സാംസങ് എസ് 11 ഫെബ്രുവരി 11 ന് എത്തുമെന്നു സൂചന

ഗാലക്‌സി അണ്‍പാക്ക്ഡ് ഇവന്റിന്റെ ഔദ്യോഗിക പ്രൊമോ പ്രകാരം പുതിയ ഗാലക്‌സി എസ് 11 ഫോണുകള്‍ ഫെബ്രുവരി 11-ന് എത്തുമെന്നു പറയുന്നു. 

Galaxy S11 will launch February 11 at Samsung Unpacked event

2020 തുടക്കത്തില്‍ തന്നെ സാംസങ് പുതിയ ഫ്‌ലാഗ്ഷിപ്പ് ഫോണുകള്‍ അവതരിപ്പിക്കുമെന്ന് സൂചന. 2020 ന്റെ തുടക്കത്തില്‍ സാംസങ് ഗാലക്‌സി എസ് 11 അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും പേരിട്ടോ അതുമല്ലെങ്കില്‍ ഗാലക്‌സി എസ് 20 സീരീസ് പുറത്തിറക്കാനാണ് സാധ്യത. സാംസങ് ഇക്കാര്യം ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന പുതിയ ലീക്ക് സൂചിപ്പിക്കുന്നത് ഫെബ്രുവരി 11 ന് സാംസങ് എസ് 11 സീരീസ് ഫോണുകള്‍ പുറത്തിറക്കാന്‍ പോകുന്നു എന്നാണ്. പുതിയ ക്യാമറ ഡിസൈനുകളെക്കുറിച്ചും ഇത്തരത്തിലൊരു ടീസര്‍ സൂചന നല്‍കുന്നു.

ഔദ്യോഗിക ഇവന്റിനായുള്ള പ്രൊമോ ട്വിറ്ററില്‍ ജനപ്രിയ ടിപ്പ്സ്റ്റര്‍ മാക്‌സ് വെയ്ന്‍ബാക്ക് ചോര്‍ത്തിയതില്‍ നിന്നാണ് ഈ വിവരങ്ങള്‍ പരക്കുന്നത്. ഗാലക്‌സി അണ്‍പാക്ക്ഡ് ഇവന്റിന്റെ ഔദ്യോഗിക പ്രൊമോ പ്രകാരം പുതിയ ഗാലക്‌സി എസ് 11 ഫോണുകള്‍ ഫെബ്രുവരി 11-ന് എത്തുമെന്നു പറയുന്നു. ടീസറില്‍ ഗാലക്‌സിയിലെ 'എ' എന്നതിന് പകരം ചതുരവും പ്രിസവും ഉള്ള ഒരു പുതിയ ഗാലക്‌സി ഐക്കണ്‍ കാണിക്കുന്നു.

Galaxy S11 will launch February 11 at Samsung Unpacked event

അതുവഴി ഈ പുതിയ ഫോണുകളിലെ പുതിയ ക്യാമറ ഡിസൈനുകളെക്കുറിച്ച് സൂചന നല്‍കുന്നു. ഗാലക്‌സി എസ് 11 സീരീസിനൊപ്പം ഈ വര്‍ഷം മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ സാംസങ് വാഗ്ദാനം ചെയ്യുമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗാലക്‌സി എസ് 11 പ്ലസില്‍ ഉയര്‍ന്ന സൂം ലെവലുകള്‍ക്കായി പെരിസ്‌കോപ്പ് ക്യാമറയോടുകൂടിയ ചതുരാകൃതിയിലുള്ള ക്യാമറ ഡിസൈന്‍ ഉണ്ടെന്നാണ് സൂചന.

ടാബ്‌ലെറ്റ് പോലുള്ള രൂപകല്‍പ്പനയ്ക്ക് പകരം പുതിയ ചതുരാകൃതിയിലുള്ള രൂപകല്‍പ്പനയുമായി സാംസങ് ഗാലക്‌സി ഫോള്‍ഡ് 2 നെക്കുറിച്ചും സൂചന നല്‍കുന്നു. ഇതു മാത്രമല്ല എസ് 11 എന്ന പേര് ഒരുപക്ഷേ വര്‍ഷത്തെ സൂചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എസ് 20 എന്നാക്കുമോയെന്നു കിംവദന്തിയുണ്ട്. എന്തായാലും സാംസങ് ഇക്കാര്യത്തില്‍ ഉറപ്പ് പറയുന്നതുവരെ നമുക്ക് കാത്തിരിക്കേണ്ടതുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios