ഗെയിം പ്രേമികള്‍ക്കു സന്തോഷിക്കാം, 16 ജിബി റാം സപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ ഫോണ്‍ വിപണിയിലേക്ക്

5 ജി കണക്റ്റിവിറ്റി ഉപയോഗിച്ച് ലോഞ്ച് ചെയ്യുന്നതിനാല്‍ ഫോണ്‍ വിലകുറഞ്ഞതായിരിക്കില്ല

16GB RAM first phone for mobile lovers

വിപണിയില്‍ വലിയൊരു സംഭവമായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഷവോമി ബ്ലാക്ക് ഷാര്‍ക്ക്. കൂടുതല്‍ റാമുകളുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഈ വര്‍ഷം വിപണി പിടിച്ചെടുക്കുമെന്നു കരുതുന്നതിനിടയിലാണ് ബ്ലാക്ക് ഷാര്‍ക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തായിരിക്കുന്നത്. 16 ജിബി റാമാണ് ഈ സ്മാര്‍ട്ട് ഫോണില്‍ ഉള്‍പ്പെടുത്താന്‍ ഷവോമി തയ്യാറെടുക്കുന്നതത്രേ. റിപ്പോര്‍ട്ടുകള്‍ യാഥാര്‍ത്ഥ്യമായാല്‍, വിപണിയില്‍ ഏറ്റവും കൂടുതല്‍ റാം ഉള്ള ഫോണായി ബ്ലാക്ക് ഷാര്‍ക്ക് 3 മാറും. കൂടാതെ, ഈ ഗെയിമിംഗ് ഫോണ്‍ 5ജി നെറ്റ്‌വര്‍ക്കുകളെ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.

ചൈനീസ് ടിപ്സ്റ്റര്‍ ചോര്‍ത്തിയ ഈ വിവരങ്ങള്‍ ഫോണിന്റെ വിലയെക്കുറിച്ചുള്ള ചില വിവരങ്ങളും വെളിപ്പെടുത്തുന്നു. 5 ജി കണക്റ്റിവിറ്റി ഉപയോഗിച്ച് ലോഞ്ച് ചെയ്യുന്നതിനാല്‍ ഫോണ്‍ വിലകുറഞ്ഞതായിരിക്കില്ലെന്ന് ടിപ്പ്സ്റ്റര്‍ അവകാശപ്പെടുന്നു. വില കുറയ്ക്കാന്‍ വേണ്ടി 5ജി ഇതര വേരിയന്റ് ആരംഭിക്കാന്‍ ബ്ലാക്ക് ഷാര്‍ക്കിനെ പ്രേരിപ്പിച്ചേക്കാം. ഫോണിന്റെ മറ്റ് സവിശേഷതകളെക്കുറിച്ച് ഇപ്പോള്‍ കുറച്ച് വിവരങ്ങള്‍ ലഭ്യമാണ്. എന്നിരുന്നാലും, അതിന്റെ മുന്‍ഗാമിയായ ബ്ലാക്ക് ഷാര്‍ക്ക്2-ല്‍ ഉണ്ടായിരുന്ന 6.39 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്‌പ്ലേ ഇവിടെയും ഉപയോഗിച്ചേക്കാം. കുറഞ്ഞത് ബ്ലാക്ക് ഷാര്‍ക്ക് 3 ല്‍ ഈ വലുപ്പമെങ്കിലും കൂടുമെന്നു വേണം കരുതാന്‍.

സ്‌നാപ്ഡ്രാഗണ്‍ 855+ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് ഷാര്‍ക്ക് 2 പ്രോയില്‍ നിന്നും ബ്ലാക്ക് ഷാര്‍ക്ക് 3 മെച്ചപ്പെടുമെന്നു കരുതുന്നു. ബാറ്ററി കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെയായിരിക്കുമെന്നും പരമാവധി 4000 എംഎഎച്ച് വേഗത കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ബ്ലാക്ക് ഷാര്‍ക്കിന് വേഗത്തില്‍ ചാര്‍ജിംഗ് സാങ്കേതികവിദ്യ ചേര്‍ക്കാന്‍ കഴിയും. അത് പ്രോയില്‍ ഉണ്ടായിരുന്ന 27വാട്‌സ് സാങ്കേതികവിദ്യയേക്കാള്‍ ഉയര്‍ന്നതാവും. വരും ആഴ്ചകളില്‍ ഈ ഫോണിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios