Asianet News MalayalamAsianet News Malayalam

ഈ എട്ട് ഭക്ഷണങ്ങള്‍ നിങ്ങളുടെ പല്ലുകളെ നശിപ്പിക്കും

കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ് പലപ്പോഴും മോണരോഗങ്ങളും പല്ല് ദ്രവിക്കലും മറ്റും ഉണ്ടാകുന്നത്. കൂടാതെ ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം.

foods and drinks that can damage teeth
Author
First Published May 2, 2024, 6:21 PM IST


ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനായി പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ് പലപ്പോഴും മോണരോഗങ്ങളും പല്ല് ദ്രവിക്കലും മറ്റും ഉണ്ടാകുന്നത്. കൂടാതെ ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം. ചില ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം... 

1. പോപ്കോണ്‍ 

പോപ്കോണ്‍ കഴിക്കുന്നത് പല്ലുകളുടെ ഇനാമലിന് നന്നല്ല. അതിനാല്‍ അമിതമായി പോപ്കോണ്‍ കഴിക്കുന്നത് ഒഴിവാക്കുക. 

2. കാര്‍ബോഹൈഡ്രേറ്റ് പാനീയങ്ങള്‍ 

സോഡ പോലെയുള്ള എല്ലാ കാര്‍ബോഹൈഡ്രേറ്റ് പാനീയങ്ങളും പല്ലുകളെ നശിപ്പിക്കും. അതിനാല്‍ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. 

3. ബ്ലാക്ക് കോഫി

നമ്മളിൽ പലരും ദിവസവും അഞ്ചും ആറും ബ്ലാക്ക്  കോഫി കുടിക്കുന്നവരാകും. എന്നാല്‍  ഈ ശീലം നിങ്ങളുടെ പല്ലുകളെ നശിപ്പിക്കും. കോഫിയിലെ ടാനിക് ആസിഡ്, കഫൈൻ  തുടങ്ങിയവ പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കും. ഒപ്പം പല്ലുകളിലെ നിറം കെടുത്തുകയും ചെയ്യും.  അതിനാല്‍ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.

4. സിട്രസ് പഴങ്ങള്‍

നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുകയും പല്ലുകൾ കേട് വരാൻ വഴിയൊരുക്കുകയും ചെയ്യും. ആസിഡ് അടങ്ങിയിരിക്കുന്ന എല്ലാ ഭക്ഷണപദാർത്ഥങ്ങളും പല്ലുകളുടെ ആരോഗ്യത്തെ നിശിപ്പിക്കും.

5. വൈൻ

വൈനിലെ ആസിഡ് നിങ്ങളുടെ പല്ലുകളിലെ ഇനാമലിനെ ബാധിക്കുകയും പല്ലുകളുടെ നിറം കെടുത്തുകയും ചെയ്യും. 

6. മധുരമുളള മിഠായി

മധുരമുളള മിഠായി ധാരാളം കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും.  ഒപ്പം ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യും. 

7. ചിപ്സ്, കുക്കീസ് 

ചിപ്സ്, കുക്കീസ് പോലെ ഉപ്പും പഞ്ചസാരയും മറ്റും ധാരാളം അടങ്ങിയവയും പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കും. ഇവയും അമിതമായി കഴിക്കരുത്. 

8. മദ്യം 

അമിത മദ്യപാനവും പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കും. 

Also read: ശരീരത്തിൽ കാത്സ്യം കുറവാണെന്ന് എങ്ങനെ തിരിച്ചറിയാം? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

youtubevideo

Follow Us:
Download App:
  • android
  • ios