ദിവസവും കറുവപ്പട്ട വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

പല വിഭവങ്ങളിലും രുചിയും സ്വാദും കൂട്ടാൻ കറുവപ്പട്ട ഉപയോ​ഗിക്കാറുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

Reasons to include Cinnamon water to diet

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട.  പല വിഭവങ്ങളിലും രുചിയും സ്വാദും കൂട്ടാൻ കറുവപ്പട്ട ഉപയോ​ഗിക്കാറുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

കറുവപ്പട്ട വെള്ളത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട വെള്ളം പതിവായി കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

രണ്ട്... 

പ്രമേഹ രോഗികള്‍ക്കും കുടിക്കാവുന്ന ഒരു പാനീയമാണ് കറുവപ്പട്ട വെള്ളം. ഇവ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

മൂന്ന്... 

കറുവാപ്പട്ട കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുമെന്നും ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. കറുവപ്പട്ട വെള്ളം പതിവായി കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. 

നാല്... 

കറുവപ്പട്ടയിട്ട വെള്ളം പതിവായി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ നിയന്ത്രിക്കാനും ഗ്യാസ്, ദഹനക്കേട് എന്നിവയെ തടയാനും സഹായിക്കും. 

അഞ്ച്... 

ശരീര ഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കറുവപ്പട്ട വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കറുവാപ്പട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് മികച്ചൊരു പ്രതിവിധിയാണ്.  വയറിലെ കൊഴുപ്പിനെ പുറംന്തള്ളാനും ഇവ കുടിക്കാവുന്നതാണ്. 

ആറ്... 

കറുവപ്പട്ട വെള്ളം കുടിക്കുന്നത്  ആർത്തവസമയത്തെ വേദനയെ കുറയ്ക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രാത്രി രണ്ട് ഈന്തപ്പഴം വീതം കഴിക്കൂ; അറിയാം ഗുണങ്ങള്‍...

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios