ഇന്ത്യയിലെ ഐഫോണിന്‍റെ വില കുത്തനെ താഴ്ത്തി ആപ്പിള്‍
പുതിയ ഐഫോണുകള്‍ ഇന്ത്യയില്‍ എത്തുന്നതിന്‍റെ ഭാഗമായി പഴയ മോഡലുകളുടെ ഇന്ത്യയിലെ വില ആപ്പിള്‍ കുത്തനെ താഴ്ത്തി. പുതിയ വിലകള്‍ ഇങ്ങനെയാണ്.
ദില്ലി: പുതിയ ഐഫോണുകള്‍ ഇന്ത്യയില്‍ എത്തുന്നതിന്‍റെ ഭാഗമായി പഴയ മോഡലുകളുടെ ഇന്ത്യയിലെ വില ആപ്പിള്‍ കുത്തനെ താഴ്ത്തി. പുതിയ വിലകള്‍ ഇങ്ങനെയാണ്.
ഐഫോണ്‍ XS (64GB) പഴയവില 95,390 രൂപ രൂപയ്ക്കാണ് വിറ്റുകൊണ്ടിരുന്നത്. ഇത് പുതിയ വിലയായ 89,900 രൂപയ്ക്ക് ലഭിക്കും- 5,490 രൂപയുടെ വിലക്കുറവ്. അതേ സമയം ഐഫോണ്‍ XS (256GB) പഴയ വില 1,14,900 രൂപയാണ്. ഇത് പുതുക്കിയ വില 1,03,900 രൂപയ്ക്ക് ലഭിക്കും, വിലക്കുറവ് 11,000 രൂപ. ഐഫോണ്‍ XR (64GB) പഴയ വില 76,900 രൂപ, പുതിയ വില 49,900 ആകെ വിലക്കുറവ് 27,000 രൂപ. ആപ്പിള്‍ ഐഫോണ്‍ XR (128GB) പഴയ വില- 81,900 രൂപ- പുതിയ വില 54,900 രൂപ ആകെ വിലക്കുറവ് 27,000 രൂപ
ഐഫോണ്‍ 8 പ്ലസ് (64GB)- പഴയ വില - 69,900 രൂപ- പുതിയ വില 49,900- ആകെ വിലക്കുറവ് 20,000 രൂപ. ഐഫോണ്‍ 8 (64GB) - പഴയ വില 59,900 രൂപ- പുതിയ വില 39,900- ആകെ വിലക്കുറവ് 20,000 രൂപ
ഐഫോണ്‍ 7പ്ലസ് (32GB)- പഴയ വില- 49,900 രൂപ- പുതിയ വില 37,900 രൂപ- വിലക്കുറവ്- 12,000 രൂപ. ഐഫോണ്‍ 7 പ്ലസ് (128GB)- പഴയ വില 59,900 രൂപ- പുതിയ വില 42,900
ഐഫോണ്‍ 7 (32GB)- പഴയ വില 39,900 രൂപ- പുതിയ വില 29,900രൂപ, ഐഫോണ്‍ 7 (128GB) പഴയ വില 49,900 രൂപ- പുതിയ വില 39,900 രൂപ- വിലക്കുറവ് -10,000 രൂപ