Apple watch 8 : വാച്ച് കെട്ടുന്നയാള്‍ക്ക് പനിയുണ്ടോ?; ആപ്പിള്‍ വാച്ച് പറയും

അതേ സമയം ആപ്പിളിന്‍റെ വിലകുറഞ്ഞ വാച്ച് ആപ്പിള്‍ വാച്ച് എസ്ഇ 2022-ൽ ബോഡി ടെമ്പറേച്ചർ സെൻസർ ഉണ്ടാകില്ലെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. 

Apple Watch Series 8 might be able to detect if you have a fever

സന്‍ഫ്രാന്‍സിസ്കോ: ഉപയോക്താവിന് പനി ഉണ്ടോ, വരാനുള്ള ലക്ഷണമുണ്ടോ എന്ന് നിങ്ങളുടെ വാച്ച് പറഞ്ഞ് തന്നാലോ?. ആപ്പിളിന്റെ വരാനിരിക്കുന്ന വാച്ച് 8 (Apple Watch 8) സ്മാർട്ട് വാച്ച് സീരീസിന് ഈ പ്രത്യേകതയുണ്ടെന്നാണ് പുതിയ വാര്‍ത്ത. ആപ്പിൾ (Apple) അനലിസ്റ്റും ബ്ലൂംബെർഗിന്റെ ടെക് റിപ്പോര്‍ട്ടറുമായ മാർക്ക് ഗുർമാനാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഏറ്റവും പുതിയ വാച്ച് സീരീസ് 8 ശരീര താപനിലയിലെ വർദ്ധനവ് നിരീക്ഷിക്കാനുള്ള സെന്‍സര്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിലെ റീഡിംഗ് അന്തിമ വിധിയായി കാണരുത്. എന്നാല്‍ ആപ്പിളിന്റെ സ്മാർട്ട് വാച്ചിന് അസാധാരണമായ എന്തെങ്കിലും താപവ്യത്യാസം കണ്ടെത്തിയാൽ ഡോക്ടറോട് സംസാരിക്കാനോ തെർമോമീറ്റർ ഉപയോഗിക്കാനോ ഇത് അവസരം നല്‍കും.

അതേ സമയം ആപ്പിളിന്‍റെ വിലകുറഞ്ഞ വാച്ച് ആപ്പിള്‍ വാച്ച് എസ്ഇ 2022-ൽ ബോഡി ടെമ്പറേച്ചർ സെൻസർ ഉണ്ടാകില്ലെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. പ്രോസസ്സിംഗ് പവറിന്റെ കാര്യത്തിൽ, ഏറ്റവും പുതിയ മോഡലുകൾക്ക് എസ്8 എന്ന് പേരിട്ടിരിക്കുന്ന ഒരു പുതിയ പ്രൊപ്രൈറ്ററി ചിപ്‌സെറ്റ് ലഭിക്കുമെന്ന് റിപ്പോർട്ട് പറയുന്നത്.

എന്നിരുന്നാലും വാച്ച് 7 സീരീസിൽ ഫീച്ചർ ചെയ്യുന്ന എസ്7-ൽ നിന്ന് കാര്യമായ വ്യത്യാസമില്ല. ഇതിനർത്ഥം എസ്8, എസ്6 ചിപ്‌സെറ്റിന് സമാനമായിരിക്കുംയ കാരണം അതിന്റെ പിൻഗാമി പ്രോസസ്സിംഗ് പവറിന്റെ കാര്യത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി. ഈ വർഷത്തെ "ആപ്പിൾ വാച്ച് തുടർച്ചയായി മൂന്നാം വർഷവും ഇതേ പൊതു പ്രോസസ്സിംഗ് പ്രകടനം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

അതേ സമയം ആപ്പിൾ അതിന്റെ മാക് ലൈനപ്പിനായി പ്രൊപ്രൈറ്ററി പ്രോസസറുകൾ വികസിപ്പിക്കുന്നതിനായി ചിപ്പ് നിര്‍മ്മാതാക്കളെ കൂടുതല്‍ ഉപയോഗിക്കുന്നതാണ് വാച്ചിന്‍റെ പ്രൊസ്സസര്‍ അപ്ഡേഷനെ ബാധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആഗോള ചിപ്‌സെറ്റ് ക്ഷാമത്തോടൊപ്പം, ആപ്പിൾ എം1, എം1 പ്രോ, എം1 അൾട്രാ, പുതിയ എം2 തുടങ്ങിയ മാക് ചിപ്‌സെറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നഉണ്ട്. അതിനാൽ ആപ്പിൾ വാച്ച് സീരീസിന് ചെറിയ അപ്‌ഗ്രേഡുകൾ മാത്രമാണ് ആപ്പിള്‍ നല്‍കുന്നത്. താമസിയാതെ, എം2 പ്രോസസ്സറുകള്‍ ആപ്പിള്‍ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 

ഐഫോൺ 12 സീരീസിനും ഐഫോൺ 13 ലൈനപ്പിനും സമാനമായ ഫ്ലാറ്റ് എഡ്ജ് ഡിസൈനുമായി ആപ്പിൾ വാച്ച് 8 സീരീസ് സ്മാർട്ട് വാച്ച് വരുമെന്ന അഭ്യൂഹം ശക്തമാണ്. നിലവിൽ, ആപ്പിൾ വാച്ച് മോഡലുകൾ വളഞ്ഞ അരികുകളുള്ള ചതുരാകൃതിയിലുള്ള ഡയലിലാണ് വരുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios