സ്റ്റീഫൻ നെടുമ്പള്ളിയെയും മൈക്കിളപ്പനെയും വീഴ്ത്തി ആ ചിത്രം; 'ടർബോ'യെ കടത്തിവെട്ടി ഗുരുവായൂരമ്പല നടയിൽ
പതിനഞ്ച് സിനിമകൾ ഉള്ള ലിസ്റ്റിൽ ഏറ്റവും കൂടുതൽ 2024ലെ സിനിമകൾ ആണ് എന്നത് ഏറെ ശ്രദ്ധേയമാണ്.
മലയാള സിനിമയുടെ മാർക്കറ്റ് വാല്യു ഉയരുന്ന കാഴ്ചയാണ് ഈ വർഷം ആദ്യം മുതൽ പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്. ഇതര ഭാഷാക്കാരെയും തിയറ്ററിലേക്ക് കൊണ്ടുവരാൺ മലയാള സിനിമയ്ക്ക് സാധിച്ചതോടെ ബോക്സ് ഓഫീസിൽ അടക്കം വലിയ മുന്നേറ്റം ആണ് നടന്നിരിക്കുന്നത്. പുതുവർഷം തുടങ്ങി വെറും അഞ്ച് മാസത്തിൽ 1000 കോടി ബിസിനസും മലയാള സിനിമ നേടി. റിലീസ് ചെയ്യുന്ന ഭൂരിഭാഗം സിനിമകളും മിനിമം ഗ്യാരന്റിയോടെ മുന്നേറുന്ന ഈ അവസരത്തിൽ ആദ്യ ആഴ്ച മികച്ച കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. പതിനഞ്ച് സിനിമകൾ ഉള്ള ലിസ്റ്റിൽ ഏറ്റവും കൂടുതൽ 2024ലെ സിനിമകൾ ആണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ലിസ്റ്റിൽ ഒന്നാമത് ഉള്ളത് പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടിൽ ഇറങ്ങിയ ആടുജീവിതം ആണ്. എട്ട് ദിവസത്തിൽ 38 കോടി ആയിരുന്നു സിനിമ നേടിയത്. തൊട്ട് പിന്നിൽ ലൂസിഫറും ശേഷം ഭീഷ്മപർവവും ആണ് ഉള്ളത്. 33.2 കോടി, 30.75 കോടി എന്നിങ്ങനെയാണ് ഈ സിനിമകൾ യഥാക്രമം നേടിയിരിക്കുന്നത്.
'ഞാന്‍ പേടിച്ച് വിറച്ചുപോയി, ഒരുപാട് ബുദ്ധിമുട്ടുകൾ അതിജീവിച്ചാണ് മമ്മൂക്ക ടർബോ ചെയ്തത്', വൈശാഖ്
1. ആടുജീവിതം : 38 കോടി (8ദിവസം)
2. ലൂസിഫർ : 33.2 കോടി (8ദിവസം)
3. ഭീഷ്മപർവ്വം : 30.75 കോടി (8ദിവസം)
4. ആവേശം : 28.15 കോടി (8ദിവസം)
5. ഗുരുവായൂരമ്പല നടയിൽ : 28 കോടി (8ദിവസം)
6. പുലിമുരുകൻ : 25.43 കോടി (7ദിവസം)
7. ടർബോ : 25.3 കോടി (8ദിവസം)
8. 2018 : 25.25 കോടി (7ദിവസം)
9. നേര് : 24.6 കോടി (8ദിവസം)
10. മഞ്ഞുമ്മൽ ബോയ്സ് : 24.45 കോടി (8ദിവസം)
11. കണ്ണൂർ സ്ക്വാഡ് : 23.6 കോടി (8ദിവസം)
12. ആർഡിഎക്സ് : 22.75 കോടി (7ദിവസം)
13. കായംകുളം കൊച്ചുണ്ണി : 22.65 കോടി (8ദിവസം)
14. കുറുപ്പ് : 22.4 കോടി (7ദിവസം)
15. വർഷങ്ങൾക്കു ശേഷം : 21.65 കോടി (8ദിവസം)
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..