ഏറ്റവും പുതിയ ഐഫോണ്‍ 14ന്‍റെ ക്യാമറയ്ക്ക് പ്രശ്നം; ഉയരുന്ന പ്രശ്നം ഇതാണ്.!
48 മെഗാപിക്സലിന്റെ മെയിൻ ലെൻസുമായാണ് ഐഫോൺ 14 പ്രോ ഇറങ്ങിയത്. ഐഫോൺ 14 ന്റെ അപ്ഡേഷനുകളിലായിരുന്നു ക്യാമറ. അതുകൊണ്ട് തന്നെ ഈ പിഴവുകളെ ഗൌരവമായി തന്നെ ആപ്പിള്‍ കാണുമെന്നാണ് പ്രതീക്ഷ.
സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ആരാധകരുടെ പ്രതീക്ഷകള്‍ സഫലീകരിച്ച് അടുത്തിടെയാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ അവതരിപ്പിച്ചത്. ഐഫോൺ 14 വിപണില്‍ നിന്നും വാങ്ങാന്‍ കാത്തിരിക്കുകയാണ് വലിയൊരു വിഭാഗം ഉപയോക്താക്കള്‍. എന്നാല്‍ ചിലയിടങ്ങളില്‍ ഐഫോൺ 14 വിപണിയിലെത്തിയതോടെ പരാതികൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഫോണിന്റെ ക്യാമറ സംബന്ധിച്ചാണ് വ്യാപക റിപ്പോർട്ടുകൾ ഉയരുന്നത്.
ഐഫോണിലെ ക്യാമറാ ആപ്പ് കൂടാതെ തേര്‍ഡ് പാര്‍ട്ടി ക്യാമറാ ആപ്പുകൾ ഉപയോഗിച്ചു പകർത്തുന്ന ഫോട്ടോകൾക്കും വിഡിയോയ്ക്കും ഐഫോൺ 14 പ്രോ സീരീസിൽ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന് തെളിവായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത് ടിക്ടോക്, ഇൻസ്റ്റഗ്രാം, സ്‌നാപ്ചാറ്റ് പോലുള്ള ആപ്ലിക്കേഷനുകളാണ്. ഇവ ഉപയോഗിക്കുമ്പോൾ ഐഫോൺ 14 ന്‍റെ പിൻ ക്യാമറയ്ക്ക് പ്രശ്നം നേരിടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
48 മെഗാപിക്സലിന്റെ മെയിൻ ലെൻസുമായാണ് ഐഫോൺ 14 പ്രോ ഇറങ്ങിയത്. ഐഫോൺ 14 ന്റെ അപ്ഡേഷനുകളിലായിരുന്നു ക്യാമറ. അതുകൊണ്ട് തന്നെ ഈ പിഴവുകളെ ഗൌരവമായി തന്നെ ആപ്പിള്‍ കാണുമെന്നാണ് പ്രതീക്ഷ.
റെഡ്ഡിറ്റ്, ട്വിറ്റർ പോലുള്ള സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഐഫോൺ 14 ന്റെ പ്രശ്നത്തെ കുറിച്ച് ആദ്യം ഉപഭോക്താക്കൾ സംസാരിച്ച് തുടങ്ങിയത്. നിരവധി പേരാണ് ഇതെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഭൂരിപക്ഷം പേരും വീഡിയോ സഹിതമാണ് ഷെയർ ചെയ്തിരിക്കുന്നത്. ടിക്ടോക്, ഇൻസ്റ്റഗ്രാം പോലുള്ള മറ്റു ആപ്ലിക്കേഷനുകളിൽ ക്യാമറ ഉപയോഗിക്കുമ്പോൾ മാത്രമാണ് പ്രശ്‌നമുള്ളത്.
അതേസമയം ഐഫോണിന്റെ ബിൽറ്റ് ഇൻ ക്യാമറ ആപ്ലിക്കേഷനിൽ ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നില്ല. മറ്റു പല ആപ്ലിക്കേഷനുകളിലും ഉപയോഗിക്കുമ്പോൾ ഓട്ടോഫോക്കസ് സംവിധാനം നഷ്ടമാകുന്നതായി കാണുന്നുണ്ട്. ഹാർഡ്‌വെയറിലല്ല സോഫ്റ്റ്‌വെയറിലാണ് പ്രശ്‌നമുള്ളതെന്നാണ് ആപ്പിളിലെ എൻജിനീയർമാരുടെ നിഗമനം. പുതിയ സോഫ്റ്റ് വെയർ അപ്ഡേഷനിലൂടെ ഇത് പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആപ്പിൾ അധികൃതർ. അടുത്ത ആഴ്ചയ്ക്കുള്ളില്‍ ആപ്പിള്‍ പുതിയ ക്യാമറ അപ്ഡേഷന്‍ ലഭ്യമാക്കും എന്നാണ് വിവരം.
ഐഫോൺ ആണ് ആപ്പിളിന്‍റെ മെയിൻ പ്രോഡക്ട്. കമ്പനിയുടെ വരുമാനത്തിന്‍റെ ഭൂരിപക്ഷവും ഐഫോൺ വിൽപനയെ ആശ്രയിച്ചാണ്. ആപ്പ് സ്റ്റോർ, ആപ്പിൾ ടിവി+ പോലുള്ള സേവനങ്ങളിലൂടെയും എയർപോഡ്, ആപ്പിൾ വാച്ച് തുടങ്ങിയ ഉൽപന്നങ്ങളുമാണ് ആപ്പിളിന്റെ മറ്റ് വരുമാന മാർഗങ്ങൾ.
ഐഫോണ്‍ സ്വന്തമാക്കാന്‍ വന്‍ അവസരം; വന്‍ വിലക്കുറവ്, ഓഫര്‍ ഇങ്ങനെ
യുഎഇയിലെ ഐഫോണ്‍ 14 വില്‍പ്പന; കേരളത്തില്‍ നിന്നും പറന്നെത്തി ആദ്യഫോണ്‍ സ്വന്തമാക്കി തൃശ്ശൂരുകാരന്‍