫോൺ 14 ഉം ഗൂഗിൾ പിക്സൽ 7 ഉം തമ്മിൽ കടുത്ത മത്സരമാണ് നിലവിൽ നടക്കുന്നത്. രണ്ടു ഫോണിന്റെയും പ്രത്യേകതകൾ വ്യത്യസ്തമാണ്.
ഗൂഗിൾ പിക്സൽ 7 ഔദ്യോഗികമായി വെബ്സൈറ്റുകളിൽ എത്തി. പിക്സൽ 7പ്രോയ്ക്കൊപ്പം ഒക്ടോബർ ആറിന് തന്നെ ഇന്ത്യയിലും ആഗോളവിപണിയിലും സ്മാർട്ട്ഫോണുകൾ എത്തിയിരുന്നു. കമ്പനിയുടെ സ്വന്തം ടെൻസർ G2 പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിലുള്ളത്. 59,999 രൂപയാണ് ഇതിന്റെ വില. ഒബ്സിഡിയൻ, ലെമൺഗ്രാസ് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. 6,000 രൂപ ക്യാഷ്ബാക്ക് ഉൾപ്പെടെയാണ് പുതിയ ഫോണിന്റെ ലോഞ്ച് ഓഫർ ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ആപ്പിൾ ഐഫോൺ 14 ഉം ഗൂഗിൾ പിക്സൽ 7 ഉം തമ്മിൽ കടുത്ത മത്സരമാണ് നിലവിൽ നടക്കുന്നത്. രണ്ടു ഫോണിന്റെയും പ്രത്യേകതകൾ വ്യത്യസ്തമാണ്. 6.3 ഇഞ്ച് ഫുൾ എച്ച്ഡിയാണ് ഗൂഗിൾ പിക്സൽ 7 ന് ഉള്ളത്. കൂടാതെ പിക്സൽ റെസല്യൂഷനും കോർണിങ് ഗോറില്ല ഗ്ലാസും ഫോണിനുണ്ട്. 8ജിബി റാമും 12 ജിബി റോമുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സ്നോ, ഒബ്സിഡിയൻ, ലെമൺഗ്രാസ് എന്നിവയാണ് കളർ ഓപ്ഷൻസ്. ഗൂഗിൾ ടെൻസർ ജി2വാണ് ഇതിന്റെ പ്രോസസർ. ആൻഡ്രോയിഡ് 13 ആണ് ഈ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. 50MP + 12MP റിയർ ക്യാമറയും 10.8MP ഫ്രണ്ട് ക്യാമറയുമുണ്ട്. 4,270mAh ആണ് ഈ ഫോണിന്റെ ബാറ്ററി.
6.1- ഇഞ്ച് സൂപ്പർ റെറ്റിന XDR വിത്ത് 2532x1170 പിക്സൽ റസല്യൂഷൻ ആൻഡ് ട്രൂ ടോൺ കളർ ആണ് ആപ്പിൾ ഐഫോൺ 14ന്റെ പ്രത്യേകത. 128GB, 256GB സ്റ്റോറേജുണ്ട്. റാമിനെ കുറിച്ച് വ്യക്തമായി പറഞ്ഞിട്ടില്ല. മിഡ്നൈറ്റ്, പർപ്പിൾ, സ്റ്റാർലൈറ്റ്, റെഡ് ആൻഡ് ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ആപ്പിൾ A15 ബയോണിക് ആണ് ഇതിന്റെ പ്രോസസർ. iOS 16 ആണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. 12MP + 12MP റിയർ ക്യാമറയും 12MP ഫ്രണ്ട് ക്യാമറയുമുണ്ട്. ബാറ്ററിയെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല. 79,900 രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില.