നൂറോ അഞ്ഞൂറോ കോടിയല്ല, ഇത് പതിനായിരം കോടി ക്ലബ്ബില്‍ ഇടംപിടിച്ച സിനിമകള്‍
ലോകസിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ പത്ത് സിനിമകളാണ് ചുവടെ.
ഇന്ത്യന്‍ സിനിമയില്‍ കോടി ക്ലബ്ബുകളുടെ കണക്കുകള്‍ ആദ്യം വാര്‍ത്തകളില്‍ എത്തിച്ചത് ബോളിവുഡ് ചിത്രങ്ങളായിരുന്നു. പിന്നാലെ തമിഴ്, തെലുങ്ക് ഇപ്പോള്‍ മലയാളം വരെ 100, 200 കോടി ക്ലബ്ബുകള്‍ എന്നത് വലിയ വാര്‍ത്ത അല്ലാതായിരിക്കുന്നു. ബോളിവുഡിന് പുറത്ത് തെലുങ്കില്‍ ഒറിജിനല്‍ ഇറങ്ങിയ എസ് എസ് രാജമൗലിയുടെ 'ബാഹുബലി 2' ആണ് എക്കാലത്തെയും വലിയ ഇന്ത്യന്‍ ഹിറ്റ്. 1,810 കോടി രൂപയാണ് ബാഹുബലി 2ന്റെ ലൈഫ് ടൈം ബോക്‌സ്ഓഫീസ് കളക്ഷന്‍. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് വിജയവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് നന്നേ ചെറുത്. കഴിഞ്ഞ ദിവസം 'അവതാറി'ന്റെ റെക്കോര്‍ഡ് മറികടന്ന് ലോകസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് വിജയമായ 'അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയി'മിന്റെ കളക്ഷന്‍ 'ബാഹുബലി 2' നേടിയതിന്റെ പത്തിരട്ടി വരും. ലോകസിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ പത്ത് സിനിമകളാണ് ചുവടെ.
1. അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം (2019)- 2.790 ബില്യണ്‍ ഡോളര്‍ (19,235 കോടി ഇന്ത്യന്‍ രൂപ)
2. അവതാര്‍ (2009)- 2.789 ബില്യണ്‍ ഡോളര്‍ (19,228 കോടി ഇന്ത്യന്‍ രൂപ)
3. ടൈറ്റാനിക്ക് (1997)- 2.187 ബില്യണ്‍ ഡോളര്‍ (15,078 കോടി ഇന്ത്യന്‍ രൂപ)
4. സ്റ്റാര്‍ വാര്‍സ്: ദി ഫോഴ്‌സ് അവേക്കന്‍സ് (2015)- 2.068 ബില്യണ്‍ ഡോളര്‍ (14,257 കോടി ഇന്ത്യന്‍ രൂപ)
5. അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍ (2018)- 2.048 ബില്യണ്‍ ഡോളര്‍ (14,119 കോടി ഇന്ത്യന്‍ രൂപ)
6. ജുറാസിക് വേള്‍ഡ് (2015)- 1.671 ബില്യണ്‍ ഡോളര്‍ (11,520 കോടി ഇന്ത്യന്‍ രൂപ)
7. മാര്‍വെല്‍സ് ദി അവഞ്ചേഴ്‌സ് (2012)- 1.518 ബില്യണ്‍ ഡോളര്‍ (10,465 കോടി ഇന്ത്യന്‍ രൂപ)
8. ഫ്യൂരിയസ് 7 (2015)- 1.516 ബില്യണ്‍ ഡോളര്‍ (10,452 കോടി ഇന്ത്യന്‍ രൂപ)
9. അവഞ്ചേഴ്‌സ്: ഏജ് ഓഫ് അല്‍ട്രോണ്‍ (2015)- 1.405 ബില്യണ്‍ ഡോളര്‍ (9686 കോടി ഇന്ത്യന്‍ രൂപ)
10. ബ്ലാക്ക് പാന്തര്‍ (2018)- 1.346 ബില്യണ്‍ ഡോളര്‍ (9279 കോടി ഇന്ത്യന്‍ രൂപ)
(കണക്കുകള്‍ക്ക് കടപ്പാട്: ബിബിസി)