സ്പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം കുതിപ്പ് തുടരുന്നു; കളക്ഷൻ 6897 കോടി രൂപ
ടോം ഹോളണ്ട് ആണ് ചിത്രത്തില്‍ നായകനായി എത്തിയത്.
സ്പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം തിയേറ്ററുകളില്‍ മികച്ച പ്രതികരണം തുടരുന്നു. ചിത്രം 6897 കോടി രൂപ മൊത്തം കളക്ഷൻ നേടിയെന്നാണ് പുതിയ വാര്‍ത്ത.
ടോം ഹോളണ്ട് ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. ചിത്രത്തിന് ലഭിച്ച സ്വീകാര്യതയില്‍ നന്ദി അറിയിച്ച് രംഗത്ത് ടോം ഹോളണ്ട് നേരത്തെ രംഗത്ത് എത്തിയിരുന്നു. തിയേറ്ററില്‍ എത്രത്തോളം വലിയ പ്രതികരണമാണ് സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോമിന് ലഭിക്കുന്നത് എന്നത് എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഞങ്ങളെ ഒന്നാമത് നിര്‍ത്തുന്നതില്‍ ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും നന്ദി. എല്ലാവര്‍ക്കും വലിയ നന്ദി- ടോം ഹോളണ്ട് പറഞ്ഞിരുന്നു.
സ്പൈഡര്‍മാൻ ഹോം കമിംഗ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് സ്‍പൈഡര്‍ മാൻ ഫാര്‍ ഫ്രം ഹോം. അവഞ്ചേഴ്‍സ് എൻഡ് ഗെയിമിനു ശേഷം നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. സ്പൈഡര്‍ മാൻ ഹോം കമിംഗിനും ജെയിംസ് ബോണ്ട് പരമ്പരയിലെ സ്‍പെക്ട്രത്തിനും ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമോ അങ്ങനെയാണ് സ്‍പൈഡര്‍ മാൻ ഫാര്‍ ഫ്രം ഹോം എന്നാണ് ടോം ഹോളണ്ട് പറഞ്ഞിരുന്നത്. പീറ്ററിന്റെയും സുഹൃത്തുക്കളുടെയും കഥയാണ്. ഒരു കൂട്ടം അമേരിക്കക്കാര്‍ യൂറോപ്പിലേക്ക് പോകുമ്പോള്‍ എന്തുസംഭവിക്കുന്നുവെന്ന് ചെറു തമാശയോടെയാണ് ചിത്രം പറയുന്നത്- ടോം ഹോളണ്ട് പറഞ്ഞിരുന്നു. നിക്ക് ഫ്യൂരിയും ചിത്രത്തിലുണ്ട്.