ഫാസ്റ്റ് ചാര്‍ജിംഗ് ഫോണാണോ നിങ്ങളുടെത്?; 'ബാഡ് പവര്‍' നിങ്ങളുടെ ഫോണിന്‍റെ കഥ കഴിച്ചേക്കും.!
പ്രത്യേക ഡിവൈസ് ഉപയോഗിച്ചാണ് ഗവേഷകര്‍ ബാഡ് പവര്‍ എന്ന പ്രശ്നത്തെ കണ്ടെത്തിയത്. ഫോണില്‍ മാത്രമല്ല ലാപ്ടോപ്പുകളിലും ഇത്തരം ഒരു പ്രശ്നം ബാധിക്കാം എന്നാണ് ഇസഡ്ഡി നെറ്റ് റിപ്പോര്‍ട്ട് പറയുന്നത്.
ന്യൂയോര്‍ക്ക്: ഇന്ന് മൊബൈല്‍ ഫോണ്‍ വാങ്ങുന്ന വ്യക്തികള്‍ ആ ഫോണിനുണ്ടോ എന്ന് നോക്കുന്ന പ്രധാന പ്രത്യേകത ഫാസ്റ്റ് ചാര്‍ജിംഗാണ്. അതിവേഗത്തില്‍ 50 ശതമാനം എങ്കിലും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഫോണ്‍ ആല്ലാതെ ഉപയോക്താവ് പരിഗണിക്കാത്ത രീതി തന്നെ വിപണിയിലുണ്ട്.
എന്നാല്‍ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനത്തെയും നിങ്ങളുടെ ഫോണിന് പ്രശ്നമുണ്ടാക്കുന്ന രീതിയില്‍ ഉപയോഗപ്പെടുത്താം എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇസഡ്ഡി നെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം
ബാഡ് പവര്‍ എന്ന പ്രശ്നം ഫാസ്റ്റ് ചാര്‍ജറിന്‍റെ പ്രവര്‍ത്തനത്തെ കറപ്റ്റ് ചെയ്യും. പിന്നീട് ഫോണിന് സ്വീകരിക്കാന്‍ കഴിയുന്നതിലേറെ വോള്‍ട്ടേജ് വൈദ്യുതി ഫോണിലേക്ക് കടത്തിവിടും. ഇത് ശരിക്കും ഫോണിനെ തകര്‍ക്കും.
പ്രത്യേക ഡിവൈസ് ഉപയോഗിച്ചാണ് ഗവേഷകര്‍ ബാഡ് പവര്‍ എന്ന പ്രശ്നത്തെ കണ്ടെത്തിയത്. ഫോണില്‍ മാത്രമല്ല ലാപ്ടോപ്പുകളിലും ഇത്തരം ഒരു പ്രശ്നം ബാധിക്കാം എന്നാണ് ഇസഡ്ഡി നെറ്റ് റിപ്പോര്‍ട്ട് പറയുന്നത്. നിങ്ങളുടെ ഗാഡ്ജറ്റില്‍ നിന്നും വിവരം ചോര്‍ത്തുന്ന മാല്‍വെയര്‍, റാംസംവെയര്‍ എന്നിവയ്ക്ക് സമാനം തന്നെയാണ് ബാഡ് പവര്‍. പക്ഷെ ഇവ ഡാറ്റ ചോര്‍ത്തില്ല. പക്ഷെ ഒരു സിസ്റ്റം പൂര്‍ണ്ണമായും തകര്‍ക്കാന്‍ പ്രാപ്തമാണിത്.
ഏതാണ്ട് 35 ഓളം ഫാസ്റ്റ് ചാര്‍ജറുകളാണ് ഇതിനായി ഗവേഷകര്‍ പരീക്ഷണത്തിന് വിധേയമാക്കിയത്. ഇതില്‍ 18 എണ്ണത്തില്‍ ബാഡ് പവര്‍ പ്രശ്നം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രശ്ന ബാധിതമായ ചാര്‍ജറുകള്‍ ഏത് കമ്പനിയുടെതെന്ന് ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടില്ല.
ഇത് പരിഹരിക്കാന്‍ രണ്ട് വഴികളാണ് ഉപയോക്താക്കള്‍ക്കും,ചാര്‍ജര്‍ നിര്‍മ്മാതാക്കള്‍ക്കും ഗവേഷകര്‍ മുന്നോട്ട് വയ്ക്കുന്നത്. നിര്‍മ്മാതാക്കള്‍ ഇത്തരം ചാര്‍ജറുകളില്‍ അഡീഷണലായി ഒരു ഫ്യൂസ് വയ്ക്കണമെന്നും. ഫാസ്റ്റ് ചാര്‍ജറുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ അത് രണ്ടാമതൊരാള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കരുതെന്നും പറയുന്നു. കാരണം അതിലേക്ക് മാല്‍വെയര്‍ കടന്നുവന്നേക്കാം.