സാംസങ്ങിന് നൂറുകോടി ഡോളറിന്‍റെ നഷ്ടപരിഹാരം നല്‍കി ആപ്പിള്‍

ഒ.എല്‍.ഇ.ഡി. സ്‌ക്രീനുകള്‍ക്കായി ആപ്പിള്‍  സാംസങ്ങിനെയാണ് ആശ്രയിച്ചിരുന്നത്. ലോകത്ത് ആകെ നിര്‍മിക്കുന്ന ഒ എല്‍ ഇ ഡി സ്‌ക്രീനുകളില്‍ നാല്‍പ്പത് ശതമാനവും സാംസങ്ങിന്റേതാണ്.  

Apple paid Samsung almost one million penalty

വാഷിങ്ടണ്‍:  സാംസങ്ങിന് ആപ്പിള്‍ നൂറുകോടിയോളം ഡോളറിന്റെ നഷ്ടപരിഹാരം നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാംസങ്ങില്‍നിന്ന് നേരത്തെ ഓര്‍ഡര്‍ ചെയ്ത ഒ.എല്‍.ഇ.ഡി.(ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ്) സ്‌ക്രീനുകള്‍ വാങ്ങുന്നതില്‍ ആപ്പിള്‍ വീഴ്ച വരുത്തിയിരുന്നു. 

ഇതാണ് 95 കോടി ഡോളര്‍ സാംസങ്ങിന് നഷ്ടപരിഹാരമായി നല്‍കാന്‍ ആപ്പിള്‍ നിര്‍ബന്ധിതരായതെന്നാണ് വിവരം. ഒ.എല്‍.ഇ.ഡി. സ്‌ക്രീനുകള്‍ക്കായി ആപ്പിള്‍  സാംസങ്ങിനെയാണ് ആശ്രയിച്ചിരുന്നത്. ലോകത്ത് ആകെ നിര്‍മിക്കുന്ന ഒ എല്‍ ഇ ഡി സ്‌ക്രീനുകളില്‍ നാല്‍പ്പത് ശതമാനവും സാംസങ്ങിന്റേതാണ്.  

സാംസങ്ങിന് ആപ്പിള്‍ പിഴ നല്‍കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷവും  സാംസങിൽ നിന്ന്ല ഓര്‍ഡര്‍ ചെയ്ത ഒ‌എൽ‌ഇഡി പാനലുകൾ വാങ്ങാത്തതിന് ആപ്പിളിന് പിഴ ചുമത്തിയിരുന്നു. ആപ്പിൾ കഴിഞ്ഞ വർഷം 684 മില്യൺ ഡോളർ പിഴയായി സാംസങ്ങിന് നൽകിയെന്നാണ് റിപ്പോർട്ട്. കോവിഡ് -19 മൂലമുള്ള ദുർബലമായ ഡിമാൻഡും വിൽപ്പനയുമാണ് ആപ്പിൾ ഒ‌എൽ‌ഇഡി പാനൽ സാംസങ്ങില്‍ നിന്ന് വാങ്ങാഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.  

Latest Videos
Follow Us:
Download App:
  • android
  • ios