Onam 2022 : ഓണം സ്പെഷ്യൽ; രുചികരമായ പനിനീർപൂവ് പായസം ഈസിയായി തയ്യാറാക്കാം
കടല പായസം, സേമിയ പായസം, അട പായസം എന്നിവയിൽ നിന്നുമെല്ലാം വ്യത്യസ്തമായ ഒരു പായസം ഈ ഓണത്തിന് തയ്യാറാക്കാവുന്നതാണ്. ഈ ഓണത്തിന് സ്പെഷ്യൽ പനിനീർപൂവ് പായസം തയ്യാറാക്കിയാലോ?
ഓണത്തിന് ഇനി ദിവസങ്ങൾ മാത്രമല്ലേയുള്ളൂ. ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ ഓടി എത്തുന്നത് ഓണസദ്യം തന്നെയായിരിക്കും. വ്യത്യസ്ത രുചിയിലുള്ള പായസങ്ങൾ ഓണസദ്യയിൽ നാം കാണാറുണ്ട്. കടല പായസം, സേമിയ പായസം, അട പായസം എന്നിവയിൽ നിന്നുമെല്ലാം വ്യത്യസ്തമായ ഒരു പായസം ഈ ഓണത്തിന് തയ്യാറാക്കാവുന്നതാണ്. ഈ ഓണത്തിന് സ്പെഷ്യൽ പനിനീർപൂവ് പായസം തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ...
അരിപ്പൊടി 1/2 കപ്പ്
പനിനീർ പൂവ് 3 എണ്ണം
പാൽ 3/4 ലിറ്റർ
പഞ്ചസാര 150 ഗ്രാം
അണ്ടിപ്പരിപ്പ് 10 ഗ്രാം
തയ്യാറാക്കുന്ന വിധം...
ആദ്യം അണ്ടിപ്പരിപ്പ് പൊടിച്ച് വയ്ക്കുക. ഒരു ടീസ്പൂൺ പഞ്ചസാര ഉപയോഗിച്ച് പഞ്ചസാര പാവ് ഉണ്ടാക്കി വയ്ക്കുക.
ശേഷം ഒരു പനിനീർ പൂവിൻ്റെ ഇതളുകൾ പഞ്ചസാര പാവിലിട്ട് ക്രഷ് ചെയ്ത് വയ്ക്കുക. രണ്ട്
പനിനീർ പൂവിൻ്റെ ഇതളുകൾ അര കപ്പ് വെള്ളത്തിൽ തിളപ്പിയ്ക്കുക. അരിപ്പൊടി ചെറുതായി ചൂടാക്കിയതിൽ ഈ വെള്ളം ചേർത്ത് വാട്ടിക്കുഴയ്ക്കുക. ഇതിലേയ്ക്ക് പഞ്ചസാര പാവിലിട്ട് വഴറ്റിയ പനിനീർ ഇതളുകളും തരുതരുപ്പായി പൊടിച്ച അണ്ടിപ്പരിപ്പും ചേർക്കുക. എല്ലാം കൂടി നല്ലപോലെ മയത്തിൽ കുഴയ്ക്കുക ഇതുപയോഗിച്ച് ചെറിയ മുത്തുമണി പോലെ ഉരുട്ടി എടുക്കുക. പാൽ തിളപ്പിയ്ക്കാൻ വക്കുക. പനിനീർ പൂ ഇട്ട് തിളപ്പിച്ച വെള്ളം ഇതിൽ ചേർക്കുക തിളയ്ക്കുന്ന പാലിലേയ്ക്ക് ഈ മുത്തുമണികൾ ചേർത്ത് ആവശ്യത്തിന് കുറുകുന്നതു വരെ ഇളക്കുക. പായസ പരുവമാകുമ്പോൾ മാറ്റിവെയ്ക്കുക. സ്വാദിഷ്ടവും മനോഹരവുമായ പനിനീർ പൂ മണി പായസം റെഡി...
തയ്യാറാക്കിയത്:
സീമ രാജേന്ദ്രൻ,
തൃശൂർ
Read more അവൽ പായസം എളുപ്പം തയ്യാറാക്കാം