ടര്‍ബോയെത്തിയിട്ടും ഗുരുവായൂര്‍ അമ്പലനടയില്‍ കുതിക്കുന്നു, കളക്ഷൻ കണക്കുകള്‍ പുറത്ത്

ഇന്നലെ ഗുരുവായൂര്‍ അമ്പലനടയില്‍ നേടിയ കളക്ഷനറെ കണക്കുകള്‍ പുറത്ത്.

Prithviraj starrer Guruvayoor Ambalanadayils collection report out hrk

പൃഥ്വിരാജ് വേഷമിട്ട ഗുരുവായൂര്‍ അമ്പലനടയില്‍ കളക്ഷനില്‍ കുതിക്കുകയാണ്. ഇന്നലെ മമ്മൂട്ടിയുടെ ടര്‍ബോ എന്ന സിനിമ എത്തിയിട്ടും ഗുരുവായൂര്‍ അമ്പലനടയില്‍ കേരള കളക്ഷനില്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. ഇന്നലെ മാത്രം കേരളത്തില്‍ 1.64 കോടി രൂപ ഗുരുവായൂര്‍ അമ്പലനടയില്‍ നേടി.

ഇതുവരെ ഇന്ത്യയില്‍ ആകെ 31.3 കോടി രൂപ ഗുരുവായൂര്‍ അമ്പലനടയില്‍ നേടിയിട്ടുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ 50 കോടി ക്ലബില്‍ നേരത്തെ എത്തിയിരിക്കുന്നുവെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ വ്യക്തമാക്കുന്നു. കുടുംബപ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒരു ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് ഗുരുവായൂര്‍ അമ്പലനടയിലെന്നാണ് റിപ്പോര്‍ട്ട്. സംവിധാനം  വിപിൻ ദാസ് നിര്‍വഹിച്ചപ്പോള്‍ ചിത്രത്തില്‍ ബേസില്‍ ജോസഫും ഒരു നിര്‍ണായക കഥാപാത്രമായി ഉണ്ട്.

ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ കോമഡി എന്റര്‍ടെയ്‍നര്‍ ചിത്രമായിരിക്കും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. രസകരമായ നിരവധി തമാശ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടെന്നത് ആകര്‍ഷകമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ്‌ ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ് ടെൻ ജി.

Read More: വാലിബൻ വീണു, കേരള ഓപ്പണിംഗ് കളക്ഷനില്‍ ടര്‍ബോ നേടിയത് ഞെട്ടിക്കുന്ന തുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios