സെല്‍ഫി ക്യാമറയില്‍ അത്ഭുതം കാട്ടുന്ന ഒപ്പോ റെനോ 3 പ്രോ; ഇന്ത്യയില്‍ എപ്പോള്‍ എത്തും

റിനോ 3 പ്രോയുടെ ഇന്ത്യ വേരിയന്‍റില്‍ മുന്‍വശത്ത് ഇരട്ട പഞ്ച്‌ഹോള്‍ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കുമെന്നും അഭ്യൂഹമുണ്ട്

44 megapixel front camera oppo reno 3 pro smartphone launch date india

ഓപ്പോ റെനോ 3 പ്രോ ഒടുവില്‍ ഇന്ത്യയിലേക്ക് വരുന്നു. കൂടുതല്‍ ബെല്ലുകളും വിസിലുകളുമുള്ള റെനോ 3 യുടെ വേരിയന്റായി കഴിഞ്ഞ വര്‍ഷം ചൈനയിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ ആദ്യം പുറത്തിറക്കിയത്. എന്നിരുന്നാലും, റെനോ 3 പ്രോയുടെ ഇന്ത്യന്‍ വേരിയന്റ് ചൈനയില്‍ ലഭ്യമായതില്‍ നിന്ന് ചില പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇതിനര്‍ത്ഥം റെനോ 3 പ്രോ ഫോര്‍ ഇന്ത്യ 5ജി ഫീച്ചര്‍ ഒഴിവാക്കുമെന്നും പകരം 4 ജി സപ്പോര്‍ട്ടുമായി വരുമെന്നുമാണ്. ഇന്ത്യന്‍ വിപണിയിലെ റെനോ 3 പ്രോയുടെ സവിശേഷതകളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല.

'എക്‌സ്‌പെര്‍ട്ട് ക്യാമറ ക്രെഡന്‍ഷ്യലുകളുള്ള' ഓപ്പോ റിനോ 3 പ്രോ ഉടന്‍ ഇന്ത്യയിലേക്ക് വരുന്നുവെന്ന് ഓപ്പോ ഇന്ത്യയുടെ മേധാവി തസ്ലീം ആരിഫാണ് ട്വിറ്ററില്‍ സൂചന നല്‍കിയത്. ഇന്ത്യയില്‍ റെനോ 3 പ്രോ ലോഞ്ചിംഗിന്റെ വേരിയന്റ് 4 ജി മോഡലായിരിക്കും. അതേസമയം, ഈ വര്‍ഷം വിപണിയിലെത്താന്‍ വിവിധ 5 ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഓപ്പോയിഹലുണ്ടെന്നും ആരിഫ് കൂട്ടിച്ചേര്‍ത്തു. 

സ്മാര്‍ട്ട്‌ഫോണിന്റെ ചൈന കൗണ്ടര്‍പാര്‍ട്ടിന് വിപരീതമായി റിനോ 3 പ്രോയുടെ ഇന്ത്യ വേരിയന്റില്‍ മുന്‍വശത്ത് ഇരട്ട പഞ്ച്‌ഹോള്‍ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കുമെന്നും അഭ്യൂഹമുണ്ട്. മുന്‍വശത്തെ ക്യാമറകള്‍ 44 മെഗാപിക്‌സല്‍ സ്‌നാപ്പറും 2 മെഗാപിക്‌സല്‍ സ്‌നാപ്പറും ആയിരിക്കും. ചൈന മോഡലിന് മുന്‍വശത്ത് 32 മെഗാപിക്‌സല്‍ ക്യാമറയുണ്ട്. 48 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, 13 മെഗാപിക്‌സല്‍ ടെലിഫോട്ടോ സെന്‍സര്‍ എന്നിവയും ഇതിനു നല്‍കിയിരിക്കുന്നു. ചൈന മോഡലിലുള്ള അതേ ക്യാമറകള്‍ ഇന്ത്യയിലെ ഓപ്പോ റിനോ 3 പ്രോയില്‍ പായ്ക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണു സൂചനകള്‍. കൂടാതെ 2 മെഗാപിക്‌സല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സെന്‍സറും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 ജി പ്രോസസറും സംയോജിത 5 ജി മോഡമും ഉപയോഗിച്ചാണ് ഓപ്പോ റെനോ 3 പ്രോ ചൈനയില്‍ അവതരിപ്പിച്ചത്. ഇന്ത്യയ്ക്കായി 5ജി ഇല്ലാത്തതിനാല്‍, സ്‌നാപ്ഡ്രാഗണ്‍ 730 ജി പോലുള്ള മറ്റൊരു പ്രോസസര്‍ പ്രതീക്ഷിക്കുന്നു. 6.5 ഇഞ്ച് അമോലെഡ് 90 ഹെര്‍ട്‌സ് ഡിസ്‌പ്ലേയില്‍ ഉള്‍ച്ചേര്‍ത്ത ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഇതിലുള്ളത്. 8 ജിബി റാമും 256 ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജും വരെ ഉണ്ടായിരിക്കാം. സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത കളര്‍ ഒഎസ് 7 പ്രവര്‍ത്തിപ്പിക്കുകയും 4025 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുകയും ചെയ്യും. 30വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ ബാറ്ററി പിന്തുണയ്ക്കും.

Latest Videos
Follow Us:
Download App:
  • android
  • ios